അതീവ രുചികരവുംകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപെടുന്നതുമായ ഒന്നാണ് കശുവണ്ടി. ഒരല്പം കരുതലോടെകഴിക്കാൻ ശീലിച്ചാൽ വളരെ ഗുണകരമായ ഒരു പരിപ്പുവർഗ്ഗമാണ് കശുവണ്ടി പരിപ്പ്. പ്രൊറ്റീനിന്റെയും കാര്ബോഹൈഡ്രേറ്റിന്റയും ഫാറ്റിന്റയും ഒരു കലവറയാണ് കശുവണ്ടി. കൊളെസ്ട്രോളും മറ്റും വർധിപ്പിച്ചു ശരീരത്തിന് ഒരുപ്പാട് ദോഷമാണ് ഉണ്ടാക്കുന്നു എന്നുകരുതി നാം ഇതിനെ
മാറ്റിനിർത്തുകയാണ് പതിവ്. ഒരു ബാലൻസ്ഡ് ഡയറ്റിൽ തീർച്ചയായും ഉൾപെടുത്തേണ്ട
ഒന്നാണ് കശുവണ്ടി പരിപ്പ്. മുതിർന്നവർക്കും കുട്ടികൾക്കും പെട്ടന്ന് തന്നെ
ഊർജം ലഭിക്കുന്നതിന് കശുവണ്ടി പരിപ്പ് സഹായിക്കുന്നു.
ഭാരപ്പെട്ട ജോലി എടുക്കുമ്പോളോ വ്യായാമം ചെയ്യുമ്പോളോ അതിനു തൊട്ടു മുൻപായി കുറച്ചു കശുവണ്ടി കഴിക്കുന്നത് ഉചിതമായിരിക്കും എങ്കിലും വെറുതെ കശുവണ്ടി കഴിക്കുകയുമരുത്. യാത്രപോകുമ്പോളോ ട്രെക്കിങ് മുതലായവയ്ക്ക് പോകുമ്പോളോ ആഹാര സാധനങ്ങൾ കൂടുതൽ കരുതാൻ ബുദ്ധിമുട്ടായിരിക്കും അതിനാൽ ഈ സമയത്തു ശരീരത്തെ ക്ഷീണിപ്പിക്കാതെ നിലനിരത്താൻ സഹായിക്കുന്ന ഒന്നാണ് കശുവണ്ടി പരിപ്പ്. റോസ്റ്റ് കശുവണ്ടിയേക്കാൾ നല്ലത് പച്ച കശുവണ്ടിയാണ് റോസ്‌റ്റഡ് കശുവണ്ടി
കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും അതിനാൽ തന്നെ കൊളെസ്ട്രോൾ അധികമുള്ളവർ ഒരു ദിവസം 5 കശുവണ്ടിയിൽ കൂടുതൽ കഴിക്കാൻ പാടുള്ളതല്ല. അല്ലാത്തവർക്ക് ഒരു ദിവസം 15 കശുവണ്ടി വരെ കഴിക്കാം.
കശുവണ്ടി ഇഷ്ടാനുസരണം കഴിക്കാമോ
അതീവ രുചികരവുംകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപെടുന്നതുമായ ഒന്നാണ് കശുവണ്ടി.
Share your comments