1. Environment and Lifestyle

ബദാം തൊലികൾ വലിച്ചെറിയരുത്! മുടി വളർത്താനും ചർമ്മസൗന്ദര്യത്തിനും ഉപയോഗിക്കാം

ബദാം പോലെ, അവയുടെ തൊലികളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമാണ്, ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുടിക്കും ചർമ്മത്തിനും ഗുണം ചെയ്യും.

Saranya Sasidharan
Don't throw away the almond skins! Can be used for hair growth and skin beauty
Don't throw away the almond skins! Can be used for hair growth and skin beauty

ഒരു പച്ചക്കറിയുടെ ഓരോ ഭാഗവും ഉപയോഗിക്കുന്ന ശീലമുള്ളവരാണ് നമ്മൾ ഇന്ത്യക്കാർ. എങ്ങനെ ഒരു പച്ചക്കറിയുടെ തൊലികളും ഇലകളും ഉപയോഗിക്കണമെന്ന് നമ്മുടെ അമ്മമാർ പറഞ്ഞ് തരാറുണ്ടല്ലേ? ബദാമിൻ്റെ കാര്യത്തിലും മറിച്ചല്ല കാര്യങ്ങൾ! ബദാമിൻ്റെ തൊലികളും നമുക്ക് ഉപയോഗിക്കാൻ കഴിയും എന്നതിൽ സംശയമില്ല. അത് കൊണ്ട് തന്നെ ഇനി ബദാം തൊലികൾ വലിച്ചെറിയരുത്, കാരണം അവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്! നിങ്ങളുടെ മുടി മുതൽ ചർമ്മം വരെ നിങ്ങൾക്ക് പ്രയോജനപ്പെടും.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ബദാം പോലെ, അവയുടെ തൊലികളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമാണ്, ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുടിക്കും ചർമ്മത്തിനും ഗുണം ചെയ്യും.

ബദാം തൊലികൾ എങ്ങനെ ഉപയോഗിക്കാമെന്നും അവയുടെ ഗുണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം:

1. മുടിക്ക് ബദാം തൊലികൾ ഉപയോഗിക്കുക

ബദാം എപ്പോഴും നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉപയോഗിക്കാറുണ്ട് എന്നാൽ ബദാം തൊലി മുടിക്ക് നല്ലതാണ് എന്ന് നിങ്ങൾക്കറിയാമോ? ബദാം തൊലികളിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ മുടിക്ക് ഏറെ ഗുണം ചെയ്യും. മുടിയെ ശക്തിപ്പെടുത്താൻ, മുട്ട, തേൻ, കറ്റാർ വാഴ ജെൽ എന്നിവയിൽ ബദാം തൊലികൾ അരച്ച് ചേർത്ത് ഒരു ഹെയർ മാസ്ക് തയ്യാറാക്കാം. ഈ മാസ്ക് 15-20 മിനിറ്റ് നേരം പുരട്ടുക, ശേഷം ഇത് കഴുകി കളയുക.

2. ബദാം തൊലികൾ ചർമ്മത്തിൽ ഉപയോഗിക്കുക

ബദാം തൊലികളിൽ ആൻ്റി ഓക്‌സിഡൻ്റുകളും വിറ്റാമിൻ ഇ യും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ചർമ്മത്തിന് ഗുണം ചെയ്യും, മാത്രമല്ല ചർമ്മത്തിലെ ചില പ്രശ്‌നങ്ങളെ നേരിടാനും നമ്മെ സഹായിക്കും. മുഖത്ത് ബദാം തൊലികൾ ഉപയോഗിക്കുന്നതിന്, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഫേസ് പാക്കിലും ഇത് ചേർത്ത് ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ബദാം തൊലികൾ അടങ്ങിയിരിക്കുന്ന ഒരു ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന് നല്ല പോഷണവും ജലാംശവും നൽകും.

3. ദന്തസംബന്ധമായ പ്രശ്നങ്ങൾക്ക് ഇവ ഉപയോഗിക്കാം

ആയുർവേദ പ്രകാരം ബദാമും അതിന്റെ തൊലികളും പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വളരെ ഗുണം ചെയ്യും. പല തരത്തിലുള്ള ദന്ത പ്രശ്നങ്ങൾക്ക് ബദാം തൊലി ഉപയോഗിക്കാവുന്നതാണ്. ബദാമിന്റെ തൊലികൾ കത്തിച്ച് അവയുടെ ചാരം പല്ലിൽ ഉപയോഗിച്ചാൽ ഇത് നിങ്ങളുടെ ദന്ത പ്രശ്നങ്ങളിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകും.

4. തലയോട്ടി സംബന്ധമായ പ്രശ്നങ്ങൾക്ക് ബദാം തൊലി നല്ലതാണ്

നിങ്ങൾക്ക് ചൊറിച്ചിൽ പ്രശ്‌നമോ, തലയിൽ പേൻ ഉണ്ടെങ്കിലോ, ബദാമിന്റെയും അതിന്റെ തൊലിയുടെയും ഉപയോഗം ഈ പ്രശ്‌നത്തിന് പെട്ടെന്ന് ആശ്വാസം നൽകും. ആയുർവേദ പ്രകാരം ബദാം തൊലികളോടൊപ്പം അരച്ച് തലയിൽ തേച്ചാൽ ഈ പ്രശ്‌നത്തിന് പെട്ടെന്ന് ആശ്വാസം ലഭിക്കും എന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ : ചർമ്മത്തെ മനോഹരമായി സംരക്ഷിക്കാൻ വൈറ്റമിൻ-ഇ ഉപയോഗിക്കാം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Don't throw away the almond skins! Can be used for hair growth and skin beauty

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds