<
  1. Environment and Lifestyle

എനർജിഡ്രിങ്ക് കഞ്ഞിവെള്ളം

റൈസ് സൂപ്പ് കഴിച്ചു എന്നെല്ലാം പറഞ്ഞു കളിയാക്കാൻ വരട്ടെ  ആരോഗ്യം സംരക്ഷിക്കാന്‍ കഞ്ഞിവെള്ളത്തെക്കാൾ നല്ലൊരു എനർജി ഡ്രിങ്ക് ഇല്ല.

KJ Staff
kanjivellam
റൈസ് സൂപ്പ് കഴിച്ചു എന്നെല്ലാം പറഞ്ഞു കളിയാക്കാൻ വരട്ടെ  ആരോഗ്യം സംരക്ഷിക്കാന്‍ കഞ്ഞിവെള്ളത്തെക്കാൾ നല്ലൊരു എനർജി ഡ്രിങ്ക് ഇല്ല. ദാഹം ശമിപ്പിക്കാൻ ഫ്ലവേര്ഡ്  എനർജി ഡ്രിങ്കുകൾ തേടിപോകുന്നവർ ആരോഗ്യ പ്രശ്നങ്ങൾ വിളിച്ചു വരുത്തുമ്പോൾ കഞ്ഞിവെള്ളം കുടിച്ചു ദാഹം മാറ്റിയ നമ്മുടെ പിതാമഹന്മാർ നൂറാം വയസ്സിലും പൂർണ ആരോഗ്യവാൻമാരായിരുന്നു.  കഞ്ഞിവെള്ളത്തിൽ മോരൊഴിച്ചു കുടിക്കുന്നതിന്റെയും പഴുത്ത മാമ്പഴം പിഴിഞ്ഞ് ചേർത്തു കഴിക്കുന്നതിന്റെയും രുചിയും ഗുണവും ബോട്ടിലിൽ ഇരട്ടിയിലധികം പഞ്ചസാര ചേർത്തുവരുന്ന ഒരു സോഫ്റ്റ് ഡ്രിങ്കിനും ഇല്ലെന്നു മനസിലാക്കണം. 

പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉത്തമപ്രതിവിധയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിന്റെ വിവിധ ഗുണങ്ങള്‍ ഇതൊക്കെയാണ്.  ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിൽ  കഞ്ഞിവെള്ളത്തിന് വളരെ നല്ല പങ്കാണ് ഉള്ളത്.  ക്ഷീണം മാറ്റാൻ കഞ്ഞിവെള്ളം ഉത്തമമാണ് കഞ്ഞിവെള്ളത്തില്‍ ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുണ്ട്   കൂടാതെ വയറിനുള്ളില്‍ നല്ല ബാക്ടീരിയകള്‍ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

ക്യാന്‍സറിനെ തടയുന്നതില്‍ കഞ്ഞിവെള്ളത്തിന് വളരെ വലിയ സ്ഥാനമാണുള്ളത്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീനാണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായകമാകുന്നത്.

വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകുമ്പോൾ ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്ടമാകുന്നു. നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്. മാത്രമല്ല ഈ സമയത്തു ശരീരത്തിൽ ഉണ്ടാകുന്ന ദാതുനഷ്ടം തടയാനും ഉപ്പിട്ട കഞ്ഞിവെള്ളം ഉത്തമമാണ്  .

വൈറസ് ബാധ മൂലമുള്ള ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും. 

എക്‌സിമ മൂലമുള്ള ചൊറിച്ചിലിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്.കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുള്ള അന്നജമാണ് ഇതിന് സഹായിക്കുന്നത്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍വെച്ച്‌ തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ തുണിയില്‍ മുക്കി തുടച്ചാല്‍ മതിയാകും. 

സൗന്ദര്യ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഉപയോഗിക്കാം കഞ്ഞിവെള്ളം കുടിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പ്രായമേറുമ്ബോള്‍ ചര്‍മ്മത്തിനുണ്ടാവുന്ന ചുളിവ് പരിഹരിക്കാനും കഞ്ഞിവെള്ളം ഉത്തമമാണ്.

മുടിയുടെ വളർച്ചക്ക് കഞ്ഞിവെള്ളം ഉത്തമമാണ്, അല്‍പ്പം കഞ്ഞിവെള്ളം ഉപയോഗിച്ച്‌ തലയോട്ടിയില്‍ നല്ലതുപോലെ മസാജ് ചെയ്യുക ഇത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും, മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. വളരെ നല്ലൊരു കണ്ടീഷണര്‍ കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സാധിക്കും.
English Summary: energy drink rice water

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds