1. Environment and Lifestyle

ഉച്ചയ്ക്ക് ഫാസ്റ്റ് ഫുഡ് കഴിക്കരുത്! എന്തുകൊണ്ടെന്നോ?

ആരോഗ്യത്തിന് നിസ്സാര പ്രത്യാഘാതങ്ങളല്ല ഫാസ്റ്റ് ഫുഡ് വരുത്തി വയ്ക്കുന്നത്. അതിനാൽ തന്നെ ഫാസ്റ്റ് ഫുഡ്ഡുകളിലേക്ക് തിരിയുന്നത് കഴിവതും ഉപേക്ഷിക്കണം.

Anju M U
lunch
ഉച്ചയ്ക്ക് ഫാസ്റ്റ് ഫുഡ് കഴിക്കരുത്!

ജോലിത്തിരക്കുകൾ കാരണമോ, ഓഫീസ് മീറ്റിങ്ങുകൾ കാരണമോ, അതുമല്ലെങ്കിൽ ജോലി യാതാസംബന്ധമായതാണെങ്കിലോ പലപ്പോഴും ഉച്ചഭക്ഷണം തയ്യാറാക്കി കൊണ്ടുവരാൻ സാധിച്ചെന്ന് വരില്ല. ഇങ്ങനെയുള്ളവർ പലപ്പോഴും ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന പ്രവണത കൂടുതലാണ്. ഓൺലൈൻ ഡെലിവറിയ്ക്കും മറ്റും ഇവ സൗകര്യമാണെന്നതും പെട്ടെന്ന് കഴിക്കാമെന്നതുമെല്ലാമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: പൊണ്ണത്തടി കുറച്ച് ശരീരഘടന വരുത്താൻ മീനെണ്ണ ഗുളിക നല്ലതാണോ? അറിയാം

എന്നാൽ ഇത് ആരോഗ്യത്തിന് നിസ്സാര പ്രത്യാഘാതങ്ങളല്ല വരുത്തി വയ്ക്കുന്നത്. ഫാസ്റ്റ് ഫുഡ്ഡുകളിലേക്ക് തിരിയുന്നത് കഴിവതും ഉപേക്ഷിക്കണമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

രുചിയല്ലാതെ, ശരീരത്തിന് ഒരു വിധത്തിലും പ്രയോജനകരമാകുന്നില്ല ഫാസ്റഅറ് ഫുഡ്ഡുകളിലെ കേമന്മാരായ ബർ​ഗറും പാസ്തയും സാൻവിച്ചും പോലും. ശരീരത്തിന് അത്യാവശ്യം ഊർജ്ജം ലഭിക്കേണ്ട സമയമാണ് ഉച്ചനേരം. ഈ സമയത്തെ ഭക്ഷണവും അതിനാൽ തന്നെ പ്രാധാന്യമുള്ളതാണ്. എന്നാൽ ഉച്ചഭക്ഷണത്തിൽ ഫാസ്റ്റ് ഫുഡ്ഡാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.

  • പാസ്ത വേണ്ട (Say Good Bye To Pasta)

പ്രോട്ടീനടങ്ങിയ ഭക്ഷണമാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പാസ്ത സ്വാദേറിയ വിഭവമാണെങ്കിലും ഇതിൽ കൂടുതലായി കാർബോഹെഡ്രേറ്റ് അടങ്ങിയിരിക്കുന്നു. വയർ നിറയ്ക്കാൻ മാത്രമാണ് ഇത് സഹായിക്കുന്നത്. കൂടാതെ, കൊഴുപ്പ് ധാരാളമായി ശരീരത്തിലേക്ക് കടക്കുന്നതിനും തുടർന്ന് ക്ഷീണം കൂടാനും കാരണമാകും. ഉച്ചയ്ക്ക് ശേഷം ഉറക്കം വരാനുള്ള സാധ്യത ഉള്ളതിനാൽ പാസ്ത കഴിവതും ഉപേക്ഷിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്

  • വറുത്ത ഭക്ഷണങ്ങളോട് 'നോ' (Say 'No' To Pasta)

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. ഫ്രഞ്ച് ഫ്രൈസ്, ബർഗർ പോലുള്ളവയും വേണ്ട. ഇത് അലസത വർധിപ്പിക്കുന്നതിനാൽ തന്നെ നിങ്ങളുടെ ജോലിയെ ബാധിക്കും.

  • ന്യൂഡിൽസ് ഒഴിവാക്കാം (Avoid Noodles)

വിശപ്പിനെ ശമിപ്പിക്കുമെന്നത് ഒഴിച്ച് ന്യൂഡിൽസ് കഴിക്കുന്നത് കൊണ്ടും പ്രത്യേകിച്ച് ഗുണങ്ങളൊന്നും ശരീരത്തിനില്ല. ഉച്ചഭക്ഷണത്തിലൂടെ നിങ്ങൾക്ക് ലഭിക്കേണ്ട ഊർജ്ജം കൂടി നഷ്ടമാകുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആസ്വദിച്ച് കഴിക്കുന്ന ന്യൂഡിൽസിലെ നിങ്ങൾക്കറിയാത്ത അപകടങ്ങൾ

ന്യൂഡിൽസിൽ ഉപ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നു. എന്നാൽ, ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ശരീരത്തിൽ അധികമായി എത്തുന്നത് ദോഷം ചെയ്യും. മാത്രവുമല്ല, ശരീരത്തിന് ആവശ്യമായ ഫൈബര്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ പോലുള്ള പോഷകങ്ങൾ ഒന്നും ഇവയിൽ അടങ്ങിയിട്ടില്ല.

  • ഗ്രീൻ ജ്യൂസ് ആവശ്യമില്ല (No Need Of Green Juice)

ഗ്രീൻ ജ്യൂസ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. എന്നിരുന്നാലും ഉച്ചയ്ക്ക് ഇത് കുടിക്കുന്നത് നല്ലതല്ല. ഫൈബർ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ ഇതിലില്ല. അതിനാൽ ഇത് ശരീരത്തിന് പ്രയോജനകരമാകുന്ന ഒന്നും നൽകുന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടെന്നത് എങ്ങനെ തിരിച്ചറിയാം? പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെ?

പകരം, വെജിറ്റബിൾ സൂപ്പ് ഉച്ചഭക്ഷണത്തിലേക്ക് തെരഞ്ഞെടുക്കാം. ഇതിൽ കലോറി വളരെ കുറവാണ്. കൂടാതെ, പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. പക്ഷെ വിശപ്പ് ഒരു പരിധി വരെ കുറയ്ക്കാൻ സൂപ്പ് നല്ലതാണ്. വെജിറ്റബിൾ സൂപ്പ് പോലെ ചിക്കൻ സൂപ്പും വളരെ ഉത്തമമാണ്. ഇതിനൊപ്പം റൊട്ടിയോ മറ്റോ ഉച്ചഭക്ഷണത്തിലേക്ക് ഉൾപ്പെടുത്താം.

English Summary: Beware! Must Not Have Fast Food In Lunch, Know Why

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds