1. Environment and Lifestyle

ചൂടേറുമ്പോൾ ഉറപ്പായും ശീലമാക്കേണ്ട 4 പാനീയങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

ചൂട് ഉച്ചിയിലെത്തി. ക്ഷീണം, തളർച്ച, നിർജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുൻകരുതൽ എടുക്കേണ്ട സമയമാണിത്. നിങ്ങളുടെ അടുക്കളയിൽ നിന്ന് തന്നെ ജലാംശം ശരീരത്തിൽ എളുപ്പമെത്തിക്കാവുന്ന മാർഗങ്ങളാണ് ചുവടെ വിവരിക്കുന്നത്.

Anju M U
Summer
ചൂടേറുമ്പോൾ ഉറപ്പായും ശീലമാക്കേണ്ട പാനീയങ്ങൾ

ചൂട് ഉച്ചിയിലെത്തി. ക്ഷീണം, തളർച്ച, നിർജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുൻകരുതൽ എടുക്കേണ്ട സമയമാണിത്. കാരണം, വേനൽക്കാലത്താണ് ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുന്നത്.
ആന്തരികമായും പുറത്ത് ചർമത്തിലായാലും ഒട്ടനവധി മാറ്റങ്ങളും, ശ്രദ്ധിച്ചില്ലെങ്കിൽ അവ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാനുള്ള സാധ്യതയും കൂടുതലാണ്. വയറിളക്കം, ചിക്കൻപോക്സ് തുടങ്ങിയ രോ​ഗങ്ങളാണ് വേനൽക്കാലത്ത് അധികമായി ഉണ്ടാകുന്ന രോഗങ്ങൾ. ഇതുകൂടാതെ, ചർമം ചുവന്ന് തടിക്കാനും കുരു ഉണ്ടാകാനും വളരെയധികം സാധ്യതയുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സൂക്ഷിക്കുക! തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈ രോഗങ്ങളെ ക്ഷണിച്ചുവരുത്തും

ഇങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ശരീരത്തിലെ ജലാംശം നിലനിർത്തി കൊണ്ട് മുക്തി നേടാനാകും. നമ്മുടെ വീട്ടിലും പറമ്പിലുമുള്ള വളരെ ലഘുവായ ചില പദാർഥങ്ങളോ അവ കൊണ്ട് തയ്യാറാക്കുന്ന പാനീയങ്ങളോ കുടിച്ചാൽ ഇത്തരത്തിലുള്ള നിർജ്ജലീകരണം ഒഴിവാക്കാവുന്നതാണ്.
ഇങ്ങനെ നിങ്ങളുടെ അടുക്കളയിൽ നിന്ന് തന്നെ ജലാംശം ശരീരത്തിൽ എളുപ്പമെത്തിക്കാവുന്ന മാർഗങ്ങളാണ് ചുവടെ വിവരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ കൊളസ്ട്രോൾ അളവ് അത്ഭുതകരമായി കുറയ്ക്കാൻ കഴിയുന്ന മികച്ച പഴങ്ങൾ!

  • ശരീരം തണുക്കാൻ തൈര് (Curd)

തൈര് വേനൽക്കാലത്ത് വളരെയധികം ഡിമാൻഡുള്ള ഒന്നാണ് തൈര്. തൈരോ സംഭാരമോ ചൂടുകാലത്ത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും മികച്ച ഒറ്റമൂലിയായി തൈര് കഴിയ്ക്കാം. ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ ഡിസോർഡേഴ്സ്, വിശപ്പില്ലായ്മ, വിളർച്ച എന്നിവയ്ക്കും തൈര് പരിഹാരമാകുന്നു.

  • തണുപ്പിന് തണ്ണിമത്തൻ (Water Melon)

ശരീരത്തിന് തണുപ്പ് പ്രദാനം ചെയ്യുന്ന പ്രധാനമായ ഫലമാണ് തണ്ണിമത്തൻ എന്നതിൽ സംശയമില്ല. തണ്ണിമത്തനിൽ 91.45 ശതമാനം ജലാശം ഉണ്ട്. ഇത് ശരീരത്തിലേക്ക് ആവശ്യത്തിനുള്ള വെള്ളം എത്തിക്കുന്നു. ഇതിന് പുറമെ, തണ്ണിമത്തനിൽ ആന്റി-ഓക്സിഡന്റുകൾ നിറഞ്ഞിരിക്കുന്നതിനാൽ ശരീരത്തിന് പോഷകങ്ങൾ ലഭിക്കുമെന്നതും ഉറപ്പാണ്.

  • ജലാശംത്തിനൊപ്പം ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്ക (Cucumber)

ചൂടുകാലത്ത് കൃത്യമായി വെള്ളം കുടിയ്ക്കാൻ മറക്കരുത് എന്നത് പോലെ വെള്ളരിക്ക ജ്യൂസോ അല്ലെങ്കിൽ വെറുതെ വെള്ളരിക്ക കഴിയ്ക്കുന്നതോ നല്ലതാണ്. ഇത് ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. അതിനാൽ തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കെതിരെ വളരെ ഫലപ്രദമാണ് വെള്ളരിക്ക.

ബന്ധപ്പെട്ട വാർത്തകൾ: കരളിനെ സംരക്ഷിക്കാൻ കരിമ്പ് നീര് - ഇത്രയും ഗുണങ്ങൾ ഉണ്ടോ?

  • രുചിയ്ക്കും ഗുണത്തിനും തേങ്ങാവെള്ളം (Coconut Water)

കരിക്കിൻ വെള്ളവും തേങ്ങാവെള്ളവും വേനൽക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളാണ്. ശരീരത്തിന് ആവശ്യമായ ജലാംശം എത്തിക്കുന്നുവെന്ന് മാത്രമല്ല, ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷക ഘടങ്ങളും അടങ്ങിയിട്ടുണ്ട്.
ചർമത്തെയും മുടിയേയും ആന്തരികമായി പരിപോഷിപ്പിക്കുന്നതിന് ഈ പാനീയം ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും തേങ്ങാവെള്ളം സ്ഥിരമായി കുടിച്ചാൽ പ്രതിഫലം ലഭിക്കും. ഇതിനെല്ലാമുപരി പ്രമേഹം നിയന്ത്രിക്കാനുള്ള പ്രകൃതിദത്ത പാനീയം കൂടിയാണ് തേങ്ങാവെള്ളമെന്ന് പഠനങ്ങളിൽ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവിനും മുടികൊഴിച്ചിലിനും തേങ്ങാവെള്ളം ബെസ്റ്റാണ്! എങ്ങനെയെന്ന് നോക്കാം

English Summary: Do You Know Which Are The 4 Drinks Must Add In Your Routine During Summer?

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds