ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിന്നിരുന്ന നമ്മുടെ നാട്ടിൽ ഹൃദ്രോഗികൾ കൂടുന്നു എന്നത് വളരെ ദൗർഭാഗ്യകരമാണ്.സ്വയം ചികിത്സയും തെറ്റായ ശ്രോതസുകളിൽനിന്നുള്ള അറിവും, കൂണുപോലെ മുളച്ചു പൊന്തുന്ന വ്യാജ ഡയറ്റീഷ്യന്മാരും സംഗതികൾ കൂടുതൽ സങ്കീര്ണമാക്കുകയാണ് . ഏതെങ്കിലും ഒരു ആഹാരവസ്തു ഒരു സുപ്രഭാതത്തിൽ ഹൃദ്രോഗം ഉണ്ടാക്കുന്നില്ല എന്നാൽ ചില വസ്തുക്കളുടെ നിരന്തരവും തെറ്റായ രീതിയിലുള്ള ഉപയോഗവും ഹൃദ്രോഗത്തെ ക്ഷണിച്ചു വരുത്തും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടുന്ന ആഹാര സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
എണ്ണയുടെ ഉപയോഗം
എത്ര കുറവ് എണ്ണ ഉപയോഗിക്കുന്നോ അത്രയും നല്ലതാണു ഹൃദയാരോഗ്യത്തിന്. അതുപോലെ പലതരം എണ്ണകൾ കൂട്ടിക്കലർത്തി ഉപയോഗിക്കുന്നതും ചൂടാക്കിയ എന്ന വീണ്ടും ചൂടാക്കുന്നതും ഒഴിവാക്കുക ട്രാൻസ്ഫാറ്റുകൾ ഒഴിവാക്കൻ ഒരു പരിധി വരെ ഇത് സഹായികും.
ബെയ്ക്ക് ചെയ്ത ആഹാരങ്ങൾ
പൂരിത കൊഴുപ്പുകളേക്കാൾ അപകടകാരികളാണ് ട്രാൻസ്-ഫാറ്റി ആസിഡുകൾ.ട്രാൻസ് ഫാറ്റി ആസിഡുകൾ രൂപാന്തരം വന്ന് ഓക്സിഡൈസ്ഡ് കൊളസ്‌ട്രോൾ ആയി മാറുന്നു. ഇത് ഖര രൂപത്തിൽ കൊളസ്‌ട്രോൾ രക്തക്കുഴലിൽ അടിയുന്നതിന് കാരണമാകുന്നു. ബേക്ക് ചെയ്ത ഭക്ഷണത്തിൽ ഒട്ടേറെ ട്രാൻസ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, അധികമായി ഒളിഞ്ഞിരിക്കുന്ന ഉപ്പും ഇവയിൽ കൂടുതലാണ്.
മദ്യം പുകയില
പുകവലി, പുകയില, മദ്യപാനം എന്നിവ ഒഴിവാക്കണം. പുകവലി സാമീപ്യം ഹൃദ്രോഗ സാധ്യത കൂട്ടുന്നതിനാല്‍ തടയണം. അമിത മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തും.
വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഹാനികരം
വർത്തതും പൊരിച്ചതുമായ ആഹാര പദാർത്ഥങ്ങൾ ഹൃദ്രോഗ കാരണമാണ് .. വറുത്ത ഭക്ഷണങ്ങളില്‍ ധാരാളമായി സാച്വറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതും ഹൃദയ ആരോഗ്യത്തിനു ദോഷം വരുത്തുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയിലാണ്.
ഫ്രോസണ്‍ / പ്രോസെസ്സഡ് ഭക്ഷണങ്ങള്‍
ഫ്രോസണ്‍ ഭക്ഷണങ്ങള്‍ സാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയവയാണ്. ഇതിനു പുറമെ അളവിൽ കൂടുതൽ ഉപ്പും മറ്റു കെമിക്കലുകളും മറ്റു കൃത്രിമ വസ്തുക്കളുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൃതിമമായ രീതിയിൽ ഉണ്ടാക്കുന്ന ഇവയിൽ സ്വാഭാവികമായ പോഷകങ്ങൾ ഒന്നുംതന്നെ കാണില്ലെന്ന് മാത്രമല്ല ദഹനത്തിനും മറ്റും കൂടുതൽ സമയമെടുത്ത് ഹൃദയത്തിന്റെ ജോലിഭാരം വർധിപ്പിക്കുന്നു
ചായ കാപ്പി സോഫ്റ്റ് ഡ്രിങ്ക്സ്
കൂടിയ അളവിൽ പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ ഇടയ്ക്കിടെയുള്ള ചായയുടെ ഉപയോഗം എന്നിവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിച്ചു രക്ത സമ്മർദ്ദത്തിന് കാരണമാകുകയും അതുവഴി ക്രമേണ ഹൃദ്രോഗം വന്നുചേരുകയും ചെയ്യും
English Summary: good food for heart food cusing heart disease
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments