ബൾബുകൾ, ഫാനുകൾ, ഫ്രിഡ്ജ്, തുടങ്ങി എല്ലാതരത്തിലുള്ള ഇലക്ട്രിക്ക് സാധനങ്ങളും മിക്ക വീടുകളിലും ഉണ്ട്. അതുകൊണ്ട് തന്നെ അതിനനുസരിച്ചു കൊണ്ടുള്ള ഇലക്ട്രിക്ക് ബില്ലുകളും വരാറുണ്ട്, എന്നാൽ അത് കാണുമ്പോൾ മാത്രം നമ്മുടെ കണ്ണ് തള്ളും; എന്നാൽ ഇനി കണ്ണ് തള്ളാതിരിക്കാൻ പോം വഴികൾ കണ്ടെത്താം.
വൈദ്യുതി ഉപഭോഗവും അതിനായി ചെലവഴിക്കുന്ന പണവും ഓരോ വ്യക്തിയുടെയും വരുമാനത്തെ ബാധിക്കുന്നു. ഇനി ഈ നുറുങ്ങുകൾ നിങ്ങൾ പൂർത്തിയാക്കിയാൽ നിങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയും. അത് വഴി കറണ്ട് ബില്ലും കുറയ്ക്കാം.
നമ്മൾ ഫ്രിഡ്ജ് ദിവസം മുഴുവൻ ഉപയോഗിക്കുന്നവർ ആയിരിക്കും, അതുകൊണ്ട് തന്നെ നല്ലൊരു ഭാഗം വൈദ്യുതി ഉപയോഗവും അതിൽ നിന്ന് വരുന്നു. നിങ്ങളുടെ റഫ്രിജറേറ്ററിന്റെ താപനില കുറച്ച് വർദ്ധിപ്പിച്ച് നിങ്ങൾക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കാം. പുതിയ ഭക്ഷണത്തിന് 36-38 ഡിഗ്രി ഫാരൻഹീറ്റ് താപനില മതി. സാധാരണ ഫ്രിഡ്ജുകളിൽ ആവശ്യമുള്ളതിലും 5-6 ഡിഗ്രി കുറഞ്ഞ താപനിലയാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.
ഇഫ്രിഡ്ജും ഫ്രീസറും എപ്പോഴും നിറഞ്ഞിരിക്കുന്നതിലൂടെ സാധനങ്ങൾ തണുപ്പിക്കുന്നതിന് കുറഞ്ഞ ഊർജ്ജം മതിയാകും. മാത്രമല്ല ഫ്രിഡ്ജ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് എനർജി സേവർ കപ്പാസിറ്റി.
വാഷിങ് മെഷീനിൽ വസ്ത്രങ്ങൾ കഴുകാൻ രാത്രി സമയമാണ് കൂടുതൽ നല്ലത്, എന്തുകൊണ്ടെന്നാൽ പകൽ സമയങ്ങളിൽ ഊർജച്ചെലവ് കൂടുതലായിരിക്കും. കൂടാതെ വസ്ത്രങ്ങൾ തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്.
സോക്സ്, അടിവസ്ത്രങ്ങൾ, തൂവാലകൾ തുടങ്ങിയ ചെറിയ വസ്ത്രങ്ങൾ ഡ്രയറിൽ ഇടാതെ ഉണക്കിയെടുക്കുന്നതാണ് നല്ലത്, ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയും.
വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ബൾബുകൾ LED ആണെങ്കിൽ ഇതിലൂടെ നിങ്ങൾക്ക് വൈദ്യുതി ലാഭിക്കാം. മഞ്ഞ ബൾബുകൾക്ക് ഊർജം കൂടുതൽ ആണ്. സാധാരണ ബൾബുകളെ അപേക്ഷിച്ച് LED ബൾബുകൾ ഉപയോഗിച്ചാൽ വൈദ്യുതി 80 ശതമാനം വരെ കുറയ്ക്കാം.
ചുമർ പെയിന്റ്: ഇളം നിറങ്ങളിൽ ചുവരുകൾ പെയിന്റ് ചെയ്യുന്നത് നിലവിലുള്ള പ്രകൃതിദത്ത പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ അനുവദിക്കുന്നു, അങ്ങനെ കൃത്രിമ ലൈറ്റിംഗിന്റെ ആവശ്യകത കുറയ്ക്കുന്നു. സാധ്യമാകുമ്പോഴെല്ലാം സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്തുക.
അതുപോലെ വീട്ടിൽ സ്‌മാർട്ട് പവർ സ്വിച്ച് ഉപയോഗിക്കുക. വീടിന്റെ മുഴുവൻ വൈദ്യുതിയും ഒറ്റയടിക്ക് ഓഫ് ആകാൻ ഇതാണ് നല്ലത്.
Share your comments