ചർമ പാളികളിൽ രൂപപ്പെടുന്ന കാൻസർ കോശങ്ങളാണ് സ്കിൻ കാൻസർ (ചർമ അർബുദം) എന്ന പേരിൽ അറിയപ്പെടുന്നത്. വർഷത്തിൽ 12 ലക്ഷത്തിലധികം പേരാണ് ഇതുമൂലം മരിക്കുന്നത്. കൃത്യ സമയത്ത് രോഗനിർണയം നടത്തിയാൽ ചികിത്സയിലൂടെ കാൻസർ പൂർണമായും ഭേദമാക്കാൻ സാധിക്കും. രോഗനിർണയം താമസിച്ചാൽ രോഗത്തിന്റെ സങ്കീർണത വർധിക്കുന്നു.
യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ പഠനമനുസരിച്ച്, സ്കിൻ കാൻസർ കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരിലാണ്.
ബന്ധപ്പെട്ട വാർത്തകൾ: പോർക്കിലെ നെയ്യ് കളയാൻ ഇനി എന്ത് എളുപ്പം
ആഗോളതലത്തിൽ ഈ കണ്ടുപിടിത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇന്ത്യയിൽ പൊതുവെ സ്കിൻ കാൻസർ കേസുകൾ കുറവാണെങ്കിലും റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതലും പുരുഷന്മാരിലാണെന്നാണ് സൂചന.
അമിതമായി അൾട്രാവയലറ്റ് രശ്മികൾ (Ultra violet rays) ശരീരത്തിൽ ഏൽക്കുക, സൂര്യപ്രകാശം (Sun rays) പതിവായി ഏൽക്കുക, ആർസനിക് (Arsenic) അമിതമായി ശരീരത്തിൽ എത്തുക തുടങ്ങിയവയാണ് സ്കിൻ കാൻസർ വരാനുള്ള പ്രധാന കാരണങ്ങൾ. ചർമ സംരക്ഷണത്തിൽ സ്ത്രീകളെപ്പോലെ പുരുഷന്മാർ കൂടുതൽ ശ്രദ്ധ കാണിക്കാത്തത് കൊണ്ടാണ് സ്കിൻ കാൻസർ കൂടുതൽ കാണുന്നത് എന്നാണ് ഗവേഷകരുടെ അഭിപ്രായം. സ്ത്രീകളുടെയും പുരുഷന്മാരുടെയും ചർമത്തിൽ ഉള്ള ചില വ്യത്യാസങ്ങളാണ് മറ്റൊരു കാരണമെന്നും ഗവേഷകർ പറയുന്നു.
പ്രധാനമായും മൂന്ന് തരത്തിലുള്ള സ്കിൻ കാൻസറുകളാണുള്ളത്. ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സൽ കാർസിനോമ, മെലനോമ എന്നിവ. നല്ല വെളുത്ത ചർമം ഉള്ളവരെയാണ് ബേസൽ സെൽ കാർസിനോമ ബാധിക്കുന്നത്. നേരിട്ട് വെയിൽ ധാരാളമായി ഏൽക്കുന്ന ശരീര ഭാഗങ്ങളിലാണ് ഈ കാൻസർ ബാധിക്കുന്നത്. സ്ക്വാമസ് കോശങ്ങളിൽ വരുന്ന കാൻസറാണ് സ്ക്വാമസ് സെൽ കാർസിനോമ.
ഏറ്റവും ഗുരുതരമായ സ്കിൻ കാൻസറാണ് മെലനോമ. മെലാനിൻ ഉൽപാദിപ്പിക്കുന്ന മെലനോസൈറ്റ് കോശങ്ങളെ ബാധിക്കുന്ന കാൻസറാണിത്. സെബേഷ്യസ് കാർസിനോമ, മെർക്കൽ സെൽ കാർസിനോമ, ഡെർമറ്റോഫൈബ്രോസാർകോമ പ്രോട്ടുബൈറൻസ്, ക്യൂട്ടേനിയസ് ടിസെൽ ലിംഫോമ എന്നിവയും ചർമത്തെ ബാധിക്കുന്ന കാൻസറുകളാണ്.
പ്രധാന കാരണങ്ങൾ (Reasons)
- അപകടകരമായ റേഡിയേഷൻ അടിക്കുന്നത്
- നോൺ മെലനോമ ചർമം ഉള്ളവർ
- ഡിസ്പ്ലാസ്റ്റിക് നെവി മറുകുകളുള്ളവർക്ക് കാൻസർ സാധ്യത കൂടുതലാണ്
- വെളുത്ത ചർമം ഉള്ളവർക്ക് പിഗ്മെന്റ് കുറവായതിനാൽ സാധ്യത കൂടുതലാണ്
- സോറിയാസിസ് ബാധിച്ച് കഴിഞ്ഞാൽ
- സീറോഡെർമ പിഗ്മെന്റോസം എന്ന ജനിതക രോഗം ബാധിച്ചാൽ
- രോഗപ്രതിരോധശേഷി കുറവാണെങ്കിൽ
- രാസവസ്തുക്കളുടെ അമിത ഉപയോഗം
ലക്ഷണങ്ങൾ (Symptoms)
- പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുള്ള കാൻസറാണ് സ്ക്വാമസ് സെൽ കാർസിനോമ. മുഖം, ചെവി, കൈകൾ, നെഞ്ച്, കാലുകൾ എന്നിവിടങ്ങളിൽ ചുവന്ന തിണർപ്പോ, ചെറിയ മുഴകളോ ഉണ്ടാകുന്നു.
- ചുവപ്പ് കലർന്ന പാടുകളായോ തൊലി പൊളിഞ്ഞ് ഇളകുന്നതായോ തോന്നിയാൽ മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ബോവൻ രോഗത്തിന്റെ ലക്ഷണമായേക്കാം.
- ചർമ കാൻസറിന്റെ ആദ്യ ലക്ഷണമാണ് ആക്ടിനിക് കെരാട്ടോസിസ്. കൈ, തല, കഴുത്ത് എന്നിവിടങ്ങളിൽ പാടുകൾ കാണപ്പെടുന്നു.
- ബേസൽ സെൽ കാർസിനോമയുടെ ലക്ഷണമാണ് ചർമത്തിൽ സുഷിരങ്ങൾ ഉണ്ടാകുന്നത്.
Share your comments