ഗോവന്‍ മത്തിക്കറി
ചേരുവ
മത്തി - 3 എണ്ണം
മഞ്ഞള്‍പ്പൊടി - 1/2 ടീ. സ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ, വിനാഗിരി, ജീരകം - 1 ടേ. സ്പൂണ്‍ വീതം
പട്ട - 1/2 ഇഞ്ച് നീളത്തില്‍ 1 എണ്ണം
കുരുമുളക്, ഗ്രാമ്പൂ,
ഉണക്കമുളക് - 3 എണ്ണം വീതം
കറിവേപ്പില - 6 എണ്ണം
ഇഞ്ചി - 1 ഇഞ്ച് നീളത്തില്‍
സവാള - 1 എണ്ണം, നീളത്തിലരിഞ്ഞത്
വെളുത്തുള്ളി - 5-6 അല്ലി
മീന്‍കഷണങ്ങള്‍ ഒരു ബൗളില്‍ ഇട്ട് ഉപ്പും മഞ്ഞളും ചേര്‍ത്തിളക്കി വെയ്ക്കുക. വിനാഗിരി, പട്ട, ജീരകം, കുരുമുളക്, ഗ്രാമ്പൂ, ഇഞ്ചി, ഉണക്കുമുളക്, വെളുത്തുള്ളി എന്നിവ നന്നായരയ്ക്കുക. പേസ്റ്റ് രൂപത്തിലാക്കുക.
ഒരു നോണ്‍സ്‌ററിക് പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കുക. കറിവേപ്പിലയും സവാളയുമിട്ട് വഴറ്റുക. മണം വരുമ്പോള്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. അരപ്പിടുക. മണം വരുംവരെ തിളപ്പിക്കുക. മീന്‍കഷണങ്ങള്‍ ഇട്ട് ചെറുതായിളക്കുക. 5-6 മിനിറ്റ് ചെറുതീയില്‍ വച്ചശേഷം വാങ്ങുക.
മീന്‍ മുളകിട്ടത്
ചേരുവ
മീന്‍ - 1/4 കിലോ; കഷണങ്ങളാക്കിയത്
സവാള - 100 ഗ്രാം; നീളത്തിലരിഞ്ഞത്
ചരടന്‍ മുളക് അരച്ചത് - 2 ടേ. സ്പൂണ്‍
ഇഞ്ചി - ഒരു ഇഞ്ച് നീളമുള്ള ഒരു കഷണം; അരിഞ്ഞത്
വെളുത്തുള്ളി - 4 അല്ലി; ചതച്ചത്
പച്ചമുളക് - 6 എണ്ണം; പിളര്‍ന്നത്
തക്കാളി - 6 എണ്ണം; അരിഞ്ഞത്
കുടമ്പുളി - 1 ചുള
മഞ്ഞള്‍പ്പൊടി - 1/4 ടീ.സ്പൂണ്‍
മുളകുപൊടി - 1.2 ടീ. സ്പൂണ്‍
ഉലുവ, കടുക് - 1-2 ടീ.സ്പൂണ്‍ വീതം
വെളിച്ചെണ്ണ - 1 ടേ. സ്പൂണ്‍
കറിവേപ്പില - 2-3 തണ്ട്
കുടമ്പുളി 1/2 കപ്പ് തിളച്ച വെള്ളത്തില്‍ ഇട്ട് 1/2 മണിക്കൂര്‍ വെയ്ക്കുക. മീന്‍ ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഉലുവയും കടുകുമിട്ട് വറുക്കുക. കറിവേപ്പില, വെളുത്തുള്ളി ചതച്ചത്, പിളര്‍ന്ന പച്ചമുളക്, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക. മുളകരച്ചതും മഞ്ഞളും ചേര്‍ത്ത് ഇളക്കുക. തക്കാളിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. കുതിര്‍ത്ത് വച്ച കുടമ്പുളി ചേര്‍ക്കാം. ഇതും നന്നായി വഴറ്റുക. കുടമ്പുളി കുതിര്‍ത്ത വെള്ളവും ചേര്‍ക്കുക. ഉപ്പും, മുളകുപൊടിയും ഉപ്പും ചേര്‍ത്തടച്ച് തിളപ്പിക്കുക. വെള്ളം അല്പം ഒന്ന് വറ്റിയാല്‍ മീന്‍കഷണങ്ങള്‍ ഇട്ട് വീണ്ടും അടച്ചു തിളപ്പിക്കുക. അല്പനേരത്തിന് ശേഷം തുറന്ന് കറിവേപ്പിലയിട്ട് വാങ്ങി അടച്ചു വക്കുക.
മസ്റ്റേര്‍ഡ് പ്രോണ്‍സ് (Mustard Prawns)
ചേരുവ:
കൊഞ്ച് - 10 എണ്ണം, കഴുകി വൃത്തിയാക്കി തുടച്ചത്
മാരിനേഡിന്
തൈര് - 3/4 കപ്പ് തുണിയിലാക്കി കെട്ടി ഒരു മണിക്കൂര്‍ ഇട്ടത്
കടുക് അരച്ചത് - 1 1/2 ടീ സ്പൂണ്‍
നാരങ്ങാ നീര് - ഒരു നാരങ്ങയുടെ നീര്
ഉപ്പ് - പാകത്തിന്
മുളകുപൊടി ,
കുരുമുളകുപൊടി - 1/2 ടീ. സ്പൂണ്‍ വീതം
എണ്ണ - 1 ടേ. സ്പൂണ്‍
മാരിനേഡിന് കുറിച്ച ചേരുവകള്‍ തമ്മില്‍ ചേര്‍ത്ത് കൊഞ്ചുമായി ചേര്‍ത്തിളക്കി യോജിപ്പിക്കുക. 1/2 മണിക്കൂര്‍ വെയ്ക്കുക. ഒരു വയര്‍ റാക്കില്‍ അലുമിനിയം ഫോയില്‍ ഇട്ട്, അതിലേക്ക് മാരിനേറ്റ് ചെയ്ത കൊഞ്ച് നിരത്തുക. അലുമിനിയം ഫോയില്‍ കൊണ്ടിത് മൂടുക. അരികുകള്‍ സീല്‍ ചെയ്ത് പായ്ക്കറ്റ് പോലാക്കുക.
ഓവന്റെ താപനില 160 ഡിഗ്രി സെന്റി ഗ്രേഡില്‍ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ഇനി കൊഞ്ച് പൊതിഞ്ഞു വച്ചത് ഓവനില്‍ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.
Share your comments