ഇന്‍ഡോര്‍ പ്ലാൻറായി വളർത്താൻ സാധിക്കുന്ന പല ചെടികളും ഇന്ന് ലഭ്യമാണ്. വീട്ടുമുറ്റത്തും മറ്റും വളർത്തുന്ന ചെടികൾ പോലെ ഇവയ്ക്കും നല്ല പരിപാലനം ആവശ്യമാണ്. ഇതിൽ ചില ചെടികള്‍ വീട്ടിനുള്ളിൽ പോസിറ്റീവ് എനർജി കൊണ്ടുവരാനും കൂടാതെ നല്ല ആരോഗ്യത്തിനും സഹായിക്കുന്നു. അങ്ങനെ നമുക്ക് ഇൻഡോർ പ്ലാൻറായി വളർത്താൻ സാധിക്കുന്ന ഒരു ചെടിയാണ് സ്‌പൈഡര്‍ പ്ലാൻറ്. ഈ ചെടി വീട്ടിനുള്ളിൽ വളർത്തിയാൽ ലഭ്യമാക്കാവുന്ന ചില ഗുണങ്ങളെ കുറിച്ച് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിലെ വായു ശുദ്ധമാക്കാൻ ഈ അത്ഭുത ചെടികൾ!
- സ്പൈഡര്‍ പ്ലാന്റ് വീടിനുള്ളിലെ വായു ശുദ്ധീകരിക്കുന്നു. ടോലുയിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സൈലീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വായുവിലെ ദോഷകരമായ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ഈ ചെടി സഹായിക്കുന്നു.
- നമ്മുടെ വീടുകളിലെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, തടി ഉല്‍പന്നങ്ങള്‍, തുകല്‍ സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന നമുക്ക് ദോഷം ചെയ്യുന്ന രാസവസ്തുവിനെ ഇല്ലാതാക്കുന്നു.
- സ്പൈഡര്‍ പ്ലാന്റ് ഓക്‌സിജനെ ശുദ്ധീകരിച്ച് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിച്ച് ശ്വസനം എളുപ്പമാക്കുന്നു.
- വീടിന്റെ അലങ്കാരത്തിന് മാറ്റ് കൂട്ടുന്നു. സ്പൈഡര്‍ പ്ലാന്റ് ലിവിംഗ് റൂമില്‍ തൂക്കിയിടാവുന്ന ചെടിയാണ്. അല്ലെങ്കില്‍ ബെഡ്റൂമില്‍ ടേബിള്‍ ടോപ്പ് ഡെക്കറേഷനായി സ്ഥാപിക്കാം.
- പാരിസ്ഥിതിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്‌പൈഡര്‍ പ്ലാന്റ് സഹായിക്കുമെന്ന് ധാരാളം പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
- സ്‌പൈഡര്‍ പ്ലാന്റ് ദോഷകരമായ വിഷവസ്തുക്കളെ പുറപ്പെടുവിക്കുന്നില്ല എന്ന് മാത്രമല്ല നിങ്ങളുടെ വളര്‍ത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയ്ക്കും സുരക്ഷിതമാണ്.
- കൂടുതല്‍ പരിപാലനം ആവശ്യമില്ല. കാരണം വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഈ ചെടിക്ക് കഴിയും. കുറഞ്ഞ വെളിച്ചത്തിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ഇതിന് അതിജീവിക്കാന്‍ കഴിയും. വീട്ടില്‍ പൂന്തോട്ടപരിപാലനത്തിന് വേണ്ടത്ര സമയമില്ലാത്ത ഏതൊരാള്‍ക്കും ഇത് ഏറ്റവും അനുയോജ്യമായ സസ്യമാണ് സ്‌പൈഡര്‍ പ്ലാന്റ്.
Share your comments