1. Environment and Lifestyle

പൊറോട്ട ഇങ്ങനെ കഴിയ്ക്കാം… ആരോഗ്യം കേടാക്കാതെ

ആരോഗ്യത്തിന് വലിയ പ്രയോജനമൊന്നും നൽകുന്നില്ലെങ്കിലും രുചിയിൽ കെങ്കേമമായ ഈ കോമ്പോ കഴിക്കാൻ അത്രയധികം ഇഷ്ടമാണ് മലയാളികൾക്ക്. ഫേവറിറ്റ് കോമ്പോ ഭക്ഷണം എപ്പോൾ കിട്ടിയാലും കഴിക്കുമെന്ന വാശി കൂടിയുണ്ട് കേരളീയർക്ക്.

Anju M U
porotta
പൊറോട്ട ഇങ്ങനെ കഴിയ്ക്കാം... ആരോഗ്യം കേടാക്കാതെ

പൊറോട്ടയും ബീഫും (Porotta and beef)… ലോകമെങ്ങനെയൊക്കെ മാറിയാലും മലയാളിയുടെ ഇഷ്ടഭക്ഷണത്തിൽ നിന്ന് പൊറോട്ടയും ബീഫും എങ്ങനെ മാറ്റിനിർത്താനാണ്. ആരോഗ്യത്തിന് വലിയ പ്രയോജനമൊന്നും നൽകുന്നില്ലെങ്കിലും രുചിയിൽ കെങ്കേമമായ ഈ കോമ്പോ കഴിക്കാൻ അത്രയധികം ഇഷ്ടമാണ് മലയാളികൾക്ക്. ഫേവറിറ്റ് കോമ്പോ ഭക്ഷണം എപ്പോൾ കിട്ടിയാലും കഴിക്കുമെന്ന വാശി കൂടിയുണ്ട് കേരളീയർക്ക്.

എന്നാൽ പോസ്റ്റർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന മൈദ ഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കുന്നതെന്ന് പലരും പറഞ്ഞ് കേട്ടിട്ടില്ലേ? ഇത് പൊറോട്ട കഴിക്കണോ വേണ്ടയോ എന്ന് പലപ്പോഴും ആളുകളെ ചിന്തിപ്പിക്കാറുമുണ്ട്.

എന്നാൽ മൈദ മാത്രമല്ല പൊറോട്ട കഴിക്കുമ്പോൾ ശരീരത്തിന് അപകടമാകുന്നത്. പൊറോട്ട ഉണ്ടാക്കുന്നതിനുള്ള പ്രധാന ചേരുവയായ മൈദ മൃദുവാക്കുന്നതിന് ഉപയോഗിക്കുന്ന കെമിക്കലുകളാണ് ഇത്തരത്തിൽ ദോഷകരമായി ബാധിക്കുന്നത്. അതായത്, ബെന്‍സോയില്‍ പെറോക്‌സൈഡ്, അലോക്‌സാന്‍ തുടങ്ങിയ കെമിക്കലുകള്‍ ശരീരത്തിന് പലവിധ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
അതിനാൽ വീട്ടിൽ തന്നെ പൊറോട്ട തയ്യാറാക്കി കഴിക്കുകയാണെങ്കിൽ ആരോഗ്യം സുരക്ഷിതമായി നിലനിർത്താനാകും.

ബന്ധപ്പെട്ട വാർത്തകൾ: തുച്ഛ വിലയ്ക്ക് രുചിയേറും മുർത്തപ്പ

എന്നാൽ ആരോഗ്യത്തിന് പ്രശ്നമാകാത്ത രീതിയിൽ പൊറോട്ട എങ്ങനെ കഴിക്കാമെന്നാണ് ചുവടെ വിവരിക്കുന്നത്. ഇക്കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ വിശ്വസിച്ച് നിങ്ങളുടെ പ്രിയപ്പെട്ട പൊറോട്ട കഴിക്കാം (Take care these things while eating Porotta)

പൊറോട്ട കഴിക്കുമ്പോൾ അതിനൊപ്പം പ്രോട്ടീന്‍ കഴിയ്ക്കുക എന്നതാണ് ദോഷവശങ്ങളിൽ നിന്നുള്ള പ്രധാന പോംവഴി. ഇതുകൂടാതെ പച്ചക്കറികളും നിർബന്ധമാക്കുക. ഇതിനായി പച്ചക്കറികൾ ചേർത്ത സാലഡുകള്‍ കഴിച്ചാല്‍ മതി. താരതമ്യേന ദഹിക്കാൻ വളരെ പ്രയാസമുള്ള പൊറോട്ട സുഗമമായി ദഹിക്കാൻ ഇത് സഹായിക്കും. പച്ചക്കറികളിലെ നാരുകൾ ശരീരത്തിൽ നിന്ന് പൊറോട്ടയെ പുറന്തള്ളുന്നു. കൂടാതെ, രണ്ട് പൊറോട്ട കഴിച്ചാല്‍ അത്യാവശ്യം വലിപ്പമുള്ള സവാളയും ഇതിനൊപ്പം കഴിക്കുക.

അതുപോലെ പൊറോട്ട കഴിച്ചാല്‍ വ്യായാമം ചെയ്യുന്നതിൽ വിട്ടുവീഴ്ച കാണിക്കരുത്. പൊറോട്ട ദഹിക്കുന്നതിന് ഇത്തരം വ്യായാമങ്ങൾ സഹായിക്കും. ഇതിന് പുറമെ, പൊറോട്ട കഴിച്ചാലുണ്ടാകുന്ന ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് നല്ലതാണ്. രാത്രി സമയങ്ങളിൽ പൊറോട്ട അധികം കഴിക്കരുത് എന്നതും ഓർമ വേണം. പകരം ശാരീരിക അധ്വാനം കൂടുതലുള്ള പകൽ സമയങ്ങളിൽ പൊറോട്ട കഴിക്കുന്നതാണ് ഉത്തമം.

പൊറോട്ട ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മൈദ വേവിച്ച ശേഷം ഉപയോഗിക്കുന്നതിനായും ശ്രദ്ധിക്കുക. കാരണം, മൈദ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിയ്ക്കുന്നു. ഇതിലുള്ള ബെന്‍സൈല്‍ പെറോക്‌സൈഡ് മൈദ വേവിക്കുമ്പോൾ നഷ്ടപ്പെടും. അതിനാൽ ഇത് ശരീരത്തെ ബാധിക്കില്ല.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Eat porotta this way without harming your health

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds