
പതിറ്റാണ്ടുകളായി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. ആരോഗ്യത്തിനാണെങ്കിലും സൗന്ദര്യസംരക്ഷണത്തിനാണെങ്കിലും ഇതിനെ പല തരത്തിൽ ഉപയോഗിക്കുന്നു. രോമവളർച്ചയെ പ്രോത്സാഹിപ്പിക്കാനും അതിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ കാരണം തലയോട്ടിയിലെ ചൊറിച്ചിൽ ചികിത്സിക്കാനും ഇതിന് കഴിയും. ഇതിലെ വൈറ്റമിൻ എ, സി, ഇ എന്നിവയുടെ സാന്നിധ്യം മുടിയിഴകളെ ശക്തിപ്പെടുത്താനും നന്നാക്കാനും കഴിയും. കറ്റാർവാഴയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കുകയും, ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കുകയും മുഖത്തെ പാടുകൾ കുറയ്ക്കുകയും ചെയ്യും.
സുഷിരങ്ങൾ തുറക്കുന്നതിന്
കറ്റാർ വാഴ ജെല്ല് നിങ്ങളുടെ ചർമ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങളിൽ നിന്ന് എണ്ണയും അഴുക്കും ഇല്ലാതാക്കാൻ സഹായിക്കും. കുറച്ച് പുതിയ കറ്റാർ വാഴ ജെൽ സുഷിരങ്ങളിൽ തുല്യമായി പുരട്ടി കുറച്ച് നേരം നന്നായി മസാജ് ചെയ്യുക. 10-15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
ഈ ഹാക്ക് എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ്. ഇത് യാതൊരു വിധത്തിലുമുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുകയില്ല.
ഫേസ് വാഷും ടോണറും ആയി ഉപയോഗിക്കാം
കറ്റാർ വാഴ ജെൽ ഫേസ് വാഷായി ഉപയോഗിക്കാം. ജെൽ നിങ്ങൾക്ക് മൃദുവായതും ഈർപ്പമുള്ളതുമായ ചർമ്മം നൽകുമെന്ന് ഉറപ്പാണ്. സാധാരണ വെള്ളത്തിൽ മുഖം കഴുകുക, ശേഷം ജെൽ പുരട്ടി മസാജ് ചെയ്യുക, നന്നായി കഴുകുക, ഇത് മുഖത്തിന് ഒരു ഉണർവ്വും നൽകുന്നു. നിങ്ങൾക്ക് വേണമെങ്കിൽ കറ്റാർവാഴയുടെ സ്കിൻ ടോണറും ഉണ്ടാക്കാവുന്നതാണ്. ജെൽ വെള്ളത്തിലോ റോസ് വാട്ടറിലോ കലർത്തുക ഇത് ടോണറായി ഉപയോഗിക്കാൻ നല്ലതാണ്.
നിങ്ങളുടെ മുടിയിൽ ജലാംശം ലഭിക്കാൻ തൈരുമായി കലർത്തുക
കറ്റാർ വാഴയും തൈരും കൊണ്ട് നിർമ്മിച്ച ഒരു ഹെയർ മാസ്‌കിന് നിങ്ങളുടെ വരണ്ട മുടിയ്ക്ക് ജലാംശം നൽകാനും ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കുന്നു. മൂന്ന് ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലും രണ്ട് ടേബിൾസ്പൂൺ തൈരും ഒലിവ് ഓയിലും കലർത്തുക. മിശ്രിതം മുടിയിൽ മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. താരൻ തടയാനും ഈ ഹെയർ മാസ്‌ക് സഹായിക്കും എന്നത് ശ്രദ്ധേയമാണ്.
കണ്ടീഷനിംഗിനായി വെളിച്ചെണ്ണയുമായി മിക്സ് ചെയ്യുക
വെളിച്ചെണ്ണ നിങ്ങളുടെ മുടി ആഴത്തിൽ കണ്ടീഷനിംഗ് ചെയ്യാൻ നല്ലതാണ്, പ്രത്യേകിച്ച് കറ്റാർ ജെല്ലുമായി സംയോജിപ്പിക്കുമ്പോൾ. രണ്ട് ടീസ്പൂൺ കറ്റാർ വാഴ ജെല്ലും രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിശ്രിതം ഉണ്ടാക്കുക, മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ മുടിയിൽ മൃദുവായി മസാജ് ചെയ്യുക. മികച്ച ഫലം ലഭിക്കുന്നതിന് രാത്രി മുഴുവൻ ഇത് വിട്ടിട്ട് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. നരച്ച മുടിയെ അകറ്റി നിർത്താനും മുടി വളർച്ച വർദ്ധിപ്പിക്കാനും ഇതിന് കഴിയും.
Share your comments