മുടി നരയ്ക്കുക എന്ന് പറയുന്നത് സ്വാഭാവികമായ കാര്യമാണെങ്കിലും അത് ആർക്കും ഇഷ്ടപ്പെടുന്ന കാര്യമല്ല.
പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സാധാരണയാണ് എന്നാൽ ചിലർക്ക് എങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്ന അവസ്ഥയുമുണ്ട്. അതിന് പല കാരണങ്ങളുമുണ്ട്, ഭക്ഷണത്തിലെ പോഷകക്കുറവ്, കെമിക്കലിൻ്റെ ഉപയോഗം, കുളിക്കുന്ന വെള്ളം എന്നിങ്ങനെ പല തരത്തിൽ കാണപ്പെടുന്നു.
മുടിയ്ക്ക് നിറം നൽകുന്ന മെലാട്ടനിൻ കുറയുന്നതാണ് മുടി നരയ്ക്കുന്നതിന് കാരണമാകുന്നത്. പ്രായമാകുമ്പോൾ ഇത് താനേ ഇത് കുറയുന്നു.
അകാല നര എല്ലാവരേയും അലട്ടി, ആത്മ വിശ്വാസം തന്നെ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. അത്കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മുടി നരച്ചത് പിഴുത് കളയുന്നു. എന്നാൽ ഇങ്ങനെ ചെയ്താൽ പിന്നീട് ആ സ്ഥാനത്ത് കുറേ നരച്ച മുടികൾ ഉണ്ടാകും എന്നാണ് വിശ്വാസം. എന്നാൽ അത് സത്യമാണോ? അതോ മിഥ്യയോ? ഇത്തരം ധാരണകളുടെ സത്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്.
നരച്ച മുടി പിഴുത് കളഞ്ഞാൽ അതിൽ ഇരട്ടി നരച്ച മുടി വളരും എന്നത് മിഥ്യാ ധാരണയാണ്. മുടി പിഴുത് കളയുന്നത് അല്ല ഇതിന് കാരണം അത് പ്രകൃതിതത്യാ തന്നെ ഉണ്ടാകുന്നതാണ്.
മുടിയുടെ കാര്യത്തിൽ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങൾ
* ഷാംപൂ ഉപയോഗിക്കുമ്പോൾ ആദ്യം പ്രയോഗിക്കാൻ ശ്രദ്ധിക്കുക തന്നെയുമല്ല ഏത് ബ്രാൻഡിലുള്ള ഷാംപൂ ആണോ ഉപയോഗിക്കുന്നത് ആതേ കമ്പനിയിലുള്ള കണ്ടീഷനർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.
* ഗർഭാവസ്ഥയിൽ മുടി കളർ ചെയ്യുന്നത് അത്ര നല്ലതല്ലെന്നാണ് പറയുന്നത് അതിൻ്റെ കാരണം അതിൽ അടങ്ങിയിരിക്കുന്ന അമോണിയ ആണ് ഇത് ഗർഭാവസ്ഥയിൽ ഉപയോഗിക്കുന്നത് നല്ലതല്ല. എന്നാ അമോണിയ അടങ്ങിയിട്ടില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു വ്ധത്തിലുള്ള പ്രശ്നവുമില്ല.
* വില കൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ മുടിയ്ക്ക് നല്ല ആരോഗ്യം കിട്ടും എന്ന് വിശ്വസിക്കുന്നവർ ഉണ്ട് എന്നാൽ അത് വെറും മിഥ്യാധാരണകൾ മാത്രമാണ്. പോഷകങ്ങൾ നിറഞ്ഞ ഉൽപ്പന്നങ്ങളാണ് എപ്പോഴും മുടിയ്ക്ക് നല്ലത്.
* ഇടയ്ക്കിടെ മുടി വെട്ടുന്നത്കൊണ്ട് മാത്രം മുടി നീളും എന്ന് വിശ്വസിക്കുന്നവരാണോ നിങ്ങൾ എങ്കിൽ അത് വെറുതെയാണ്, ആരോഗ്യകരമായ തലയോട്ടിയാണ് മുടി വളരാൻ ആവശ്യം.
* എന്നിരുന്നാലും മുടിയുടെ അറ്റം പിളരുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും എന്നതിനാൽ ഇത് ഒഴിവാക്കുന്നതിന് വേണ്ടി ഇടയ്ക്ക് അതായത് രണ്ട് മാസത്തിലൊരിക്കൽ മുടി മുറിക്കുന്നത് നന്നായിരിക്കും.
* മുടിയിൽ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനെ ബാധിക്കുന്നു. അത്കൊണ്ട് തന്നെ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടില്ലാത്ത സാധനങ്ങൾ ഉപയോഗിക്കുക.
ബന്ധപ്പെട്ട വാർത്തകൾ : Eyebrows growth: കറുത്ത കട്ടിയുള്ള പുരികത്തിന് ഇങ്ങനെ ചെയ്താം
Share your comments