1. Environment and Lifestyle

ഈ നാച്ച്വറൽ പായ്ക്ക് ഉപയോഗിച്ച് മുഖത്തെ ചുളിവ് നീക്കി തിളക്കം ലഭ്യമാക്കാം

മുഖത്ത് ചുളിവുകൾ, പാടുകൾ വരുന്നതുമെല്ലാം മുഖസൗന്ദര്യത്തെ ബാധിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ശരിയായ ചര്‍മ്മസംരക്ഷണം ആവശ്യമാണ്. ഇതുകൂടാതെ സമീകൃതാഹാരം, ശരിയായ ജീവിതശൈലി എന്നിവയെല്ലാം തുല്യ പങ്കുവഹിക്കുന്നു. ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഒരു നാച്ച്വറൽ പായ്ക്കിനെ കുറിച്ചാണ് വിവരിക്കുന്നത്

Meera Sandeep
Use these natural face pack to get rid of wrinkles and make your face glow
Use these natural face pack to get rid of wrinkles and make your face glow

മുഖത്ത് ചുളിവുകൾ, പാടുകൾ എന്നിവ വരുന്നത് മുഖസൗന്ദര്യത്തെ ബാധിക്കുന്നു.  ഈ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ശരിയായ ചര്‍മ്മസംരക്ഷണം ആവശ്യമാണ്.  ഇതുകൂടാതെ സമീകൃതാഹാരം, ശരിയായ ജീവിതശൈലി എന്നിവയെല്ലാം തുല്യ പങ്കുവഹിക്കുന്നു.  ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഒരു നാച്ച്വറൽ പായ്ക്കിനെ കുറിച്ചാണ് വിവരിക്കുന്നത്.

ഈ പായ്ക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

പഴുത്ത പഴം

കാപ്പി 

പനിനീർ

- നല്ല പഴുത്ത പഴം ഉപയോഗിച്ചുള്ള പായ്ക്ക് നല്ലതാണ്.  പഴത്തിലെ ആന്റി ഓക്‌സിഡൻറ്, വിറ്റാമിൻ സി എന്നിവ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.  കൂടാതെ ഇവ മുഖത്തിന് മൃദുത്വവും തിളക്കവും നല്‍കാനും കറുത്ത പാടുകളും മുഖക്കുരു പാടുകളും നീക്കാനും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രഭാത ഭക്ഷണമായി Banana കഴിക്കാം; ആരോഗ്യ ഗുണങ്ങളേറെയാണ്

- കാപ്പി ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്.  ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങളെ നശിപ്പിക്കുന്നതിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. ഇത് നല്ല സ്‌ക്രബര്‍ ആയി ഉപയോഗിയ്ക്കാം.  കണ്ണിനു താഴെയുളള കറുപ്പിനും ചര്‍മ്മത്തിന് ഇറുക്കം നല്‍കാനുമെല്ലാം ഇതേറെ നല്ലതാണ്. പല സ്വാഭാവിക ഫേസ് പായ്ക്കുകളിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്.

- പനിനീര് (Rose water) പ്രകൃതിദത്ത ടോണറാണ്. ഇത് ചര്‍മ്മത്തിന് സ്വാഭാവിക മോയിസ്ചറൈസര്‍ ഗുണം നല്‍കുന്നു.  ഇതിനാല്‍ തന്നെ ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കി തിളക്കം നല്‍കുന്നു. മാത്രമല്ല സൂര്യതാപം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങക്കും ഇത് ഗുണകരമാണ്.

ഉണ്ടാക്കുന്ന വിധം

കാപ്പിപ്പൊടിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് പഴം നല്ലതുപോലെ ഉടച്ചു ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് അല്‍പം പനിനീരും ചേര്‍ത്തിളക്കണം. ഇത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിററ് ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്ന് തവണ ഉപയോഗിയ്ക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കി തിളക്കവും മൃദുത്വവും നല്‍കുന്നു.

English Summary: Use these natural face pack to get rid of wrinkles and make your face glow

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds