മാമ്പഴക്കാലമാണ് രുചിയൂറും മാങ്ങകൾ കൊതിതീരെ കഴിച്ചു വരുമ്പോളേക്കും മാമ്പഴക്കകാലം തീർന്നുപോകും. വരാനിരിക്കുന്ന മഴക്കാലത്തോ മഞ്ഞുകാലത്തോ ഒരു കഷ്ണം മാങ്ങപോലും കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടമാണ്.സങ്കടപെടേണ്ടാ ഓഫ് സീസണിലും മാങ്ങയുടെ മാധുര്യംനുണയാൻ നമ്മുടെ പൂർവികർ ചില സൂത്രങ്ങൾ കണ്ടെത്തിയിരുന്നു അതാണ് മാങ്ങാത്തെര അഥവാ മാങ്ങാക്കച്ച. ഫ്രിഡ്‌ജും മറ്റു സംവിധാനങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്ത് പഴുത്തമാമ്പഴച്ചാർ ഉണക്കിസൂക്ഷിക്കുന്നതാണ് ഈ വിദ്യ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
നല്ല വെയിലുള്ള കാലത്ത് വേണം മാങ്ങാത്തെര ഉണ്ടാക്കാൻ ഇതിനായി നല്ല പഴുത്ത മാങ്ങാ വേണം. ചുണയുള്ള ഇനങ്ങൾ ആണെങ്കിൽ കൂടുതൽ നല്ലത്.പഴുത്ത മാങ്ങ തോലു കളഞ്ഞു അതിന്റെ ചാറ് നന്നായി പിഴിഞ്ഞെടുക്കുക കഷണങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം ആവശ്യമെങ്കിൽ മിക്സിയിൽ പിഴിഞ്ഞ് എടുക്കാം . പിഴിഞ്ഞുകിട്ടിയ ചാർ ഒരു പുതിയ തഴപ്പായ് അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റിൽ നേർമ്മയിൽ തേച്ചുപിടിപ്പിക്കുക. ഇത് നല്ല വെയിലിൽ ഉണക്കാൻ വയ്ക്കുക. നല്ല വെയിൽ ഉണ്ടെങ്കിൽ വേഗം ഉണങ്ങും പൂത്തുപോകാതിരിക്കാൻ ആണിത് രാത്രിയിൽ എടുത്തു മൂടി വയ്ക്കണം പിറ്റേ ദിവസം ആ ഉണങ്ങിയതിനു മുകളിൽ മാങ്ങാച്ചാറ് വീണ്ടും തേയ്ക്കുക കട്ടി കുറച്ചാണ് ചാർ തേയ്‌ക്കേണ്ടത് എന്നാൽ ഓരോ ദിവസം തേയ്ക്കുന്നതും അന്നന്നു തന്നെ ഉണങ്ങിക്കിട്ടും. അങ്ങനെ നിങ്ങൾക്കാവശ്യമുള്ള കട്ടിയിൽ തേച്ചുപിടിപ്പിച്ച് ഉണക്കി തെര ഉണ്ടാക്കിയെടുക്കുക.നിങ്ങൾക്ക് ആവശ്യമായ കട്ടിയിൽ ആയതിനു ശേഷം നല്ലവണ്ണം ഉണങ്ങി എന്ന് തോന്നിയാൽ എടുത്തു വായുകടക്കാത്ത പാത്രത്തിൽ ആക്കി സൂക്ഷിക്കാം . ഓഫ് സീസണിൽ കാരിയായോ, ഡെസേർട്ടോ , ഐസ് ക്രീമോ, പുഡ്ഡിംഗ് ആയോ എങ്ങനെ വേണമെങ്കിലും മാമ്പഴ റിച്ചു ആവോളം ആസ്വദിക്കാം.
Share your comments