1. Environment and Lifestyle

ചൂടിനെ ചെറുക്കാൻ അഞ്ച് ആഹാരപദാർത്ഥങ്ങൾ

കൂടിവരുന്ന ചൂടിൻ്റെ കാഠിന്യത്തെ കുറിച്ച് ദിനവും വരുന്ന മുന്നറിയിപ്പുകളും വാർത്തകളും നമ്മൾ കാണുന്നുണ്ട് .മുന്നറിയിപ്പുകളെ അവഗണിക്കുന്നതു മൂലം സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്.അമിതമായ ചൂടേൽക്കുന്നതുമൂലം ശരീരകോശങ്ങൾ വിഘടിക്കുന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ജലനഷ്ടം ഇതിന്റെ പ്രധാന കാരണമാണ്.

Asha Sadasiv
vegetables and fruits

കൂടിവരുന്ന ചൂടിൻ്റെ കാഠിന്യത്തെ കുറിച്ച് ദിനവും വരുന്ന മുന്നറിയിപ്പുകളും വാർത്തകളും നമ്മൾ കാണുന്നുണ്ട് .മുന്നറിയിപ്പുകളെ അവഗണിക്കുന്നതുമൂലം സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്.അമിതമായ ചൂടേൽക്കുന്നതുമൂലം ശരീരകോശങ്ങൾ വിഘടിക്കുന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ജലനഷ്ടം ഇതിന്റെ പ്രധാന കാരണമാണ്.പ്രതിരോധ നടപടികൾ കൊണ്ട് ഈ അമിത ചൂടിനേയും അതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയും തടയാൻ സാധിക്കും. വേനൽക്കാലത്തു ജലാംശം കൂടുതലുള്ള ആഹാരം കഴിക്കുകയും ധാരളം വെള്ളം കുടിക്കുകയും ചെയ്യുന്നത് വളരെ ഗുണകരമാണ് . വേനൽക്കാലത്തു ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ചില വസ്തുക്കൾ ഇതാ.

watermelon

ഇലകളും പച്ചക്കറികളും

ചൂടുകാലത്ത്‌ കൂടുതൽ ഇലകളും പച്ചക്കകറികളും ആഹാരത്തിൻ്റെ ഭാഗമാക്കണം. മൽസ്യ മാംസാദികൾ പരമാവധി ഒഴിവാക്കുകയും യും വേണം. 80 ശതമാനത്തിൽ കൂടുതൽ ജലാംശം അടങ്ങിയ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ജലനഷ്ടം ഒരുപരിധിവരെ ക്രമീകരിക്കുന്നു കൂടാതെ എളുപ്പം ദഹിക്കുന്ന ഇവ ശരീരത്തിലെ ഊർജ്ജനഷ്ടത്തെയും കുറയ്ക്കുന്നു .

തണ്ണിമത്തൻ

ചൂട് കൂടുമ്പോൾ നാം എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ.കൂടുതൽ ജലാംശം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ വേഗത്തിൽ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂട്ടാൻ സഹായിക്കും മാത്രമല്ല തണ്ണിമത്തൻ ജ്യൂസ് ആക്കി കഴിക്കുന്നത് വിശപ്പിനേയു ദാഹത്തെയും ഒരുപോലെ ശമിപ്പിക്കുന്നു.

butter milk

മോര് , സംഭാരം

വേനല്ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ഉത്തമ പാനീയമാണ് സംഭാരം. ഉന്മേഷം ലഭിക്കാനും നിര്‍ജലീകരണം തടയാനുംശരീരത്തിലെ അഴുക്ക് പുറത്തു കളയാനും മോര് ഉത്തമമാണ് . ഇഞ്ചി കറിവേപ്പില , നരകത്തിന്റെ ഇല, പച്ചമുളക് എന്നിവയിൽ ഏതെങ്കിലും ചേർത്ത് ഇഷ്ടമുള്ള രീതിയിൽ സംഭാരം ഉണ്ടാക്കി കഴിക്കാം.

tender coconut

കരിക്ക്

കരിക്കിനേക്കാൾ വേനലിൽ ഊർജ്ജദായകമായ വേറൊരു വസ്തു ഇല്ല.. ഒരു കുപ്പി ഗ്ളൂക്കോസ് കയറ്റിയതിനു തുല്യമാണ് ഒരു കരിക്കു കഴിച്ചാൽ. ദാഹം മാറ്റുകമാത്രമല്ല ഇതിലെ ലവണങ്ങളും ഗ്ളൂക്കോസും ശരീരത്തിലെ എനർജി ലെവൽ വളരെയധികം ഉയർത്തും. ഏതൊരു അസുഖം വന്നാലും ശുപാർശ ചെയ്യപ്പെടുന്ന കരിക്കു തന്നെയാണ് വേനലിലെ താരം.

English Summary: Five foods that protect us from heat

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds