1. Environment and Lifestyle

ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാമോ? വിദഗ്ദർ പറയുന്നത്

വെള്ളത്തിനും മറ്റ് ദ്രാവകങ്ങൾക്കും നവ രസങ്ങളെ നന്നായി നേർപ്പിക്കാനുള്ള കഴിവ് ഉണ്ട്. എന്നാൽ ഇത് നന്നായി നേർത്താൽ അത് ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അത് പോലെ തന്നെ ഭക്ഷണം കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കുന്നത് ഭക്ഷണം ചവച്ചരക്കുന്നതിനേയും തടസ്സത്തിലാക്കുന്നു,

Saranya Sasidharan
Can drink water while eating? What the experts say
Can drink water while eating? What the experts say

ശരീരത്തിൻ്റെആരോഗ്യം നിലനിർത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിന് ശരീരത്തിൽ ധാരാളം ജലാംശം ആവശ്യമാണ്. എന്നാൽ ഭക്ഷണം കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ അതോ മോശമോ?

എന്താണ് പഠനങ്ങൾ പറയുന്നത്

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് മോശമാണെന്നാണ് പറയുന്നത്. എന്നാൽ അതിൻ്റെ കാരണങ്ങൾ അറിയാമോ ?

വെള്ളത്തിനും മറ്റ് ദ്രാവകങ്ങൾക്കും നവ രസങ്ങളെ നന്നായി നേർപ്പിക്കാനുള്ള കഴിവ് ഉണ്ട്. എന്നാൽ ഇത് നന്നായി നേർത്താൽ അത് ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അത് പോലെ തന്നെ ഭക്ഷണം കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കുന്നത് ഭക്ഷണം ചവച്ചരക്കുന്നതിനേയും തടസ്സത്തിലാക്കുന്നു, അത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് മോശമാണെന്നാണ് വിദഗ്ദർ പറയുന്നത്. പൊതുവായി പറയുന്നത് ദ്രാവകവും ഖരവസ്തുക്കളുമായി കലർത്തരുത് എന്നാണ്. ഇത് ദഹനത്തെ സഹായിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോൾ ദ്രാവകങ്ങൾ കഴിക്കാൻ പാടില്ല എന്ന് പറയുന്നത് എന്ത് കൊണ്ട്?

ശരീരത്തിൻ്റെ ഭാരം കുറയുന്നതിന് കാരണമാകുന്നു

നിങ്ങൾ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നവരാണെങ്കിൽ അത് അത്ര നല്ലതല്ല കാരണം അതിൻ്റെ പ്രധാന പാർശ്വഫലങ്ങളിൽ ഒന്ന് ശരീരത്തിൻ്റെ ഭാരം വർധിക്കുന്നതിന് അത് കാരണമാകുന്നു. അതിൻ്റെ കാരണം ഇൻസുലിൻ്റെ അളവ് കൂടുകയും ശരീരത്തിൽ കൂടുതൽ കൊഴുപ്പ് ഉണ്ടാകുകയും അത് ശരീരത്തിൽ സംഭരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ദഹനം നന്നായി നടക്കാത്തത് കൊണ്ട് തന്നെ ഇത് ശരീരത്തിന് അമിത ഭാരം ഉണ്ടാകുന്നതിന് കാരണമാകുന്നു.

ഇൻസുലിൻ വർധിപ്പിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവും, കൊഴുപ്പും, ദ്രാവകങ്ങളും അടങ്ങുന്ന ഹോർമോണാണ് ഇൻസുലിൻ എന്ന് നിങ്ങൾക്കറിയാമല്ലോ? ഭക്ഷണത്തിനൊപ്പം ദ്രാവകങ്ങൾ കഴിക്കുന്നത് ഇൻസുലിൻ്റെ അളവ് വർധിപ്പിക്കുകയും അത് ഇൻസുലിൻ്റെ ഉത്പ്പാദനത്തിനെ ബാധിക്കുകയും ചെയ്യുന്നു.

ഉമ്മിനീരിൻ്റെ ഉദ്പാദനം കുറയുന്നു

ഉമിനീർ ദഹനത്തിന് വളരെ പ്രധാനപ്പെട്ട ഘടകമാണ് അല്ലെ? ഇത് ഭക്ഷണത്തിനെ കൂടുകൽ മൃദുവാക്കുന്നതിന് സഹായിക്കുന്നു. എന്നാൽ കഴിക്കുമ്പേൾ വെള്ളം കുടിക്കുനന്ത് ഉമ്മിനീരിൻ്റെ ഉത്പാദനത്തിനെ കുറയ്ക്കുകയും അത് നല്ല ദഹനത്തിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ഇത് അസിഡിറ്റിക്ക് കാരണമാകുന്നു.

ഇത്തരം കാരണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഇനി ഭക്ഷണം കഴിക്കുമ്പോൾ വെള്ളം അതിനൊപ്പം തന്നെ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഭക്ഷണത്തിന് മുമ്പോ അല്ലെങ്കിൽ അതിന് ശേഷമോ കുടിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ : ശരീരത്തിലെ കൂടുതലായ കൊഴുപ്പിനെ അകറ്റാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ

English Summary: Can drink water while eating? What the experts say

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds