ആഹാരം കുറച്ച് കഴിച്ചാലും അമിത ശരീരഭാരമുണ്ടാകുന്നു എന്ന് പലരും പറയാറുണ്ട്. കൂടാതെ, ക്രമരഹിതമായ ഭക്ഷണശൈലിയിലൂടെയും, ആഹാരം വലിച്ചുവാരി കഴിച്ചും പൊണ്ണത്തടി ഉണ്ടാകുന്നവരുമുണ്ട്. കൃത്യമായ ഉറക്കമില്ലായ്മയും വ്യായാമക്കുറവും ഹോർമോൺ വ്യതിയാനങ്ങളും തുടങ്ങി പല കാരണങ്ങളാണ് അമിതവണ്ണത്തിന് വഴിവയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തുളസിപ്പൊടി മുഖത്ത് തേച്ചാൽ അത്ഭുതകരമായ മാറ്റം കാണാം; ഇതിന് ചേർക്കേണ്ട കൂട്ടുകളറിയാം
എന്നാൽ, ആഹാരത്തിൽ എന്തൊക്കെ അത്യാവശ്യമായി ഉൾപ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും മനസിലാക്കി അവ ദിനചൈര്യയിൽ പിന്തുടർന്നാൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ ചെയ്യണമെന്നുള്ളതാണ് ചുവടെ വിവരിക്കുന്നത്.
വെള്ളം ആഹാരത്തിന് മുൻപ് (Drink Water Before Food)
ഉച്ചഭക്ഷണത്തിനോ പ്രധാന ആഹാരസമയത്തിനോ അരമണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിച്ചിരിക്കണം. അതായത്, ഒരു ഗ്ലാസ് വെള്ളമായാലും ആഹാരത്തിന് മുൻപ് കുടിയ്ക്കുന്നതിലൂടെ അമിതമായി ആഹാരം കഴിയ്ക്കില്ല. വെള്ളം ചൂടാക്കുമ്പോൾ അവയിൽ ജീരകമോ ഏലയ്ക്കയോ കറുവാപ്പട്ടയോ ഇടുന്നതും നല്ലതാണ്.
പഴങ്ങളും പച്ചക്കറികളും (Fruits & Vegetables)
പച്ചക്കറികൾ ദഹനത്തെ സുഗമമാക്കുന്നു. അതിനാൽ, രാവിലെയും ഉച്ചയ്ക്കും രാത്രി സമയത്തും പച്ചക്കറികൾ കഴിയ്ക്കുന്നത് നല്ലതാണ്. ആഹാരത്തിന് ശേഷം പഴങ്ങളും ഉറപ്പായും കഴിച്ചിരിക്കണം.
സാലഡ് കഴിയ്ക്കാം (Include Salad)
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം പച്ചക്കറികളോ പഴങ്ങളോ ഉൾപ്പെടുത്തിയുള്ള സാലഡ് ശീലമാക്കണം. ഇത് ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
നാരങ്ങാ നീരും തേനും ചേർത്ത് ചൂടുവെള്ളം (Hot Water With Lemon Juice And Honey)
നാരങ്ങാ നീരും തേനും ചേർത്ത ചെറു ചൂടു വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് നല്ലതാണ്. ശുദ്ധമായ തേൻ ചേർത്തുവേണം ഉപയോഗിക്കാൻ. ശരീരഭാരം കുറയ്ക്കാൻ ഇത് മികച്ച പാനീയമാണ്.
ഗ്രീന്‍ ടീ ശീലമാക്കാം (Make Green Tea As Habit)
പതിവായി ഗ്രീൻ ടീ കുടിച്ചാൽ ശരീരഭാരം വർധിക്കുന്നത് നിയന്ത്രിക്കാം. എന്നാൽ ഗ്രീൻ ടീയിൽ അമിതമായി പഞ്ചസാര ഉപയോഗിക്കരുത്.
മൈദ ചേർത്ത ഭക്ഷണങ്ങൾ കുറയ്ക്കാം (Reduce The Consumption Of Maida)
മൈദ ശരീരത്തിൽ അമിതമാകുന്നത് ഒഴിവാക്കണം. ന്യൂഡിൽസ് പോലുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കുക. പൊറോട്ട സ്ഥിരമാക്കുന്നതും ശരീരത്തിന് ദോഷകരമാകുന്നു.
സ്നാക്സുകൾ ഒഴിവാക്കാം (Avoid Snacks)
എണ്ണയിൽ വറുത്ത പലഹാരങ്ങളും മധുരപലഹാരങ്ങളും പരമാവധി കുറയ്ക്കുക. സ്നാക്സുകൾ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വലിയ രീതിയിൽ ദോഷം ചെയ്യും.
രാത്രി ഭക്ഷണം ലഘുവാക്കാം (Limit Foods At Night)
രാത്രി എട്ടുമണിക്ക് ശേഷം അധികമായും ദഹനം പതുക്കെയാക്കുന്ന ആഹാരവും ഒഴിവാക്കുക. പാട നീക്കിയ പാലോ ആപ്പിളോ രാത്രി വിശക്കുമ്പോൾ കഴിയ്ക്കാനായി തെരഞ്ഞെടുക്കുക.
ടിവി കാണുമ്പോൾ ഭക്ഷണം കഴിയ്ക്കണ്ട (Do Not Eat Foods While Watching TV)
ടിവി കാണുന്നതിനിടയിൽ ഭക്ഷണം കഴിയ്ക്കരുത്. അതുപോലെ സ്ഥിരമായി രാവിലെയോ വൈകിട്ടോ അര മണിക്കൂർ നേരം നടക്കുന്നതും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നശിപ്പിച്ച് കളയും.
Share your comments