<
  1. Travel

വനിതാ ദിനം 2022: സ്ത്രീകൾക്കായി KSRTCയുടെ ഓഫർ, പ്രകൃതിയെ നുണഞ്ഞ് വാഗമണിൽ പോകാം

യാത്രകളുടെ മോഹങ്ങൾ ഉള്ളിലൊതുക്കാനുള്ളതല്ല, സഞ്ചാരപ്രിയരാണെങ്കിൽ ലിംഗഭേദമന്യേ പറന്നു നടക്കണം. ഇപ്പോഴിതാ യാത്രക്കാരെ ആകർഷിക്കാൻ കൂടുതൽ ഓഫറുകളുമായി എത്തിയിരിക്കുകയാണ് KSRTC. അതായത്, മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതാ യാത്രക്കാർക്കായി KSRTC ട്രിപ്പ് പാക്കേജ് പ്രഖ്യാപിച്ചു.

Anju M U
Vagamon
വനിതാ ദിനം 2022: പ്രകൃതിയെ നുണഞ്ഞ് വാഗമണിൽ പോകാം

സാധാരണ ഗതാഗത ആവശ്യങ്ങൾക്കായി മാത്രം ഒതുങ്ങി നിന്ന KSRTC- കെഎസ്ആർടിസി ഇന്ന് ടൂറിസം മേഖലയിലേക്കും പാഴ്സൽ പോലുള്ള സർവീസുകളിലേക്കും വിപുലീകരിച്ചിരിക്കുകയാണ്. ആനവണ്ടി യാത്ര മലയാളിയ്ക്ക് വളരെ സന്തോഷമുള്ള യാത്ര കൂടിയായതിനാൽ നഷ്ടത്തിൽ നിന്ന് കര കയറാനുള്ള ഉപാധിയായി KSRTC ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സർവീസും വർധിപ്പിച്ചിരിക്കുകയാണ്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്ത് KSRTC ടൂറിസ്റ്റ് സർവീസുകൾ നടത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചെലവ് കുറച്ച് ട്രിപ്പിന് പോകാൻ ആഗ്രഹിക്കുന്നുണ്ടോ? കുറച്ച് ടിപ്സുകൾ

ഇപ്പോഴിതാ യാത്രക്കാരെ ആകർഷിക്കാൻ കൂടുതൽ ഓഫറുകളുമായി എത്തിയിരിക്കുകയാണ് KSRTC. അതായത്, മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് വനിതാ യാത്രക്കാർക്കായി സംസ്ഥാനത്തെ പൊതുമേഖലാ ഗതാഗത ബസ് സർവീസ് അടിപൊളി ഓഫർ ഒരുക്കിയിരിക്കുന്നത്. വനിതകൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന ഈ പാക്കേജ് യാത്ര ഇഷ്ടപ്പെടുന്ന ഏത് സ്ത്രീകൾക്കും ഉപയോഗപ്പെടുത്താം. യാത്രകളുടെ മോഹങ്ങൾ ഉള്ളിലൊതുക്കാനുള്ളതല്ല, സഞ്ചാരപ്രിയരാണെങ്കിൽ ലിംഗഭേദമന്യേ പറന്നു നടക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് ഇതുവഴി KSRTC ഒരുക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: സാധനം കൈമാറണോ? തെക്കുന്ന് വടക്കോട്ട് വെറും 12 മണിക്കൂർ മതി KSRTCയ്ക്ക്

വനിതകൾക്കായുള്ള KSRTC ടൂർ പാക്കേജ്

വനിതാദിനത്തോട് അനുബന്ധിച്ചാണ് കെഎസ്ആർടിസി ബജറ്റ് ടൂർസ് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 8 ചൊവ്വാഴ്ച മുതൽ 13 ഞായറാഴ്ച വരെ KSRTC വനിതാ യാത്രാ വാരം - Womens Travel Week ആചരിക്കുന്നു. ഇതിന്റെ ഭാഗമായാണ് കിടിലൻ യാത്രാപാക്കേജുകളും അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം ഡിപ്പോയിൽ നിന്നുമാണ് ഈ സർവ്വീസ് ലഭ്യമായുള്ളത്. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കുമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 8 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ കോട്ടയം ഡിപ്പോയിൽ നിന്നും പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വനിതായാത്രികർക്ക് സവാരി പോകാം.

ബന്ധപ്പെട്ട വാർത്തകൾ: വെറും 750 രൂപയ്ക്ക് തെന്മല- പാലരുവി- റോസ്മലക്കൊരു ട്രിപ്പ്!

മാര്‍ച്ച് 8ന് വണ്ടർലാ വാട്ടർ തീം പാർക്കിലേക്കാണ് യാത്ര. 525 രൂപ പ്രവേശനഫീസ് ഉൾപ്പടെ 900 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. ഇതിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. രാവിലെ 8 മണിക്ക് പുറപ്പെട്ട് രാത്രി 8 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഇതിന് പുറമെ പ്രകൃതി നിറഞ്ഞു നിൽക്കുന്ന, ആരും യാത്ര പോകാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന വാഗമണ്ണിലേക്കും യാത്ര ചെയ്യാം. പച്ചപുതച്ച മലനിരകളും മൊട്ടക്കുന്നുകളും നിറഞ്ഞ ഹൈറേഞ്ചിലൂടെ കെഎസ്ആർടിസി ബസിൽ ഒരു യാത്ര ഇഷ്ടമല്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും.
വാഗമൺ, പരുന്തുംപാറ തുടങ്ങിയ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കോട്ടയം ഡിപ്പോയിൽ നിന്ന് വനിതകൾക്കായി സർവ്വീസുകൾ ഒരുക്കിയിട്ടുണ്ട്. കുന്നും മലയും വെള്ളച്ചാട്ടവും ആസ്വദിക്കുന്നതിന് മലക്കപ്പാറയിലേക്കും KSRTC ടൂർ പാക്കേജിലൂടെ ട്രിപ്പ് നടത്താം. കൂടുതൽ വിവരങ്ങൾക്കായി 9495876723, 8547832580, 0481-2562908 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: കെ.എസ്.ആർ.ടി.സി ബസുകളുടെ ആയുസ്സ് ഇനി 15 വർഷം മാത്രം

English Summary: Women's Day 2022: KSRTC's Offer For Women, To Vagamon And Hill Ranges Of Kerala

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds