<
  1. Environment and Lifestyle

ചർമത്തിനെന്ത് പ്രായം? 40ലും തിളക്കവും ആരോഗ്യവമുള്ള മുഖത്തിന് ഈ പൊടിക്കൈകൾ

ബ്യൂട്ടിപാർലറിൽ പോയി രാസവസ്തുക്കൾ പുരട്ടി കൃത്രിമ കവചമുണ്ടാക്കുന്നതിലൂടെ ആരോഗ്യമുള്ള ചർമം ലഭിക്കണമെന്നില്ല. എന്നാൽ, വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെലവില്ലാതെ ച‌ർമം യുവത്വമുള്ളതാക്കാം.

Anju M U
skin
40ലും തിളക്കവും ആരോഗ്യവമുള്ള മുഖത്തിന് ഈ പൊടിക്കൈകൾ

തിളക്കമുള്ള ചർമം സംരക്ഷിക്കുക പോലെ പ്രധാനമാണ് അവയുടെ യുവത്വം കാത്തുസൂക്ഷിക്കുക എന്നതും. അതായത്, ആരോഗ്യമുള്ള ചർമമുണ്ടെങ്കിൽ പ്രായമേറിയാലും യുവത്വമായി തോന്നാം.

ബന്ധപ്പെട്ട വാർത്തകൾ: കക്ഷത്തിലെ കറുപ്പ് മാറ്റാൻ വീട്ടിലുള്ള ഈ 5 വിദ്യകൾ മതി

ബ്യൂട്ടിപാർലറിൽ പോയി രാസവസ്തുക്കൾ പുരട്ടി കൃത്രിമ കവചമുണ്ടാക്കുന്നതിലൂടെ ആരോഗ്യമുള്ള ചർമം ലഭിക്കണമെന്നില്ല.
എന്നാൽ, വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെലവില്ലാതെ ച‌ർമം യുവത്വമുള്ളതാക്കാം.

ചർമത്തിന്റെ ഉപരിതലത്തിലുള്ള മൃത കോശങ്ങളെ നീക്കം ചെയ്യുന്നതിലൂടെ മൃദുലവും തിളക്കവുമുള്ള ചർമം നേടാം. ഇതിനായി പഞ്ചസാര പൊടി മുഖത്ത് തേക്കുന്നതും കാപ്പിപൊടി തേക്കുന്നതും നല്ലതാണ്.

  • തേയിലപ്പൊടി, കാപ്പിപ്പൊടി (Tea Powder & Coffee Powder)

തേയിലയുടെയും കാപ്പിയുടെയും പൊടി മുഖത്തിന് നല്ലതാണ്. ഇതിൽ വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നു. എപ്പോഴും യുവത്വമുള്ള ചർമമുള്ള കൊറിയൻകാർ ചർമസംരക്ഷണത്തിനായി തേയിലപ്പൊടി ദിവസേന മുഖത്ത് പുരട്ടാറുണ്ട്.

  • ഇളം ചൂട് വെള്ളം (Hot Water)

ഇളം ചൂട് വെളളത്തിൽ കുളിക്കുന്നത് ശരീര ആരോഗ്യത്തിനും ചർമത്തിനും മികച്ചതാണ്. ചെറിയ ചൂടുവെള്ളം മുഖത്ത് മസാജ് ചെയ്യുന്നതും ചർമ സംരക്ഷണത്തിന് സഹായിക്കുന്നു. കാരണം, ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ മിതമായ ചൂടുവെള്ളത്തിന് സാധിക്കും. ചർമത്തിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ ഈ സുഷിരത്തിലൂടെ പുറന്തള്ളപ്പെടുന്നു. ചർമ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് സഹായകരമാണ്.

  • രാത്രികാലങ്ങളിലെ ചർമ സംരക്ഷണം (Skin Care At Night)

രാത്രി ഉറങ്ങുന്നതിന് മുൻപ് ചർമ സംരക്ഷണത്തിൽ അൽപം ശ്രദ്ധ നൽകണം. പയറുപൊടി മുഖത്ത് തേച്ച് കഴുകുക. ശേഷം മുഖത്ത് മോയ്സ്ചറൈസർ കട്ടിക്ക് പുരട്ടുക. കറ്റാർ വാഴ രാത്രികാലങ്ങളിൽ മുഖത്ത് പുരട്ടുക.

  • മുഖ വ്യായാമങ്ങൾ (facial-exercise)

മുഖത്തിനും ചർമത്തിനും ആരോഗ്യം ലഭിക്കാൻ മുഖവ്യായാമം ചെയ്യുക. ഫേഷ്യൽ മാർബിളുകൾ, ജേഡ് റോളറുകൾ, മസാജറുകൾ എന്നിവ മുഖ വ്യായാമത്തിന് ഉപയോഗിക്കാം.
ഇത് കൂടാതെ, മോയ്സ്ചറൈസർ , സിറം എന്നിവയും ചർമത്തിന് കരുതലായും ഉപയോഗിക്കുക. ഇങ്ങനെ മൃദുലവും തിളക്കവുമുള്ള ചർമം ലഭിക്കും.

English Summary: Follow These Techniques Daily To Get Healthy and Young Skin

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds