ശരീരത്തിൻ്റെ ദുർഗന്ധം പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. പൊതു സദസ്സുകളിൽ പോകാനൊ അല്ലെങ്കിൽ വെയിലത്ത് നടക്കുന്നതിനോ പലപ്പോഴും ദുർഗന്ധം കാരണം സാധിക്കാറില്ല ഇത് നമ്മുടെ ആത്മ വിശ്വാസം തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു,
ഇതിന് കാരണമായി നാം എല്ലാം കരുതുന്നത് വിയർപ്പ് ആണെന്നാണ്. എന്നാൽ ശരീരത്തിൻ്റെ ദുഡഗന്ധത്തിന് കാരണം വിയർപ്പ് അല്ല, ചർമ്മത്തിലെ ബാക്ടീരിയകൾ വിയർപ്പുമായി സമ്പർക്കം പുലർത്തുന്നു. ഇത് വഴി ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നു.
ബാക്ടീരിയകളിൽ മാറ്റം വരുന്നത് കൊണ്ട് തന്നെ ശരീരത്തിൻ്റെ ദുർഗന്ധത്തിനും മാറ്റം വരുന്നു.
എന്തൊക്കെയാണ് ശരീര ദുർഗന്ധത്തിന് കാരണം?
ചില മരുന്നുകളുടെ ഉപയോഗം മൂലമോ അല്ലെങ്കിൽ ഹോർമോൺ വ്യതിയാനം, ചില രോഗാവസ്ഥകൾ കാരണം, അല്ലെങ്കിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ കാരണമോ ശരീര ദുർഗന്ധത്തിന് കാരണമാകാം.
ദൈനം ദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ ദുർഗന്ധത്തിന് കാരണമാകാറുണ്ട്. അത് കൊണ്ട് തന്നെ ഭക്ഷണ കാര്യത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ശരീരത്തിൻ്റെ ദുർഗന്ധം ഒരു പരിധി വഴി ഒഴിവാക്കാൻ സാധിക്കും എന്നതിൽ സംശയമില്ല.
എന്തൊക്കെ ഭക്ഷണങ്ങളാണ് ഇതിന് കാരണമാകുന്നത് ?
• വെളുത്തുള്ളി
ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി അത് കൊണ്ട് തന്നെയാണ് ശരീരത്തിന് ദുർഗന്ധം വരാനുള്ള കാരണവും.
• കാപ്പി
കഫീൻ അടങ്ങിയിരിക്കുനന്ത് കൊണ്ട് തന്നെ ഇവ ശരീരത്തിന് ദുർഗന്ധം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാൽ കാപ്പി മാത്രമല്ല കഫീൻ അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഇതിന് കാരണമാകാറുണ്ട്.
• ഉലുവ
മെറ്റബോളിസം വേഗത്തിലാക്കാൻ സാധിക്കുന്ന ഉത്പന്നങ്ങളാണ് വെളുത്തുള്ളി ജീരകം എന്നിവ. പക്ഷെ ഇത് ശരീരത്തിൻ്റെ ഗുർഗന്ധം കൂട്ടുന്നതിനും കാരണമാകുന്നു.
• മദ്യം
ദിവസേനയുള്ള മദ്യപാനം ശരീരത്തിൻ്റെ ദുർഗന്ധത്തിന് കാരണമാകുന്നു. നമ്മൾ മദ്യം കഴിക്കുമ്പോൾ കരൾ അതിനെ അസെറ്റിക് ആസിഡ് ആക്കി മാറ്റുന്നു. ഇതിൽ ചിലത് വിയർപ്പിലൂടെയും, ശ്വാസത്തിലൂടെയുമാണ് പുറന്തള്ളുന്നത്. ഇത് ദുർഗന്ധത്തിന് കാരണമാകുന്നു.
• ഉള്ളി
സൾഫ്യൂരിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ഉള്ളി. ശരീരത്തിലെ വിയർപ്പുമായി ഇത് ചേരുമ്പോൾ ഇത് ദുർഗന്ധത്തിന് കാരണമാകുന്നു.
ഇത്തരം ദുർഗന്ധം എങ്ങനെ മാറ്റാം?
ഇത്തരം ദുർഗന്ധം മാറ്റുന്നതിന് നിരവധി കാര്യങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിന് ദോഷം വരാതെ തന്നെ നിങ്ങൾക്ക് ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാവുന്നതാണ്. പലരും അതിന് ഡിയോഡറൻ്റ് ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ തന്നെ അടുക്കളയിൽ നിന്നുമുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് ശരീരത്തിൻ്റെ ദുർഗന്ധം അകറ്റാൻ സാധിക്കും.
വിനാഗിരി
കോട്ടൻ പഞ്ഞിയിലോ അല്ലെങ്കിൽ തുണിയിലോ മുക്കി വിയർപ്പുള്ള സ്ഥലങ്ങളി പുരട്ടുക. ഇത് ശരീരത്തിൻ്റെ പി.എച്ച് സന്തുലിതമാക്കാൻ സഹായിക്കുന്നതിനോടൊപ്പം തന്നെ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.
ചെറുനാരങ്ങ
നാരങ്ങ പകുതി മുറിച്ച് വിയർപ്പുള്ള സ്ഥലങ്ങളിൽ പുരട്ടുക. ഇതിൽ നിന്നും നാരങ്ങാ നീര് ഇവിടെങ്ങളിൽ ആയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. 10 മിനിറ്റ് വെച്ചതിന് ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : രുചിയേറും സ്പെഷ്യൽ നാരങ്ങാ വെള്ളം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments