ഇതൊരു സന്തോഷ വാർത്തയാണ് അതെ സ്ത്രീകൾക്കിനി ഇഷ്ടംപോലെ ചോക്ലേറ്റ് കഴിക്കാം. ചോക്ലേറ്റ് കൂടുതൽ ഇഷ്ടപ്പെടുന്നതും കഴിക്കുന്നതും സ്ത്രീകളാണ്. ചോക്കലേറ്റ് കഴിക്കല്ലേ പൊണ്ണത്തടി, പ്രമേഹം എന്നെല്ലാം പറഞ്ഞു ഭയപെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാൽ അതിനി നടക്കില്ല ചോക്ലേറ്റിങ്ങിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പഠനം നിരവധി വസ്തുതകൾ ആണ് പുറത്തു വിട്ടിരിക്കുന്നത്. ഇഷ്ടം പോലെ ചോക്ലേറ്റ് കഴിക്കുകയും ചെയ്യാം എന്നാൽ സൗന്ദര്യം ഒട്ടും കുറയ്കയുമില്ല സ്ത്രീകളുടെ ചോക്ലേറ്റ് പ്രേമത്തെ ന്യായീകരിക്കുന്ന ചില വസ്തുതകൾ ഇതാ.
ചോക്കലേറ്റ് കഴിക്കുന്നത് ജരാനരകള്‍ ബാധിക്കുന്നത് കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ചർമ്മത്തെ മൃദുവാക്കുന്നതിനും പ്രായ കൂടുതൽ കൊണ്ട് ചർമത്തിനുണ്ടാകുന്ന പ്രശനങ്ങൾ പരിഹരിക്കാനും ചോക്കലേറ്റിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ് സഹായിക്കും എന്നാണ് പുതിയ കണ്ടെത്തൽ. ചോക്കലേറ്റിലെ ഫ്‌ലാവനോള്‍സ്, ആന്റി ഓക്‌സിഡന്റ് എന്നിവ അള്‍ട്രാ വയലറ്റ് രശ്മികള്‍കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്.
ഡാർക്ക് ചോക്ലേറ്റ് സമ്മർദ്ദം കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു പ്രതിവിധിയാണെന്ന് മിക്ക പഠനങ്ങളും പറയുന്നത്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റ് എന്നും കഴിക്കുന്നത് ഉപകരിക്കുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആർത്തവ സമയത്തു ഈസ്ട്രജൻ ഹോർമോണിന്റെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മൂഡ് ചാൻജിങ് പരിഹരിക്കാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കും എന്നും പറയപ്പെടുന്നു. ചോക്ലേറ്റ് സ്ത്രീകൾക്കും മാത്രമല്ല കുട്ടികൾക്കും ഗുണകരമാണ്.
തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഡാർക്ക് ചോക്ലേറ്റിന് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുണ്ടെന്നും വിദഗ്ധർ പറയുന്നു. എന്നാലിനി ഒട്ടും വൈകേണ്ട ചോക്ലേറ്റ് മധുരം നുണയാൻ
English Summary: chocolate ideal for women's health
Share your comments