1. Environment and Lifestyle

ഈ കാരണങ്ങൾ കൊണ്ടെല്ലാം മുടി പെട്ടെന്ന് കൊഴിയാം

ഒരുപാട് ആളുകൾ ഇന്ന് അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പോഷകക്കുറവ്, സ്ട്രെസ് തുടങ്ങി പല കാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചില്‍ ആണെങ്കില്‍ അതിനു പിന്നിൽ ചില പ്രത്യേക കാരണങ്ങൾ ഉണ്ടായിരിക്കും. ഏതൊക്കെയാണ് ഈ കാരണങ്ങൾ എന്ന് നോക്കാം.

Meera Sandeep

ഒരുപാട് ആളുകൾ ഇന്ന് അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചിൽ.  ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,  പോഷകക്കുറവ്, സ്ട്രെസ് തുടങ്ങി പല കാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചില്‍ ആണെങ്കില്‍ അതിനു പിന്നിൽ ചില പ്രത്യേക കാരണങ്ങൾ ഉണ്ടായിരിക്കും. ഏതൊക്കെയാണ് ഈ കാരണങ്ങൾ എന്ന് നോക്കാം. 

- പെട്ടെന്ന് മുടി കൊഴിച്ചില്‍ കാണുകയാണെങ്കില്‍ ആദ്യം നടത്തേണ്ടൊരു പരിശോധന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാണ്.   ഇത് ഡോക്ടറെ കണ്ട ശേഷം നിര്‍ദേശിക്കുമ്പോള്‍ ചെയ്യാവുന്നതാണ്. കാരണം തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോൾ മുടി കൊഴിച്ചിലുണ്ടാകാം.

ബന്ധപ്പെട്ട വാർത്തകൾ: മുടിയും നഖവും വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയാം...

- പോഷകക്കുറവ് ആണ് പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന മറ്റൊരു പ്രശ്നം. മുടിയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുമുണ്ട്. ഇവയുടെ കുറവ് ഗണ്യമായ രീതിയിലാകുമ്പോള്‍ മുടി കൊഴിച്ചിലും കാര്യമായി സംഭവിക്കുന്നു. ഇതും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ മനസിലാക്കാൻ സാധിക്കുന്നതാണ്.

- മുടി കൊഴിച്ചിലിനുള്ള മറ്റൊരു കാരണമാണ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍. ഹോര്‍മോണ്‍ വ്യതിയാനം സംഭവിച്ച് ഹോര്‍മോണ്‍ ബാലൻസ് തെറ്റുന്ന അവസ്ഥ വരുമ്പോള്‍ ആദ്യമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. ഇത് തീര്‍ച്ചയായും ഡോക്ടറെ കണ്ട് പരിശോധന നടത്തിയാല്‍ മനസിലാക്കാൻ സാധിക്കും.

- സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദവും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇതുമൂലം പെട്ടെന്ന് മുടി കൊഴിച്ചിലുണ്ടാവുക.

- വയറിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം നേരിടുന്നതും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. അതിനാല്‍ മുടി കൊഴിച്ചില്‍ കാര്യമായി കാണുന്നുവെങ്കില്‍ ഇക്കാര്യവും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

English Summary: All these reasons can lead to sudden hair loss

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds