<
  1. Environment and Lifestyle

മുട്ടയും പാലും ഒരുമിച്ച് കഴിയ്ക്കുന്നത് നല്ലതാണോ?

ബോഡി ബിൽഡർമാർ മസിലുകൾ വികസിപ്പിക്കുന്നതിനും ശരീരത്തിലെ പ്രോട്ടീന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും പാലിനൊപ്പം നാലോ അഞ്ചോ മുട്ടകൾ കഴിക്കാറുണ്ട്. എന്നാൽ ഈ ഭക്ഷണക്രമം അപകടമാണോ?

Anju M U
egg milk
മുട്ടയും പാലും ഒരുമിച്ച് കഴിയ്ക്കുന്നത് നല്ലതാണോ?

നിങ്ങൾ പാലും മുട്ടയും (Milk and egg) കഴിക്കാറുണ്ടോ? മസിൽ വളരുന്നതിനും പേശീബലം വർധിപ്പിക്കാനും പാലും മുട്ടയും ഒരുമിച്ച് കഴിയ്ക്കുന്നത് നല്ലതാണോ? പുഴുങ്ങിയും വേവിച്ചും പൊരിച്ചും മുട്ട തിന്നാൻ പലർക്കും ഇഷ്ടമായിരിക്കും. ശരീരത്തിന് ആവശ്യമായ, ഗുണകരമായ കോളിൻ, ആൽബുമിൻ, പ്രോട്ടീൻ എന്നിവ മുട്ടയിൽ കാണപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പാലിൽ തുളസിയിട്ട് ചെറുചൂടോടെ കുടിച്ച് നോക്കൂ... പനിയ്ക്കും തലവേദനയ്ക്കും തുടങ്ങി വിവിധ രോഗങ്ങൾക്ക് ഉത്തമ മരുന്ന്

പാലിലാകട്ടെ വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നതിനാൽ ഇത് കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിന് നിർണായകമാണ്. വാതരോഗങ്ങളെ പ്രതിരോധിക്കാനും പാലിന് സാധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

പ്രോട്ടീന്റെ പ്രധാന ഉറവിടം കൂടിയാണ് പാൽ. പലരും അതിനാൽ തന്നെ ദിവസവും പാൽ തിളപ്പിച്ച് കുടിക്കാറുണ്ട്. മുട്ടയിലും പാലിലും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ശരീരത്തിന് വേണ്ടത്ര താങ്ങാൻ കഴിയില്ല. ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വർധിപ്പിക്കുകയും ചെയ്യുന്നു.

പാലും മുട്ടയും ഒരുമിച്ച് കഴിക്കാമോ? (Is it good eating milk and egg together?)

ഒരേ സമയം രണ്ട് തരം പ്രോട്ടീൻ കഴിക്കുന്നത് ദഹനത്തെ ബാധിക്കുന്നു. വയറുവേദന, വയറിളക്കം എന്നിവയ്ക്കും ഇത് ഒരുമിച്ച് കഴിയ്ക്കുന്നത് ബാധിക്കും. പാചകത്തിലും ബേക്കിങ്ങിലും മുട്ടയും പാലും പലപ്പോഴും ഒരുമിച്ച് ചേർക്കുന്നതും പ്രശ്നമാകാറുണ്ട്.

ബോഡി ബിൽഡർമാർ മസിലുകൾ വികസിപ്പിക്കുന്നതിനും ശരീരത്തിലെ പ്രോട്ടീന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും പാലിനൊപ്പം നാലോ അഞ്ചോ മുട്ടകൾ കഴിക്കാറുണ്ട്. എന്നാൽ ഈ ഭക്ഷണക്രമം അപകടകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാരണം മുട്ടയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിവയ്ക്കും. ശരീരം പുഷ്ടിപ്പെടുത്തുന്നതിന് പാലും മുട്ടയും ഒരുമിച്ച് കഴിയ്ക്കുന്നത് നല്ലതാണെന്ന വാദമുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് ദഹനക്കേടിനും ചർമത്തിൽ അണുബാധ ഉണ്ടാകുന്നതിനും കാരണമാകുന്നു.

വേവിച്ച മുട്ടയും പാലും ഒരുമിച്ച് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ? (Health benefits of eating egg and milk together)

മുട്ടയ്ക്കും പാലിനും സമാനമായ പോഷകമൂല്യങ്ങളുണ്ട്. മുട്ടയിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ഗുണകരമാകുന്ന കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതേസമയം പാലിൽ കാൽസ്യവും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ശാരീരികാരോഗ്യത്തിന് പ്രധാനമാണ്.

മുട്ടയും പാലും ദിവസവും കഴിക്കാമോ? (Can eat egg and milk daily?)

ആരോഗ്യകരമായ കൂട്ടായതിനാൽ ദിവസവും മുട്ടയും പാലും കഴിക്കാം. പക്ഷേ മുട്ട നന്നായി വേവിക്കുകയും പാൽ നന്നായി തിളപ്പിക്കുകയും വേണം. അല്ലാത്തപക്ഷം പാലും മുട്ടയും ഒരുമിച്ച് കഴിച്ചുണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ നിങ്ങളുടെ ശരീരത്തിൽ ഭക്ഷ്യവിഷബാധ, ബാക്ടീരിയ അണുബാധ, ബയോട്ടിൻ കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പൊട്ടാതെ മുട്ട പുഴുങ്ങിയെടുക്കാം…

വിറ്റമിന്‍ ഡി, സെലേനിയം എന്നിവ മുട്ടയിലും പാലിലും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യന്‍സര്‍ തുടങ്ങിയവയ്ക്കെതിരെ പ്രവർത്തിക്കുന്നു. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളാണ് പാലും മുട്ടയും. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ മുട്ടയും പാലും ഡിപ്രഷന്‍, അല്‍ഷിമേഴ്‌സ് എന്നിവയ്ക്ക് എതിരെയും ഫലപ്രദമാണ്.

English Summary: Can We Eat Egg And Milk Together? Know The Side Effects And Benefits

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds