
ഉത്സവ സീസണിൽ നിങ്ങളുടെ പ്രിയപ്പെട്ട മധുര പലഹാരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുമ്പോൾ സമീകൃതാഹാരം പാലിക്കുക എന്നത് പ്രയാസമാണ്.
എന്നിരുന്നാലും, നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പഴങ്ങൾക്ക് നിങ്ങളുടെ രക്ഷകനാകാൻ കഴിയും, കാരണം അവ നിങ്ങൾക്ക് പൂർണ്ണത നൽകുകയും പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
ചാമ്പങ്ങാ വെറുതെ കഴിച്ചാൽ പോരാ, ആരോഗ്യഗുണങ്ങളും അറിഞ്ഞിരിക്കണം
ആപ്പിൾ, വാഴപ്പഴം, പേരക്ക, കിവി തുടങ്ങിയ പഴങ്ങൾ ശരീരത്തിന് വിവിധ ഗുണങ്ങൾ നൽകുകയും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം.
എങ്ങനെയാണ് ഈ പഴങ്ങൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് ?
ആപ്പിൾ
ആപ്പിൾ കഴിക്കുന്നത് ക്യാൻസർ, ആസ്ത്മ, പ്രമേഹം തുടങ്ങിയ പല പ്രധാന രോഗങ്ങളുടെയും സാധ്യത കുറയ്ക്കും എന്നതിനാൽ ആപ്പിൾ ഒരു മൾട്ടിടാസ്‌കിംഗ് പഴമാണ് എന്ന് പറയുന്നതിൽ തെറ്റില്ല.
ആപ്പിൾ കുറഞ്ഞ കലോറി പഴം കൂടിയാണ്, മാത്രമല്ല നിങ്ങളുടെ ഉയർന്ന കലോറി ലഘുഭക്ഷണങ്ങൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയും, പ്രത്യേകിച്ച് മധുരത്തിന്റെ ആസക്തി കുറയ്ക്കാൻ ആപ്പിളിന് കഴിയും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ തലച്ചോറിനെ സംരക്ഷിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം നിങ്ങളുടെ ഹൃദയത്തിനും ആരോഗ്യകരവുമാണ്.
വാഴപ്പഴം
നിങ്ങളുടെ ഡെസേർട്ട് ട്രീറ്റുകൾക്ക് ഏറ്റവും മികച്ച പകരമാണ് വാഴപ്പഴം വാഴപ്പഴം നിങ്ങളെ തടിപ്പിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റി! നേന്ത്രപ്പഴം നാരുകളാൽ സമ്പുഷ്ടമാണ്, നല്ല ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ സുപ്രധാന പോഷകങ്ങൾ നൽകുന്നു. അവയിൽ ലയിക്കുന്ന നാരുകൾ, പെക്റ്റിൻ, പ്രതിരോധശേഷിയുള്ള അന്നജം എന്നിവയും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ പീനട്ട് ബട്ടർ ഇട്ട് കഴിക്കുകയാണെകിൽ നിങ്ങളുടെ പെട്ടെന്നുള്ള ലഘുഭക്ഷണം തയ്യാർ. വാഴപ്പഴം മധുരപലഹാരമായും കഴിക്കാം.
കിവി
ഈ പട്ടികയിൽ ഇടം നേടിയ മറ്റൊരു പഴമാണ് കിവി. കിവി, കുറഞ്ഞ കലോറിയുള്ള പഴവും, നാരുകളുടെ മികച്ച ഉറവിടവുമാണ്, വളരെ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ഈ പഴം സഹായിക്കുന്നു.
കൊഴുപ്പ് തന്മാത്രകളെ തകർക്കുന്നതിനും പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്നതിനും കിവി നിങ്ങളുടെ ശരീരത്തെ സഹായിക്കുമെന്ന കാര്യം മറക്കരുത്. നിങ്ങളുടെ വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കിവി അടിസ്ഥാനമാക്കിയുള്ള സ്മൂത്തി കഴിക്കുക.
പേരക്ക
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് പേരക്ക. പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പേരക്ക നിങ്ങളുടെ മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. പേരക്കയുടെ ഏറ്റവും മികച്ച ഗുണം, ഇത് നിങ്ങളുടെ ദഹനത്തെ മന്ദീഭവിപ്പിക്കുകയും ദീർഘനേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു, ഉയർന്ന കലോറിയുള്ള മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. പേരക്ക കേവലം പ്ലെയിൻ ആയോ അല്ലെങ്കിൽ ചാറ്റ് മസാലയുടെ കൂടെയോ കഴിക്കാം, അത് അവയെ രുചികരവും ഉന്മേഷദായകവുമാക്കും.
Share your comments