ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥം ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഭക്ഷണ പദാർത്ഥമായി മാറിക്കഴിഞ്ഞു. എന്താണ് കാവിയർ? ബെലുഗ അല്ലെങ്കിൽ സ്റ്റർജിൻ എന്ന് പേരുള്ള ഒരിനം മത്സ്യത്തിന്റെ മുട്ടകളാണ് കാവിയർ. കാസ്പിയൻ, ബ്ലാക്ക് സീ കളിലാണ് സാധാരണയായി ബെലൂഗ മത്സ്യം കണ്ടുവരുന്നത് രണ്ട് ദശകത്തോളമെടുക്കും ഒരു ബെലൂഗ മൽസ്യം വളർന്ന് മധ്യപ്രായത്തിലെത്താൻ. ബെലൂഗ മത്സ്യത്തിന്റെ ശുദ്ധീകരിച്ചതും അല്ലാത്തതുമായ മുട്ടകൾ ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു. മറ്റ് കടൽ മീനുകളോട് താരതമ്യപ്പൊടുത്തുബോൾ ബെലുഗയിൽ അടങ്ങിയിരിക്കുന്നത് വലുതും മൃദുവുമായ മുട്ടകളാണ്. പണ്ടുകാലത്തു രാജാക്കന്മാർ മാത്രം കഴിച്ചിരുന്നത് എന്നൊരു വിശേഷണം കൂടിയുണ്ട് കാവിയർന്.
രൂപഘടനയിലും രുചിയിലും വെണ്ണയോട് സാദൃശ്യമുള്ളതാണ് ബെലുഗ കാവിയർ. സുതാര്യമായ ചെറിയ ചെറിയ മുത്തുകൾ പോലെ ആണ് മീൻ മുട്ട കാണപ്പെടുക. ചാര നിറത്തിലും പർപ്പിൾ നിറത്തിലും കറുപ്പ് നിറത്തിലുമാണ് മൽസ്യ മുട്ടകൾ കാണാൻ കഴിയുക. പഴക്കം ചെന്ന മൽസ്യങ്ങളിൽ നിന്ന് തയ്യാറാകുന്നത് കൊണ്ടാണിതിന്റെ മൂല്യം ഇത്രയധികം വർദ്ധിച്ചത്. ഒരു ഔൺസ് കാവിയറിന് 200 മുതൽ 300 ഡോളർ വരെയാണ് വില വരുന്നത് . ബെലൂഗ കടൽ മൽസ്യങ്ങളുടെ അപകടകരമായ അവസ്ഥയാണ് കാവിയറിനെ ഇത്രമാത്രം ചിലവു കൂട്ടിയ ഭക്ഷണപദാർഥമാക്കി മാറ്റിയത്.
ഇറാൻ ആണ് കാവിയർ മത്സ്യത്തിന്റെ ഉദ്പാദനത്തിലും കയറ്റുമതിയിലും മുൻപന്തിയിൽ . ഒരു കാലത്തു അമേരിക്ക പോലുള്ള രാജ്യങ്ങൾ കാവിയറിന്റെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു. വിറ്റാമിൻ B12 നൽകുന്ന കാവിയറിൽ കൊളസ്ട്രോളിന്റെയും ഉപ്പിന്റെയും അംശം വളരെക്കൂടുതലാണ്. ഒരു ടേബിൾ സ്പൂണിൽ 2.86 ഗ്രാം ഫാറ്റും 240mg സോഡിയവും അടങ്ങിയിട്ടുണ്ട്.
English Summary: Beluga caviar most expensive fish egg
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments