ഇലവർഗ്ഗം , വഴന , കറുകപ്പട്ട, വെള്ളക്കൊടല, പട്ട, മധുരക്കാഞ്ഞിരം എന്നെല്ലാം പേരുകളിൽ അറിയപ്പെടുന്ന ഒരു മരമാണ് കറുവപ്പട്ട . ഇലയ്ക്ക് ചെറിയ മധുര രസമുള്ള വഴനയുടെ ഇലയും പട്ടയും സുഗന്ധവ്യഞനമായി ഉപയോഗിക്കുന്നു. കറുവാപ്പട്ട നാം കറികളിൽ ചേർക്കുന്ന ഒരു മസാലയായി മാത്രമാണ് ഇതുവരെ കണ്ടിരുന്നത്. എന്നാൽ വിദേശികൾ കേക്ക്, പുഡ്ഡിംഗ്, എന്തിനേറെ ഐസ്‌ക്രീമിൽ പോലും നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് സിന്നമോൺ പൌഡർ. ഏതുകാലാവസ്ഥയിലും വളരുന്ന 15 മീറ്ററോളം ഉയരം വയ്ക്കുന്ന കറുവപ്പട്ടയുടെ തൊലിയും ഇലകളുമാണ് സാധാരണമായി ഉപയോഗിക്കാറുള്ളത്. വഴനയില ചായ ഉപയോഗിച്ചിട്ടുണ്ടോ വളരെ രുചികരമായ ഒന്നാണിത്.
ഒരു ചെറിയ വഴനയില ചേർത്ത് രണ്ടു ഗ്ലാസ് വെള്ളം തിളപ്പിച്ചു അതിൽ കുറച്ചു പഞ്ചസാരയൂം തേയിലയും ചേർത്ത് 5 മിനിറ്റു അടച്ചു വച്ചതിനു ശേഷം ഉപയോഗിച്ചാൽ രുചികരമായ വാഴനയില്ല ചായ തയ്യാർ. വാഴനയിലേയ്ക് പകരം കരുവാ പട്ട ചേർത്തും ചായ ഉണ്ടാക്കാം . നാം സാധരണ ഉപയോഗിക്കുന്ന തേയിലയിൽ കറുവപ്പട്ട ചെറിയ കഷണങ്ങൾ ആയി ഇട്ടു കൊടുത്താൽ ചായ ഉണ്ടാക്കുമ്പോൾ അതീവ ഹൃദ്യമായ രുചി അനുഭവിക്കാൻ സാധിക്കും. പ്രമേഹ രോഗികൾക്ക് മധുരം ചേർക്കാത്ത ചായ ഉണ്ടാക്കുമ്പോൾ ഒരു കഷ്ണം കറുവാപ്പട്ട ചേർത്തുനോക്കൂ മധുരമില്ലാത്ത പ്രതീതിയെ അറിയില്ല.
വഴനയില ചായയുടെ രുചിയറിയാം
ഇലവർഗ്ഗം , വഴന , കറുകപ്പട്ട, വെള്ളക്കൊടല, പട്ട, മധുരക്കാഞ്ഞിരം എന്നെല്ലാം പേരുകളിൽ അറിയപ്പെടുന്ന ഒരു മരമാണ് കറുവപ്പട്ട .
Share your comments