<
  1. Travel

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2

പ്രഭാതം ചെറുമഴയോടെയാണ് വരവേറ്റത്. ഹോട്ടലിലെ റസ്റ്ററന്റില് നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തോച്ചെ, ഇത് ഭൂട്ടാനി ഫ്രൈഡ്റൈസാണ്. ബട്ടറിലാണ് തയ്യറാക്കുന്നത്. അളവ് കൂടുതലായിരുന്നു ,എന്നാല് രുചികരവും. ഭക്ഷണം ആസ്വദിച്ചിരിക്കെ പെമ എത്തി. ഇമിഗ്രേഷന് ഫോമുകള് തയ്യാറാക്കി വച്ചിരിക്കയായിരുന്നു. ഒപ്പിട്ടു കൊടുത്തു. പാസ്പോര്ട്ടും നല്കി. ഹോട്ടലില് നിന്നും നടന്നുപോകാനുള്ള ദൂരമേയുള്ളു ഇമിഗ്രേഷന് ഓഫീസിലേക്ക്. തൊട്ടടുത്ത മെഡിക്കല് ഷോപ്പില് നിന്നും മാസ്ക് വാങ്ങി ധരിച്ചു.

Ajith Kumar V R
Phuentshuling street
Phuentshuling street

ഫെന്‍സുലിംഗില്‍ നിന്നും തിംബുവിലേക്ക്

പ്രഭാതം ചെറുമഴയോടെയാണ് വരവേറ്റത്. ഹോട്ടലിലെ റസ്റ്ററന്റില്‍ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തോച്ചെ, ഇത് ഭൂട്ടാനി ഫ്രൈഡ്‌റൈസാണ്. ബട്ടറിലാണ് തയ്യറാക്കുന്നത്. അളവ് കൂടുതലായിരുന്നു ,എന്നാല്‍ രുചികരവും. ഭക്ഷണം ആസ്വദിച്ചിരിക്കെ പെമ എത്തി. ഇമിഗ്രേഷന്‍ ഫോമുകള്‍ തയ്യാറാക്കി വച്ചിരിക്കയായിരുന്നു. ഒപ്പിട്ടു കൊടുത്തു. പാസ്‌പോര്‍ട്ടും നല്‍കി. ഹോട്ടലില്‍ നിന്നും നടന്നുപോകാനുള്ള ദൂരമേയുള്ളു ഇമിഗ്രേഷന്‍ ഓഫീസിലേക്ക്. തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാസ്‌ക് വാങ്ങി ധരിച്ചു. തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ മദ്യ ഷോകേയ്സ്  ആകര്‍ഷണീയമായിരുന്നു.കേരളത്തിലൊന്നും ഇത്തരം സംവിധാനം റോഡരുകിലെ ഒരു കടയില്‍ ചിന്തിക്കാനേ കഴിയില്ല.   വാഹനങ്ങള്‍ ഓടുന്ന ചെറിയ തിരക്കുള്ള തെരുവായി റോഡ് മാറിയിട്ടുണ്ട്. ഇമിഗ്രേഷന്‍ കൗണ്ടറില്‍ വലിയ ജനക്കൂട്ടം. പെമ അഞ്ഞൂറ് രൂപ കൈക്കൂലിയായി നല്‍കിയെങ്കിലും അധികസമയം കാത്തിരിക്കേണ്ടി വന്നു, പേപ്പറുകള്‍ തയ്യാറാകാന്‍. കൈക്കൂലി ജ്വരം ഭൂട്ടാനിലേക്കും കടന്നു കയറിയിട്ടുണ്ട് എന്ന് ആദ്യം തന്നെ ബോധ്യമായി.ഫിംഗര്‍ സ്‌കാനിംഗും ഫോട്ടോയെടുപ്പുമൊക്കെ കഴിഞ്ഞ് പാസ്പോര്‍ട്ടും ക്ലിയറന്‍സ് പേപ്പറും കിട്ടിയപ്പോള്‍ ഉച്ചയായി. ക്യൂവില്‍ നില്‍ക്കുമ്പോഴാണ് പാലക്കാട്ടുകാരനായ സാദിക്കിനെയും പൊള്ളാച്ചിക്കാരന്‍ ശ്യാമിനെയും പരിചയപ്പെട്ടത്. അവര്‍ ബാംഗ്ലൂരില്‍ നിന്നും ബൈക്കിലാണ് ഭൂട്ടാനിലെത്തിയത്. ബൈക്കില്‍ കൂടെ പോകാന്‍ ഒരു ഗൈഡിനെ വേണം.ഞാന്‍ പെമയോട് ചോദിച്ചു. അങ്ങിനെ കിട്ടാനുള്ള സാധ്യതയില്ല, അവര്‍ ലോക്കല്‍ ഡ്രൈവറുടെ കാറെടുത്ത് പോകുന്നതാകും നല്ലതെന്നും ഉപദേശിച്ചു. അവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് അവിടെ നിന്നിറങ്ങി. ഫ്യുവല്‍ പമ്പിലെ വിലനിലവാരം നോക്കി. പെട്രോളിന് 60 രൂപയും ഡീസലിന് 57 രൂപയും. ഇന്ത്യയുടെ നികുതി ഘടനയല്ല ഭൂട്ടാനിലെന്ന് ഉറപ്പായി.

(Morning at Phuentsholing welcomed us with a drizzle . We enjoyed the breakfast with Bhutani fried rice, thochave. Pema gave a small tip to a lower level officer to get immigration clearance without delay. Even then ,the clearance obtained around noon only.We purchased mask and wore as COVID protocol directs so.After finger scanning and face scanning, we got the clearance papers . While on queue, we met sadiq from Palakkad and Syam from Pollachi.They traveled from Bangalore to Bhutan on motor cycle . They inquired on possibility of getting a guide to travel with them on two wheeler. Pema said it is not that easy. )

Bhutanese fried rice- thochave
Bhutanese fried rice- thochave

ഭൂട്ടാന്‍റെ ലഘു ചരിത്രം

കിഴക്കന്‍ ഹിമാലയത്തില്‍ വടക്ക് തിബറ്റും പടിഞ്ഞാറ് തിബറ്റിന്റെ തന്നെ ചുംബിവാലിയും ചൈനയും സിക്കിമും ബംഗാളും തെക്കുകിഴക്ക് ആസാമും ബംഗാളും ചേര്‍ന്നു കിടക്കുന്ന ഇടമാണ് ഭൂട്ടാന്‍. ദക്ഷിണേഷ്യയില്‍ മാലി ദ്വീപ് കഴിഞ്ഞാല്‍ ജനവാസം കുറഞ്ഞ രണ്ടാമത്തെ രാജ്യം.തലസ്ഥാനം തിംബുവാണ്,സാമ്പത്തിക തലസ്ഥാനം ഫുന്‍സിലിംഗും. ഒരിക്കലും കോളനിവത്ക്കരിക്കപ്പെട്ടിട്ടില്ലാത്ത രാജ്യമാണ് ഭൂട്ടാന്‍.കൊള്ളയടിക്കാന്‍ ഒന്നുമില്ല എന്നതിനാലോ എത്ര കൊള്ള ചെയ്താലും തീരാത്തത്ര നിധി ഇന്ത്യയിലുണ്ട് എന്നതിനാലോ എന്നറിയില്ല, എത്തിപ്പെടാന്‍ ദുര്‍ഘടമായ ഭൂട്ടാനിലേക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി കടന്നുകയറിയില്ല. തിബറ്റും ഇന്ത്യയും ദക്ഷിണ പൂര്‍വ്വേഷ്യയും ഉള്‍പ്പെട്ട സില്‍ക്ക് റൂട്ടില്‍ വരുന്ന പ്രദേശമാണ് ഭൂട്ടാന്‍.ബുദ്ധിസം അടിസ്ഥാനമായി വികസിച്ച് ദേശീയ സ്വത്വമുണ്ടായ ഇടം. അവരുടെ ആത്മീയ നേതാവ് റിന്‍പോച്ചെയാണ്. ബുദ്ധമതാചാരപ്രകാരം വാഴുന്ന പ്രാദേശിക നേതാക്കളായിരുന്നു ഭൂട്ടാനിലെ ഓരോ ജില്ലകളും ഭരിച്ചുവന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അധികാരത്തിനായി തുടര്‍ച്ചയായ ആഭ്യന്തര കലാപമുണ്ടായി. ഒടുവില്‍ ഹൗസ് ഓഫ് വാങ്ങ്ചുക്ക് രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ബ്രിട്ടീഷുകാരുമായി സൗഹൃദവും സ്ഥാപിച്ചു. നേരത്തെ ദുങ്കര്‍ ദോജിയുടെ പിന്‍മുറക്കാര്‍ എന്ന നിലയില്‍ ട്രോംഗ്ഡ ജില്ല ഭരിച്ചിരുന്നവരായിരുന്നു വാങ്ങ്ചുക്ക് കുടുംബം. 1907 ലാണ് ഭൂട്ടാന്‍ അവര്‍ക്ക് സ്വന്തമായത്. അധികാരം നേടിയ ശേഷം പെന്‍ലോപ് ഓഫ് ട്രോംഗ്ഡ പന്ത്രണ്ടാമന്‍ ഗോംഗ്സര്‍ ഉഗ്യാന്‍ വാങ്ങ്ചുക്ക് ഡ്രാഗണ്‍ കിംഗ് അഥവാ ദ്രുക് ഗ്യാല്‍പോ ആയി. ഇപ്പോള്‍ അഞ്ചാമത് രാജാവാണ് ഭരിക്കുന്നത്. രാജ്യം കൂടുതല്‍ ജനാധിപത്യത്തിലേക്കും അധികാരവികേന്ദ്രീകരണത്തിലേക്കും വികസനത്തിലേക്കും മാറുകയാണ്.

(Bhutan is less populated like Maldives and is a sandwiched Himalayan valley surrounded by mountains with borders of Tibet and India. It never be a colony, but paid a reasonable amount to British Government as protection fee. Bhutan was part of the silk route, once a flourished business path. The religious head of Bhutanese is Rinpochae. During 19th Century,there was continuous civil war between district heads and finally House of Wang chuck captured power and established the present rule in 1907. After consolidating power, the 12th Penlop of Trongsa Gongsar Ugyen Wang chuck was elected Druk Gyalpo ('Dragon King'-King of Bhutan), thus founding the royal house.The Wang chuck dynasty ruled government power in Bhutan and established relations with the British Empire and India under its first two monarchs. The third, fourth, and fifth monarchs have put the kingdom on its path toward democratization, decentralization, and development. )

Liquor show case in a super market
Liquor show case in a super market

ജിഗ്മെ -യാത്രയിലെ കൂട്ടാളി

പെമയ്ക്കൊപ്പം രാവിലെ മുതലെ സുമുഖനായൊരു ചെറുപ്പക്കാരനുണ്ട്.സഹോദരനാണ് എന്ന് പരിചയപ്പെടുത്തി. ജിമ്മി എന്നാണ് പേരു കേട്ടപ്പോള്‍ മനസില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അത് ജിഗ്മെയാണെന്ന് പോകപോകെ മനസിലായി.രാവിലെ മുതലെ നനുത്ത മഴയുള്ളതിനാല്‍ തലയും കഴുത്തും പൊതിയുന്ന തൊപ്പിയും ഓവര്‍കോട്ടുമൊക്കെയിട്ടാണ് നടക്കുന്നത്. രാജീവും രാധാകൃഷ്ണനും ഇതൊന്നും കൊണ്ടുവന്നിട്ടില്ല.വാങ്ങേണ്ടിവരും. പുതുമഴയുടെ വഴുക്കല്‍ കാരണം രാജീവ് നടപ്പാതയില്‍ ഒന്നുവീണു. ഭാഗ്യത്തിന് കുഴപ്പമൊന്നുമുണ്ടായില്ല. യാത്രയിലുണ്ടാകാവുന്ന ചെറിയ പരുക്കുകളോ ഒടിവുകളോ പോലും യാത്രയുടെ രസം ഇല്ലാതാക്കും എന്നതിനാല്‍ അതും ഒരു നടുക്കമായി മനസില്‍ നിറഞ്ഞു. തലേദിവസം തൊട്ടേയുള്ള അശുഭകരമായ പ്രശ്നങ്ങളെല്ലാം അവിടെ അവസാനിക്കുകയായിരുന്നു എന്ന് തുടര്‍യാത്ര തെളിയിച്ചു.

Pema and Jigme
Pema and Jigme

ഹോട്ടലില്‍ ചായ കുടിച്ചിരിക്കെ പെമയുടെ കുടുംബ വിശേഷങ്ങള്‍ ചോദിച്ചു മനസിലാക്കി. മൂന്ന് മക്കളാണ് പെമയ്ക്ക്. രണ്ട് പെണ്‍കുട്ടികളും ഒരാണും.പതിനെട്ടും പതിനാറും വയസുള്ള പെണ്‍കുട്ടികള്‍ പന്ത്രണ്ടിലും മകന്‍ ഏഴിലും പഠിക്കുന്നു. രുംചിയാണ് ജന്മനാട്. ചോളവും ഗോതമ്പും നെല്ലും മാതളവുമൊക്കെ കൃഷി ചെയ്യുന്ന ഗ്രാമമാണ് രുംചി. പെട്ടിയെല്ലാം എടുത്തുവച്ച് വണ്ടി പുറപ്പെടാറായപ്പോഴാണ് പെമ പറയുന്നത്, ഞാന്‍ വരുന്നില്ല, എന്റെ ബ്രദര്‍ ജിഗ്മെയാവും നിങ്ങളുടെ സാരഥി. ആദ്യം ഒരിഷ്ടക്കേട് മനസില്‍ തോന്നി, എന്നാല്‍ യാത്രയുടെ തുടക്കത്തിലേ അതില്ലാതായി. നല്ല ഡ്രൈവറും ഭൂട്ടാന്റെ ചരിത്രവും രാഷ്ട്രീയവും സംസ്്കാരവും ഭൂമിശാസ്ത്രവുമറിയാവുന്ന ഗൈഡുമായ ജിഗ്മെ ഞങ്ങളുടെ പ്രിയമിത്രവും സഹോദരനുമായി മാറി. ഉച്ചയായെങ്കിലും വിശപ്പായിട്ടില്ല.മഴ ചാറ്റല്‍ തുടരുകയാണ്. തണുപ്പ് നല്‍കുന്ന സുഖവും. വണ്ടി നീങ്ങി, തിംബുവിലേക്ക്

( We thought Pema will be our driver on our journey, but he deputed Jigme. We had a little hesitance to accept the guy, but immediately we identified him as a good guide as he had deep knowledge on the history,geography and politics of the country. While sipping tea,Pema said,he has 3 kids and are studying.He belongs to Rumchi village,where most of the people are farmers, cultivating maize,wheat,paddy and pomegranate. we decided to take food on the way and started for Thimphu. )

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1

English Summary: Bhutan - The beauty hidden by Himalaya ,himalayam olippicha manoharitha -Part-2

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds