ഈ പേര് കേട്ടിട്ട് അല്പം കൗതുകം തോന്നിയവരുണ്ടോ ? അമ്മായിയമ്മയുടെ നാവ് നാസ എന്തിന് അംഗീകരിക്കണമെന്ന സംശയം അവിടെ നില്‍ക്കട്ടെ.
ഇതല്പം ചെടി വിശേഷം തന്നെയാണ്. പേരിലെ കൗതുകത്തെക്കാള്‍ ഉപരി നമ്മുടെ ജീവിതത്തിലും വളരെയേറെ പ്രാധാന്യമുളള ചെടിയാണ് മദര്‍ ഇന്‍ലോസ് ടങ്. വായു ശുദ്ധീകരിക്കാന്‍ കഴിവുളളതായി നാസ അംഗീകരിച്ച ഒമ്പത് ചെടികളില്‍ ഒന്നാണ് മദര്‍ ഇന്‍ലോസ് ടങ്.
വീടുകളിലും ഓഫീസുകളിലുമെല്ലാം ഇന്‍ഡോര്‍ പ്ലാന്റ് ട്രെന്‍ഡായി മാറിയിരിക്കുകയാണല്ലോ. നാസ നടത്തിയ പഠനമനുസരിച്ച് വിഷാംശമുളള നൈട്രജന്‍ ഓക്‌സൈഡുകളും ഫോര്‍മാല്‍ഡിഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാനും ഈ ചെടിയ്ക്ക് കഴിവുണ്ട്. അതുകൊണ്ട് തന്നെ മദര്‍ ഇന്‍ലോസ് ടങ് ഉറപ്പായും വാങ്ങി വളര്‍ത്താം. വീട്ടിനുളളിലെ വായു ശുദ്ധീകരിക്കാന്‍ കഴിവുളള ചെടിയാണിത്.
നമ്മുടെ ശ്വാസോച്ഛ്വാസത്തിലൂടെ വരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് പുറമെ വായുവിലെ മറ്റ് വാതകങ്ങളെയും ആഗിരണം ചെയ്യാനുളള കഴിവ് ഈ ചെടിയ്ക്കുണ്ട്. നമ്മുടെ വീടുകളില്‍ സാധാരണയായുളള പ്ലാസ്റ്റിക് കവറുകളില്‍ നിന്ന് പോലും ചില പ്രത്യേക വാതകങ്ങള്‍ പുറപ്പെടുന്നുണ്ട്. ഇവയൊക്കെ ആഗിരണം ചെയ്യാനുളള പ്രത്യേക കഴിവ് മദര്‍ ഇന്‍ലോസ് ടങ്ങിനുണ്ട്. ഈ ചെടിയുടെ ജന്മദേശം ആഫ്രിക്കയാണ്. സര്‍പ്പപ്പോള, സ്‌നേക്ക് പ്ലാന്റ് എന്നും ചിലയിടങ്ങളില്‍ ഇതറിയപ്പെടാറുണ്ട്. വെളളവും വെളിച്ചവും വളരെക്കുറച്ച് മാത്രമേ ഇതിന് ആവശ്യമുളളൂ. അതിനാല്‍ ചട്ടിയില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്.
വായു ശുദ്ധീകരിക്കാന്‍ കഴിവുളളതും ഇലക്ടോണിക് ഉപകരണങ്ങളില്‍ നിന്നുളള ഇലക്ടോ മാഗ്നറ്റിക് റേഡിയേഷന്‍ ആഗിരണം ചെയ്യാന്‍ കഴിവുളളതുമായി ചില ചെടികളെ നാസ തെരഞ്ഞെടുത്ത് അംഗീകരിച്ചിട്ടുണ്ട്. സ്‌പൈഡര്‍ പ്ലാന്റ്, കളളിച്ചെടി, പീസ് ലില്ലി, ജമന്തി, ചുവന്ന അഗ്രങ്ങളുളള ഡ്രസീനിയ എന്നിവ അക്കൂട്ടത്തില്‍ ചിലതാണ്.
സ്ഥലപരിമിതികള്‍ ധാരാളമുളള ഫ്‌ളാറ്റുകളിലും മറ്റും ഇന്‍ഡോര്‍ ചെടികള്‍ക്ക് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. മുമ്പത്തെതിനാക്കാള്‍ ഇത്തരം കാര്യങ്ങളില്‍ ആളുകള്‍ ഏറെ ബോധവാന്മാരുമാണ്. മണ്ണും പറമ്പും ഒന്നുമില്ലെങ്കിലും ചെടികള്‍ വളര്‍ത്തിയേ തീരുവെന്ന ചിന്തകള്‍ പലര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്‍ഡോര്‍ ചെടികള്‍ക്ക് നമ്മുടെ നാട്ടില്‍ പ്രചാരമേറുന്നതും.
ലോക്ഡൗണ്‍ നാളുകളിലാണ് ചെടികളോടുളള പ്രിയം കൂടിയതെന്ന് വേണമെങ്കില്‍ പറയാം. വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ പലതരം വിനോദങ്ങള്‍ പലരും പൊടിതട്ടിയെടുത്തു. ഇതില്‍ ചിലര്‍ കൂട്ടുപിടിച്ചത് ചെടികളെയാണ്. ലോക്ഡൗണിന് ശേഷം നമ്മുടെ നാട്ടില്‍ പച്ചപിടിച്ചതും ഇന്‍ഡോര്‍ പ്ലാന്റ് വിപണിയാണ്. നഴ്‌സറികളുടെ എണ്ണവും മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വര്‍ധിച്ചിട്ടുണ്ട്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/environment-and-lifestyle/best-indoor-plants-for-home/
Share your comments