1. Travel

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -5

തിംബുവില് നിന്നും പുനാഖ Punakha(1)യിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല് അതുവേണ്ട പകരം ദോച്ചുലയില്(Dochula pass)2 തങ്ങാം എന്നൊരു തീരുമാനം ഇതിനകമുണ്ടായിരുന്നു. ജിഗ്മെ അവിടെയുള്ള റിസോര്ട്ടുമായി സംസാരിക്കുകയും ചെയ്തിരുന്നു. തലേദിവസം മഞ്ഞു വീഴ്ചയുണ്ടായി എന്നും ചിലപ്പോള് മഞ്ഞു കാണാനും അനുഭവിക്കാനും കഴിയുമെന്നും ജിഗ്മെ പറഞ്ഞു. ഏകദേശം 5 കിലോമീറ്റര് പോയിക്കാണും. ഇവന് എവിടേക്കാ പോകുന്നതെന്ന് രാധാകൃഷ്ണന് സംശയം പ്രകടിപ്പിച്ചു.

Ajith Kumar V R
snow on the open ground
snow on the open ground

തിംബുവില്‍ നിന്നും പുനാഖ Punakha(1)യിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അതുവേണ്ട പകരം ദോച്ചുലയില്‍(Dochula pass)2 തങ്ങാം എന്നൊരു തീരുമാനം ഇതിനകമുണ്ടായിരുന്നു. ജിഗ്മെ അവിടെയുള്ള റിസോര്‍ട്ടുമായി സംസാരിക്കുകയും ചെയ്തിരുന്നു. തലേദിവസം മഞ്ഞു വീഴ്ചയുണ്ടായി എന്നും ചിലപ്പോള്‍ മഞ്ഞു കാണാനും അനുഭവിക്കാനും കഴിയുമെന്നും ജിഗ്മെ പറഞ്ഞു. ഏകദേശം 5 കിലോമീറ്റര്‍ പോയിക്കാണും. ഇവന്‍ എവിടേക്കാ പോകുന്നതെന്ന് രാധാകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചു. ഞാന്‍ ചോദിച്ചു, ജിഗ്മെ, നമ്മള്‍ എങ്ങോട്ടാണ് യാത്ര. അവന്‍ പറഞ്ഞു, ദോച്ചുലയിലേക്ക് . ലഗേജ് എടുത്തില്ല എന്നത് മറന്നോ എന്നു ചോദിക്കുമ്പോഴാണ് അവന് ആ ബോധമുണ്ടായത്. പിന്നീട് അടുത്തൊരു വ്യൂ പോയിന്റിലിറങ്ങി ചിത്രമൊക്കെ എടുത്ത് തിംബുവിലേക്ക് മടങ്ങി. ബാഗെല്ലാമെടുത്ത് വീണ്ടും ഡോച്ചുലയിലേക്ക്. കുറേ ദൂരം പോയപ്പോള്‍ തന്നെ അവിടവിടെ വഴിയില്‍ മഞ്ഞ് കണ്ടുതുടങ്ങി. ഒരു വളവു തിരിയുമ്പോള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ബുദ്ധക്ഷേത്രവും പരിസരത്തെ സ്തൂപങ്ങളും സ്തംഭങ്ങളുമെല്ലാം മഞ്ഞിന്റെ തൂവെള്ളയില്‍ കുളിച്ചു നില്‍ക്കുന്നു. പരമ്പരാഗത ചിത്രത്തൂണുകളിലെ വെളുപ്പിന്റെ കൂനകള്‍ അത്യപൂര്‍വ്വമായ ഒരു നിറക്കാഴ്ചയായി. അധികമാളുകളില്ല. ഒരു കുഞ്ഞ് വലിയ ഐസ് ബാളുകളുണ്ടാക്കി കൂന കൂട്ടുന്നുണ്ടായിരുന്നു. അവന്റെ അച്ഛനും അമ്മയും പിന്നെ കുറച്ച് ആളുകളും മാത്രം . 108 ചോര്‍ട്ടന്‍സ് എന്നാണ് മനോഹരമായ സ്തൂപങ്ങള്‍ അറിയപ്പെടുന്നത്.

a kid playing with snow
a kid playing with snow

2003 ല്‍ ഭൂട്ടാനില്‍ അനധികൃതമായി സെറ്റില്‍മെന്റ് ഉണ്ടാക്കാന്‍ ശ്രമിച്ച ആസ്സാം തീവ്രവാദികളുമായി ഏറ്റുമുട്ടി മരിച്ച 108 പട്ടാളക്കാരുടെ ഓര്‍മ്മയ്ക്കായി രാഞ്ജി അഷി ദോര്‍ജി വാംഗ്മൊ വാംഗ്ചുക്കാണ് ഇത് കമ്മീഷന്‍ ചെയ്തത്.

(First we planned to go to Punakha, then Rajeev suggested why can't we stay at Dochula instead. Dochula is beautiful and can explore the place instead of traveling extensively. We agreed. Jigme forgot that our luggage was at Thimphu. After identifying the mistake ,we came back, took the baggage and moved towards Dochula. On the way,we got chance to see snow here and there. When we passed a curved road,we were astonished to see snow everywhere. It was 108 chortans and the real Dochula. All stupas and buildings were covered with snow and ice around. A small kid was making snow balls and the family is enjoying it. Very few people were there .We joined with them and enjoyed the fag end of the winter. )

enjoying the snow
enjoying the snow

9 കൊടുമുടികള്‍

ചവുട്ടി നശിപ്പിക്കാത്ത മഞ്ഞിന്റെ പതുപതുപ്പ്. രാധാകൃഷ്ണന്‍ ഷൂ കൊണ്ടുവന്നിട്ടില്ല. എങ്കിലും ഐസിലേക്കിറങ്ങാന്‍ മടിച്ചില്ല. ഞാന്‍ കൊണ്ടുവന്നിരുന്ന ചെറിയ ജാക്കറ്റും സ്വറ്ററും രാജീവിന് ഉപകാരപ്പെട്ടു. ഞങ്ങളും മഞ്ഞ് വാരിയെറിഞ്ഞും അതിലൂടെ നടന്നും കുറേനേരം ആഘോഷിച്ചു.വിശപ്പുതുടങ്ങിയപ്പോള്‍ തൊട്ടെതിര്‍വശത്തുള്ള ദ്രുക്ക് വാംഗേല്‍ കഫെയില്‍ കയറി. തണുപ്പ് മാറ്റാന്‍ സ്പെഷ്യല്‍ കൊറിയര്‍ വിസ്‌ക്കി കഴിച്ചു. തണുപ്പിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. ശരീരം കിടുങ്ങുന്നുണ്ടായിരുന്നു. കൈകാലുകള്‍ മരവിച്ചു. അവിടെ നിന്ന് ദൂരെ ഹിമാലയത്തില്‍ കൂറ്റന്‍ പര്‍വ്വത നിരകള്‍ കാണാം.ജിഗ്മെ സിംഗേ വാങ്ചുക്ക് ഹിമാലയന്‍ റേഞ്ചസ് എന്നാണ് ഭൂട്ടാന്‍ ടൂറിസം കൗണ്‍സില്‍ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. 9 കൊടുമുടി നിരകളാണ് ഇതിലുള്ളത്.എത്രനേരം നോക്കിയിരുന്നാലും മടുക്കാത്ത കാഴ്ച.

We were hungry then. Went to Druk Wangel cafe and had whisky and Bhutanese food. The sight of Himalayan ranges with different type of mountains really rejuvenated us.

father son duo
father son duo

ദ്രുക് വാംഗേല്‍ കഫെ

ദ്രുക് വാംഗേല്‍ കഫെയില്‍ നിന്നും സ്റ്റീംഡ് വൈറ്റ് റൈസും ചിക്കന്‍ തുക്പയും കീവ ദസ്തിയും കഴിച്ചു. നല്ല ഭക്ഷണമായിരുന്നു.സ്റ്റീംഡ് റെഡ് റൈസ്,എഗ് തുക്പ,പോര്‍ക് തുക്പ,പോര്‍ക് പാ വിത്ത് വെജിറ്റബിള്‍,ബീഫ് പാ വിത്ത് വെജിറ്റബിള്‍ അല്ലെങ്കില്‍ ചില്ലി, പോര്‍ക്ക് മാരൂ,ബീഫ് മാരൂ,ജഷാ മാരൂ,ചീസ് മൊമോ വിത്ത് ഓയ്സി, ഷാമു എമ ദസ്തി,എമ ദസ്തി, ചിക്കന്‍ മൊമോ വിത്ത് ഓയ്സി,വെജിറ്റബിള്‍ മൊമോ വിത്ത് ഓയ്സി, സാഗ് ദസ്തി എന്നിവയായിരുന്നു ഭൂട്ടാനീസ് മെനുവിലുണ്ടായിരുന്നത്. ചോറ് പ്ലേറ്റിന് 90 രൂപയും ചിക്കന്‍ തുക്പയ്ക്ക് 225 രൂപയും കെവ ദസ്തിക്ക് 125 രൂപയുമായിരുന്നു വില. ആഹാരം കഴിച്ച് കുറച്ചുസമയം കാഴ്ചകള്‍ കണ്ടിരുന്നു.എന്നിട്ട് ഇറങ്ങി തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ കയറി.ദ്രുക് വാംഗ്യാല്‍ ലഘാംഗ് എന്നാണ് അവിടം അറിയപ്പെടുന്നത്. നാലാം ദ്രുക് ഗ്യാല്‍പോ ജിഗ്മെ സിംഗേ വാംങ്ചുക്കിന്റെ ഓര്‍മ്മയ്ക്കാണ് ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. അവിടെ ഉള്ളില്‍ കടന്ന് ബുദ്ധ വിഗ്രഹമൊക്കെ കണ്ടു. ചുറ്റിലും മഞ്ഞ് മൂടികിടക്കുകയാണ്. കെട്ടിടത്തിന്റെ ഭൂട്ടാന്‍ ശൈലിയാണ് ആകര്‍ഷണം. അവിടെ നിന്നുകൊണ്ട് എതിര്‍വശത്തെ സ്തൂപങ്ങള്‍ കാണുന്നതും മനോഹരമാണ്.

snow on 108 chortans
snow on 108 chortans

The food was extremely good. We ate steamed white rice,chicken thukpa and kewa datshi. They had many varieties of food including pork and beef. But,we cornered to chicken as no idea the beef or pork upset the stomach. We saw a temple near by. Druk Wangyal lakhang. Visited the temple and spent some time watching the mountains. All places are white hiding the traditional architecture of Bhutan.

(1)Punakha is the administrative centre of Punakha dzongkhag, one of the 20 districts of Bhutan. Punakha was the capital of Bhutan and the seat of government until 1955, when the capital was moved to Thimphu. It is about 72 km away from Thimphu, and it takes about 3 hours by car from the capital, Thimphu. Unlike Thimphu, it is quite warm in winter and hot in summer. It is located at an elevation of 1,200 metres above sea level, and rice is grown as the main crop along the river valleys of two main rivers of Bhutan, the Pho Chu and Mo Chu.

In front of the temple
In front of the temple

(2)The Dochula Pass is a mountain pass in the snow covered Himalayas within Bhutan on the road from Thimpu to Punakha where 108 memorial chortens or stupas known as 'Druk Wangyal Chortens' have been built by Ashi Dorji Wangmo Wangchuk, the eldest Queen Mother. Apart from the chortens there is a monastery called the Druk Wangyal Lhakhang (temple), built in honour of the fourth Druk Gyalpo (head of the state of Bhutan), Jigme Singye Wangchuck; the open grounds in its front yard is a venue for the annual Dochula Druk Wangyel Festival.To the east of the pass, the snow clad mountain peaks of the Himalayas are seen prominently and among them is the Mt. Masanggang at 7,158 metres (23,484 ft) which is the highest peak in Bhutan, known in local language as the Mt. Gangkar Puensum.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -3

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -4

English Summary: Bhutan - The beauty hidden by Himalaya ,himalayam olippicha manoharitha -Part-5

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds