കർപ്പൂരം ആരാധനയ്ക്കുള്ള ഒരു വസ്തുവായിട്ടാണ് മിക്കവരും കരുതുന്നത്. എന്നാൽ ശരീരത്തിലെ പല പ്രശ്‌നങ്ങൾക്കും ഇതിലൂടെ പരിഹാരം കാണാമെന്ന് നിങ്ങൾക്കറിയാമോ? രണ്ട് തരം കർപ്പൂരം വിപണിയിൽ ലഭ്യമാണ്. ഒന്ന് ഭീംസേനി കർപ്പൂരം എന്ന് വിളിക്കപ്പെടുന്ന പ്രകൃതിദത്തമായ കർപ്പൂരം.
മറ്റൊന്ന് രാസവസ്തുക്കൾ ഉപയോഗിച്ചുള്ള കൃത്രിമമായ കർപ്പൂരം. കർപ്പൂരത്തിന്റെ സുഗന്ധം വളരെ ശക്തയുള്ളതാണ്. എന്നാൽ പൂജ ആവശ്യങ്ങൾക്ക് മാത്രമല്ല, കർപ്പൂരം ആരോഗ്യത്തിനും കേശവളർച്ചയ്ക്കുമെല്ലാം അത്യധികം ഗുണകരമാണ്.
കർപ്പൂരത്തിലുള്ള ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നമ്മുടെ നാട്ടുചികിത്സയിൽ പോലും പ്രയോജനപ്പെടുത്താറുണ്ട്. തലയിലെ ചൊറിച്ചിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുന്നത് ഉൾപ്പെടെ പലവിധ ഗുണങ്ങളാണ് കർപ്പൂരത്തിൽ നിന്നും ലഭിക്കുന്നത്. ഇത്തരത്തിൽ കർപ്പൂരത്തിന്റെ പലവിധ പ്രയോജനങ്ങൾ വിശദമായി ചുവടെ വിവരിക്കുന്നു.
ഫംഗസ് അണുബാധയ്ക്ക് പ്രതിവിധി
പാദങ്ങളിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഫംഗസ് അണുബാധയുണ്ടെങ്കിൽ കർപ്പൂരം ഉപയോഗിക്കാം. പാദങ്ങളിലെ ഫംഗസ് ബാധ മാറ്റാനായി കർപ്പൂരം പൊടിച്ച് വെള്ളത്തിൽ കലക്കി തിളപ്പിക്കുക. ശേഷം പാദങ്ങൾ ഈ ലായനിയിൽ വയ്ക്കുക. 10 മിനിറ്റ് പാദങ്ങൾ അമർത്തി കൊടുക്കുക. ഇതുകൂടാതെ കർപ്പൂരവും ഗ്രാമ്പു ഇട്ട എണ്ണയും രാത്രി ഉറങ്ങുന്നതിന് മുമ്പ് കാലിൽ പുരട്ടുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം
തലവേദനയ്ക്ക് ഒറ്റമൂലി
മുടിയുടെ ഇടയിൽ ചൊറിച്ചിൽ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് താരൻ. കർപ്പൂരത്തിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ ഇതിനെതിരെ പ്രവർത്തിക്കുന്നു. കൂടാതെ കർപ്പൂരം ഉപയോഗിച്ച് തലയോട്ടിയിലെ അണുബാധയും നീക്കം ചെയ്യാനാകും. ഇതിനായി വെളിച്ചെണ്ണ ചൂടാക്കി അതിൽ കർപ്പൂര കഷ്ണങ്ങളിട്ട് പേസ്റ്റ് ഉണ്ടാക്കണം. വെളിച്ചെണ്ണ ഇളം ചൂടാകുമ്പോൾ മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക.
സന്ധിവേദനയ്ക്കുള്ള പ്രതിവിധിയാണ് കർപ്പൂരം
ശരീരത്തിലെ യൂറിക് ആസിഡിന്റെ വർധനവ് മൂലമാണ് സന്ധിവാതം ഉണ്ടാകുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും വീക്കം അല്ലെങ്കിൽ വേദനയ്ക്ക് ഇത് കാരണമാകുന്നു. കർപ്പൂരത്തിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദന കുറയ്ക്കാൻ പ്രവർത്തിക്കുന്നു. വിപണിയിൽ ലഭിക്കുന്ന കർപ്പൂര എണ്ണ ചൂടാക്കി വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുക.
ഇതിന് പുറമെ, ചുമയ്ക്കും മൂക്കടപ്പിനും ഉത്തമപ്രതിവിധിയാണ് കർപ്പൂരം. ഉറങ്ങുന്നതിന് മുമ്പ്, നെഞ്ചിൽ കർപ്പൂരം അല്ലെങ്കിൽ കർപ്പൂര എണ്ണ പുരട്ടുക. ഇത് ചുമയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകും.
പേശി വേദനയ്ക്ക് എതിരെയും ഫലപ്രദമായ ഒറ്റമൂലിയാണ് കർപ്പൂരം.
ആന്റിസ്പാസ്‌മോഡിക് ഗുണങ്ങളുള്ള ഈ വസ്തു പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. വേദനയും, വീക്കവും അനുഭവപ്പെടുന്ന ശരീരഭാഗങ്ങളിൽ കർപ്പൂരം ഉപയോഗിച്ചാൽ വേദനശമനിയായി അത് പ്രവർത്തിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments