മലയാളികളുടെ ശീലങ്ങളിൽനിന്നു എടുത്തുമാറ്റാനാവാത്ത ഒന്നാണ് ചായകുടി. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് വരെ കട്ടൻ ചായയിലാണ്. പാല്‍ ചായ, ഗ്രീന്‍ ടീ, കട്ടന്‍ ചായ, ലെമണ്‍ ടീ എന്നിങ്ങനെ പോകുന്ന ചായയിലെ വൈവിധ്യങ്ങള്‍. ചായയുടെ ദോഷവശങ്ങളെക്കുറിച്ചു പറഞ്ഞു പലരു ഈ ശീലം എടുത്തു മാറ്റാൻ നോക്കിയിട്ടുണ്ട്. ബ്ലൂ ടീ , ബനാന ടീ, ചെമ്പരത്തി ചായ എന്നിങ്ങനെ തേയിലക്കു പകരം പലതരം വസ്തുക്കൾ ഉപയോഗിച്ചുള്ള ചായകൾ അവതരിപ്പിച്ചെങ്കിലും ഇച്ചിരി മൊഹബത് ചേർത്ത സുലൈമാനിയോടാണ് നമുക്ക് എന്നും പ്രേമം. കട്ടൻ ചായ അത്ര നിസ്സാരക്കാരനൊന്നും അല്ല കേട്ടോ കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കട്ടൻ ചായയിലുള്ള ടാനിൻ എന്ന വസ്തു പനി ജലദോഷം എന്നിവ ഉണ്ടാക്കുന്ന വൈറസുകളെ ചെറുക്കും . ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു കട്ടൻ ചായയിൽ ചെറുനാരങ്ങ കഴിച്ചാൽ മതിയാകും. ക്യാന്സറിനെ തടയാൻ കട്ടന്ചായക്കു കഴിവുണ്ട് ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ് 2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ ചായ. ഇതില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ് പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഓക്‌സിഡൈസ്‌ഡ് ആകുന്നതില്‍ നിന്നും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും. രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനി ഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന് ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന് പരിഹാരം നല്‍കുന്നതിന് പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും.
Share your comments