നല്ല ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ബീറ്റ്റൂട്ട് മിക്ക അടുക്കളയിലേയും സ്ഥിര സാന്നിധ്യമാണ്. സാമ്പാറിലും, പച്ചടിയിലും, തോരൻ വെക്കാനും ഒക്കെ ഇത് നല്ലതാണ്. എന്നാൽ പാചകങ്ങൾക്ക് മാത്രമല്ല ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത്, പിന്നെയോ? സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട് എന്ന് നിങ്ങൾക്ക് അറിയോ? ഇരുമ്പിൻ്റേയും വിറ്റാമിനുകളുടേയും കലവറയാണ് ബീറ്റ്റൂട്ട്.
ബീറ്റ്റൂട്ട് ഉണ്ടാക്കി സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എണ്ണമയവും മുഖക്കുരുവുള്ള ചർമത്തിന് വളരെ ഫലപ്രദമാണ് ബീറ്റ്റൂട്ട് ജ്യൂസ്. മാത്രമല്ല ഇത് തടി കുറയ്ക്കാനും നല്ലതാണ്. അതിന് കാരണം ബീറ്റ്റൂട്ടിൽ പ്രോട്ടീൻ നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിനും മുടിക്കും പല രീതികളിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം.
ബീറ്റ്റൂട്ട് എങ്ങനെയൊക്കെ ചർമ്മത്തിലും മുടിയിലും ഉപയോഗിക്കാം?
മുഖത്തിന് നിറം കൂട്ടുന്നതിന് വളരെ നല്ലതാണ് ബീറ്റ്റൂട്ട്. ഇതിന് നിങ്ങൾ ചെയ്യേണ്ടത് ബീറ്റ്റൂട്ട് ജ്യൂസ് ആക്കി മുഖത്ത് പുരട്ടുക. 15 - 20 മിനിറ്റിന് ശേഷം ഇത് നന്നായി കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്മെന്റേഷന്‍ തടയുന്നതിനും, ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അര ടേബിൾസ്പൂൺ അനുപാതത്തിൽ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ കൂട്ടിക്കലർത്തി ഫേസ് പാക്ക് ആക്കി ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചർമത്തിലെ സൗന്ദര്യം നിലനിർത്തുന്നതിനും സഹായിക്കും
ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മിക്സ് ചെയ്യുക. ഇതൊരു കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽവയ്ക്കുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. കണ്ണിന് തണുപ്പേകാനും കണ്ണിന് താഴെയുള്ള കറുത്ത നിറം മാറാനും ഇത് സഹായിക്കും.
ബീറ്റ്റൂട്ട് ജ്യൂസ് വിനാഗിരിയോടൊപ്പം ചേർത്ത് മുടിയിൽ പുരട്ടുക അൽപ സമയത്തിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക, ഇത് താരൻ കാരണം ഉള്ള ചൊറിച്ചിൽ തടയാനും, താരൻ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ മുടിയ്ക്ക് മൃദുത്വവും തിളക്കവും നൽകുന്നു.
ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങളുടെ ചുണ്ടുകളിൽ ബീറ്റ്റൂട്ട് ജ്യൂസ് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ് ഇങ്ങനെ കുറച്ചു ദിവസം പതിവായി പുരട്ടുക ആണെങ്കിൽ ചുണ്ടിലുള്ള കറുത്ത പാടുകൾ മാറി ചുണ്ടുകൾക്ക് നല്ല നിറം കിട്ടുന്നതിന് സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസിനൊപ്പം പഞ്ചസാരയുമായി കലർത്തി ചുണ്ട് അഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ഇതും ചുണ്ടിലെ കറുപ്പ് നിറം ഇല്ലാാക്കുന്നതിന് സഹായിക്കുന്നു.
ഹെന്നയോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിക്കുന്നത് മുടിക്ക് നല്ല തിളക്കമേകാനും, നല്ല കളർ കിട്ടാനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നിറത്തിൽ മാത്രമല്ല, ഗുണത്തിലും കേമനാണ് ബീറ്റ്റൂട്ട്
Share your comments