വീട്ടിൽ നമ്മൾ എല്ലാവരും തന്നെ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ദുർഗന്ധം. പലപ്പോഴും ബാത്റൂം നന്നായി കഴുകാത്തത് കൊണ്ടോ അല്ലെങ്കിൽ ആവശ്യത്തിന് വായു സഞ്ചാരമില്ലാത്ത ബാത്ത് റൂം ആയത് കൊണ്ടോ ഇങ്ങനെ ദുർഗന്ധം വരാം. എന്നാൽ ഈ മണം വീട് മൊത്തത്തിൽ വരുമ്പോൾ അത് പലർക്കും പലതരത്തിലുള്ള പ്രശ്ങ്ങളും വരുന്നു.
ബാത്‌റൂമിൽ നിന്ന് വരുന്ന മണം മാറ്റാൻ പലതും നോക്കാറുണ്ടെങ്കിൽ അതൊന്നും അത്ര ശാശ്വതമല്ല. കടകളിൽ നിന്നൊക്കെ നമ്മൾ പലതും വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും പലപ്പോഴും അതും പ്രയോഗികമാകാറില്ല.
എന്നാൽ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് വീട്ടിലെ ബാത്റൂമിലെ മണം മാറ്റാൻ കഴിയുന്നതാണ്. വീട്ടിലെ ബാത്റൂമിൽ വെളുത്തുള്ളി ഇട്ടാൽ, വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ബാത്‌റൂമിയിലെ ദുർഗന്ധം മാറ്റാൻ കഴിയും. മാത്രമല്ല, ഇത് ബാക്ടീരിയകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളുടെ ടോയ്ലറ്റിലെ ഫംഗസ്, ബാക്ടീരിയ എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.
എങ്ങനെ ചെയ്യണം.
പലപ്പോഴും ഈ ഒരു രീതിയെ കുറിച്ച് അറിയില്ല, ഇത് വളരെ ലളിതമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ ഇതിന് വേണ്ടി അമിതമായി പൈസ ചിലവാക്കേണ്ടതുമില്ല. ചെയ്യേണ്ടത് ഇത്ര മാത്രം
ടോയ്ലറ്റില്‍ തൊലി കളഞ്ഞു എടുത്ത ഒന്നോ അല്ലെങ്കിൽ രണ്ടോ കഷ്ണം വെളുത്തുള്ളി എടുക്കുക കൂടെ ഒരു ഗ്രാമ്പൂ കൂടി ഇടുക. രാത്രിയിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം പകൽ സമയങ്ങളിൽ നമ്മൾ ഇപ്പോഴും ബാത്ത് റൂം ഉപയോഗിക്കാറുള്ളത് കൊണ്ട് ഇത് ഫലപ്രദമാകില്ല. രാവിലെ നിങ്ങളുടെ ടോയ്ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വെളുത്തുള്ളിയോടൊപ്പം ബാത്റൂമിലെ ദുർഗന്ധവും മാറ്റുന്നു. ഇങ്ങനെ ആഴ്ചയില്‍ രണ്ടുതവണ എങ്കിലും ചെയ്താൽ ദുർഗന്ധത്തിനൊപ്പം ബാത്‌റൂമിൽ ഉള്ള പൂപ്പലിനെയും ഇല്ലാതാക്കുന്നു. ഇങ്ങനെയൊക്കെ ചെയ്‌താലും ബാത്ത് റൂം സ്ഥിരമായി കാഴുകാൻ മറക്കരുത്.
വെളുത്തുള്ളി വെള്ളം
അല്‍പം വെള്ളം ചൂടാക്കി അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട്, ഒരു ഗ്രാമ്പൂ കഷ്ണം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക, വെള്ളം ചൂടാറി കഴിഞ്ഞാൽ ആ വെള്ളം ബാത്‌റൂമിൽ ഒഴിക്കുക. രാത്രി ചെയ്താൽ ഫ്ലഷ് ചെയ്യരുത് പിറ്റേന്ന് രാവിലെ ഉപയോഗിക്കുമ്പോൾ ചെയ്യാവുന്നതാണ്.
Share your comments