മുഖസൗന്ദര്യ സങ്കൽപ്പത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് കണ്ണുകളും വടിവൊത്ത പുരികവുമാണ്.
എന്നാൽ നീളമോ, അല്ലെങ്കിൽ വീതിയോ, എണ്ണമോ ഇല്ലാത്തത് പലർക്കും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ പലരും പുരികം വരച്ച് ചേർക്കുന്നതാണ് പതിവ്. പക്ഷെ എന്നാൽ പോലും ഇത് ശരിയാകുന്നുണ്ടാവില്ല അല്ലെ? അതിൻ്റെ കാരണം പുരികം കൊഴിയുന്നതാണ്, എന്നാൽ എന്ത് കൊണ്ടാണ് പുരികം കൊഴിയുന്നത് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
അതിന് പല കാരണങ്ങൾ ഉണ്ടാകാം, ചിലപ്പോൾ തലയിലെ താരൻ കാരണം പുരികം കൊഴിഞ്ഞേക്കാം.
എന്താണ് പരിഹാര മാർങ്ങൾ
എന്തൊക്കെ ചെയ്തിട്ടും പുരികം വളരുന്നില്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാൻ പറ്റിയ ചില ഒറ്റ മൂലികൾ ഉണ്ട്. ഏതൊക്കെ എന്ന് നോക്കാം
ആവണക്കെണ്ണ
ആവണക്കെണ്ണയിൽ ചില ഫോളിക്കിളുകൾ അടങ്ങിയിരിക്കുന്നു ഇത് പുരികത്തിൻ്റെ വളർച്ചയ്ക്ക് സഹായിക്കുന്നു,
രാത്രി കിടക്കുന്നതിന് മുമ്പ് അൽപ്പം ആവണക്കെണ്ണ പുരികത്തിന് മുകളിലായി തേച്ച് പിടിപ്പിച്ച്, രാവിലെ അത് കഴുകി കളയുക. ഇത് പുരികം വളരുന്നതിനും കൊഴിച്ചിൽ നിർത്തുന്നതിന് കാരണമാകുകയും ചെയ്യും.
കറ്റാർവാഴ നീര്
കറ്റാർ വാഴ വളരെ ഗുണമുള്ള ആയുർവേദ സസ്യമാണ്. അത് മുടി കൊഴിച്ചിൽ മാറ്റുന്നതിനും, സൗന്ദര്യ സംരക്ഷണത്തിലും ഏറെ പ്രധാനപ്പെട്ടതാണ്. അത് പുരികത്തിൻ്റെ ആകൃതിക്കും, കട്ടിയുള്ള പുരികത്തിനും വളരെയധികം സഹായിക്കുന്നു. കറ്റാർ വാഴ നീര് കൊണ്ട് ദിവസവും രാവിലേയും വൈകീട്ടും മസാജ് ചെയ്യുക. നിങ്ങൾക്ക് ഒരാഴ്ച്ച കൊണ്ട് തന്നെ റിസൾട്ട് കാണാൻ സാധിക്കും.
ഒലീവ് ഓയിൽ
ഇത് മുടി വളർച്ചയെ സഹായിക്കുന്നു, സൌന്ദര്യ സംഗക്ഷണത്തിൽ ഉപയോഗിക്കുന്നു, ഇത് പുരികം വളരുന്നതിനും ഉപയോഗിക്കുന്നു, ഉറങ്ങുന്നതിന് മുമ്പ് അൽപ്പം ഒലിവ് ഓയിൽ പുരികത്തിൽ തേച്ച് പിടിപ്പിക്കുക. ഇത് രാവിലെ കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് പുരികത്തിൻ്റെ വളർച്ചയ്ക്ക് സഹായിക്കും.
ആൽമണ്ട് ഓയിൽ
ഇത് ബദാം ഓയിലാണ് ഇത്. ഇത് നല്ല രീതിയ്ക്ക് പുരികത്തിൻ്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ഇത് പുരികത്തിന് താഴെ ഉള്ള ചർമ്മത്തിനെ ഉത്തേജിപ്പിക്കുകയും, പുരികത്തിൻ്റെ ആരോഗ്യത്തിന് കാരണമാകുകയും ചെയ്യുന്നു. ഇങ്ങനെ ഇത് പുരികത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുന്നു.
പെട്രോളിയം ജെല്ലി
ഇത് വാസലിൻ ആണ്. അൽപ്പം വാസലിൻ എടുത്ത് പുരികത്തിന് മുകളിൽ മസാജ് ചെയ്യുക. രാത്രി കഴുകി കളയാതെ രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഒരാഴ്ച്ച ഇങ്ങനെ ചെയ്യുക. മാറ്റങ്ങൾ മനസ്സിലാക്കുക.
തേങ്ങാപ്പാൽ
തേങ്ങാപ്പാൽ കൊണ്ട് പുരികത്തിൻ്റെ വളർച്ചയ്ക്ക് സഹായിക്കുന്നു, ഇത് പഞ്ഞി കൊണ്ട് മുക്കി പുരികത്തിന് മുകളിൽ വെക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക.
ബന്ധപ്പെട്ട വാർത്തകൾ : കറ്റാർ വാഴ കാട് പോലെ വളരാൻ ഇങ്ങനെ പ്രയോഗിക്കുക
Share your comments