<
  1. Environment and Lifestyle

എലിശല്യം ആണോ? തുരത്താം വീട്ടിൽ നിന്നും

ഒരു പക്ഷെ എല്ലാ വീടുകളിലും ഏലി ശല്യം ഉണ്ടാകും പ്രത്യേകിച്ച് ഓട് ഇട്ട വീടുകളിൽ ഏലി ശല്യം വളരെ കൂടുതൽ ആയിരിക്കും. എന്നാൽ അതിന് പ്രതിവിധി എന്ന് പറയുന്നത് വിഷം വച്ച് കൊല്ലുന്നത് ആയിരിക്കും.

Saranya Sasidharan
Are you suffering with rat? solutions
Are you suffering with rat? solutions

ഒരു പക്ഷെ എല്ലാ വീടുകളിലും ഏലി ശല്യം ഉണ്ടാകും പ്രത്യേകിച്ച് ഓട് ഇട്ട വീടുകളിൽ ഏലി ശല്യം വളരെ കൂടുതൽ ആയിരിക്കും. എന്നാൽ അതിന് പ്രതിവിധി എന്ന് പറയുന്നത് വിഷം വച്ച് കൊല്ലുന്നത് ആയിരിക്കും. എന്നാൽ വിഷം എല്ലാം കഴിച്ചു വീടിൻറെ ഉള്ളിൽ തന്നെ എവിടെയെങ്കിലും ചത്തു കിടക്കുകയാണെങ്കിൽ വല്ലാത്ത ദുർഗന്ധത്തോടൊപ്പം അത് നമുക്ക് ഒരു അസൗകര്യം കൂടി ആയിരിക്കും. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള സാഹചര്യത്തിൽ നമുക്ക് വേണ്ടത് എലികളെ തിരിച്ചുവരാതെ അവയെ തുരത്തി ഓടിക്കാനുള്ള മാർഗ്ഗം ആണ്.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായുള്ള കാര്യം. വീട്ടിലെ സാധനങ്ങള്‍ അടുക്കും ചിട്ടയിലും സൂക്ഷിക്കുക. ഇതൊരു മാർഗം മാത്രമാണെന്ന് ഓർമിപ്പിക്കട്ടെ.

ആവശ്യമില്ലാത്ത പെട്ടികളും കുപ്പികളും നീക്കം ചെയ്യുക. വലിച്ചു വാരി ഇട്ടാൽ ഏലി കയറാനുള്ള സാധ്യത കൂടുതൽ ആണ് ഉപയോഗശൂന്യമായ പഴയ ഗൃഹോപകരണങ്ങള്‍ വീട്ടില്‍ കൂട്ടിയിടാതെ നീക്കം ചെയ്യുക. ഇത്തരം സാഹചര്യങ്ങളിൽ എലികൾ കൂടു കൂട്ടും.

പുറത്ത് നിന്ന് അകത്തേക്ക് എലി പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊത്തുകളും ദ്വാരങ്ങളും ഉണ്ടെങ്കില്‍ അടയ്ക്കുക. വാതിലുകള്‍ക്ക് വിടവുണ്ടെങ്കില്‍ അതും അടയ്ക്കുക. ജനലുകള്‍ കഴിയുന്നതും അടച്ചിടാന്‍ ശ്രമിക്കുക.

എലിയെ ഇല്ലാതാക്കാൻ ചില നുറുങ്ങു വഴികൾ നോക്കിയാലോ

ഇതിനായി പാരസെറ്റമോൾ ഗുളിക (500mg), ഗോതമ്പു പൊടി അല്ലെങ്കിൽ ബ്രെഡ് പൊടി, മൈദാ എന്നിവ എടുക്കാം. ഇനി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് മേൽപ്പറഞ്ഞ പൊടികളിൽ ഏതെങ്കിലും ഒന്ന് അല്പം എടുക്കുക ശേഷം അതിലേക്ക് ഒന്നോ അല്ലെങ്കിൽ രണ്ടോ പാരസെറ്റമോൾ ഗുളിക നന്നായി പൊടിച്ചു ചേർക്കുക, നല്ലതുപോലെ മിക്സ്‌ ചെയ്ത ശേഷം, കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ച്‌ എടുക്കുക, ഉരുളകൾ ആക്കാൻ പാകത്തിൽ കുഴക്കുക, തുടർന്ന് കുഴച്ച മാവ് ചെറിയ ഉരുളകൾ ആക്കി എടുത്ത് എലികളുടെ ശല്യം ഉള്ള ഭാഗത്തു കൊണ്ടുപോയി വെക്കുക.

അല്ലെങ്കിൽ നന്നായി പഴുത്ത തക്കാളി രണ്ടായി മുറിച്ച് ഒരു കഷണം എടുത്ത് അതിന്മേൽ മുളകുപൊടി നല്ലപോലെ ഇട്ടുവയ്ക്കുക, തക്കാളി ഒന്നു ചെറുതായി ഞെക്കി കൊടുത്താൽ അതിനുള്ളിലെ വെള്ളം മുളകുപൊടിയുടെ മേൽ വരുന്നത് കാണാം അതുകഴിഞ്ഞാൽ അതിൻറെ മേൽ ശർക്കര പൊടിച്ച്‌ ഇട്ടു കൊടുക്കുക. ശേഷം ഇത് എലിയുടെ ശല്യം ഉള്ള സ്ഥലങ്ങളിൽ കൊണ്ട് വെയ്ക്കുക. ഇങ്ങനെ ചെയ്താൽ പിന്നെ എലികൾ നിങ്ങളുടെ വീട്ടിൽ വരില്ല.

ബന്ധപ്പെട്ട വാർത്തകൾ

എലിയെ കൊല്ലാന്‍ ശീമക്കൊന്ന

എലിയെ തുരത്താൻ Black Cat എലിക്കെണി

English Summary: Are you suffering with rat? solutions

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds