കറ്റാര്‍വാഴ (Aloe vera)
വലുതോ ചെറുതോ ആവട്ടെ, മുറിക്കകം ശുദ്ധീകരിക്കാന്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഒരു ചെടിയാണ് കറ്റാര്‍വാഴ. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ പോലെയുള്ള മലിനീകാരികളായ വാതകങ്ങളെ വലിച്ചെടുക്കും, ഈ സസ്യം. ഔഷധസസ്യമായി മാത്രമല്ല, മുറിക്കകത്ത് അഴകു കൂട്ടാനും കറ്റാര്‍വാഴച്ചെടിക്ക് പറ്റും.
ജെയ്ഡ് (Jade)
വീടിനുള്ളില്‍ വളര്‍ത്താവുന്ന ഒരു സക്യുലന്റ് ആണ് ജെയ്ഡ്. വിഷവാതകങ്ങളായ കാര്‍ബണ്‍ ഡയോക്സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍, ടൊളുവിന്‍ തുടങ്ങിയവ വലിച്ചെടുത്ത് ശുദ്ധമായ ഓക്സിജന്‍ പ്രദാനം ചെയ്യാന്‍ ഈ ചെടിക്ക് സാധിക്കും.
അറീക പാം (Areca Palm)
അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍, ടൊളുവിന്‍ തുടങ്ങിയവ വലിച്ചെടുത്ത് ഓക്സിജന്‍ നല്‍കുന്ന അലങ്കാരച്ചെടിയാണ് അറീക പാം.
സ്പൈഡര്‍ പ്ലാന്‍റ് (Spider Plant)
അന്തരീക്ഷത്തിലെ ഫോര്‍മാല്‍ഡിഹൈഡ് വലിച്ചെടുക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവുള്ള ചെടിയായി നാസ കണ്ടെത്തിയ സസ്യമാണിത്. അമോണിയ, ബെന്‍സീന്‍ തുടങ്ങിയവ വലിചെടുക്കാനും കഴിവുള്ള ഈ ചെടിക്ക് രണ്ടു ഡിഗ്രി തണുപ്പിനെപ്പോലും അതിജീവിക്കാനുമാകും.
മണി പ്ലാന്‍റ് (Money Plant)
മണി പ്ലാന്‍റ് ഭാഗ്യം കൊണ്ടുവരും എന്നാണ് പരക്കെയുള്ള വിശ്വാസം. കാര്‍ബണ്‍ ഡയോക്സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍, ടൊളുവിന്‍, ബെന്‍സീന്‍, ട്രൈ ക്ലോറോ എത്തിലീന്‍ തുടങ്ങിയ വിഷ വാതകങ്ങള്‍ വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തു വിടാനും കഴിവുള്ള സസ്യമാണ് മണിപ്ലാന്‍റ്.
പീസ് ലില്ലി (Peace Lily)
അത്യാവശ്യം വലുപ്പമുള്ള ഒരു ചെടിയാണ് പീസ് ലില്ലി. കാര്‍ബണ്‍ മോണോക്സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയവയെ വിഘടിപ്പിക്കാനുള്ള കഴിവുണ്ട് ഇതിന്. വലിയ ജാലകങ്ങള്‍ ഇല്ലാത്ത ഓഫീസ് മുറികള്‍ക്ക് അനുയോജ്യമായ സസ്യമാണിത്. ഇതിന്‍റെ വലിയ നീണ്ട ഇലകള്‍ ഊര്‍ജ്ജത്തിന്‍റെ ഒഴുക്ക് കൂട്ടുകയും വായു വിഷവിമുക്തമാക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരിക്കല്‍ മാത്രം നനച്ചാല്‍ മതിയാകും എന്നൊരു മെച്ചവുമുണ്ട്.
റബ്ബര്‍ ചെടി (Rubber Plant)
റബ്ബര്‍ ചെടിക്ക് കാര്‍ബണ്‍ മോണോക്സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈ ക്ലോറോ എത്തിലീന്‍ തുടങ്ങിയ വിഷവാതകങ്ങളെ പുറന്തള്ളാന്‍ കഴിവുണ്ട്.
സ്നേക്ക് പ്ലാന്‍റ് (Snake Plant)
അത്യാവശ്യംകട്ടിയുള്ള ഒരു സക്യുലന്റ് ആണ് ഈ ചെടി. സൈലീന്‍, ഫോര്‍മാല്‍ഡിഹൈഡ്, ടൊളുവിന്‍, നൈട്രജന്‍ ഡയോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങളെ പുറന്തള്ളാന്‍ ഇതിനു കഴിയും. അന്തരീക്ഷത്തിലെ ഈര്‍പ്പം നില നിര്‍ത്താനും ഈ ചെടി സഹായിക്കുന്നു.
Share your comments