ചെടികൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അത് വീട്ടിനുള്ളിലുള്ളവർക്ക് ഓജസ് നൽകുന്നതിന് സഹായിക്കുന്നു. എന്നാൽ ഇത് അതിന് മാത്രം അല്ല. ചില വിശ്വാസ പ്രകാരം ചില ചെടികൾ ഭാഗ്യം കൊണ്ടുവരും എന്നും പറയുന്നു. ഏതൊക്കയാണ് ആ ചെടികൾ?
ജേഡ് പ്ലാൻ്റ്
വളരെ കുറഞ്ഞ പരിപാലനം ആവശ്യമുള്ള സസ്യമാണ് ജേഡ്. ജേഡ് പ്ലാന്റ് അതിന്റെ ഉടമകൾക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ സൗഹൃദവൃക്ഷമെന്നും ഭാഗ്യസസ്യമെന്നും അറിയപ്പെടുന്നു.
കറ്റാർ വാഴ
മനുഷ്യശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ഔഷധ ഗുണങ്ങളാൽ നിറഞ്ഞ കറ്റാർ വാഴയെ പലപ്പോഴും "അത്ഭുത സസ്യം" എന്ന് വിളിക്കുന്നു. മിക്ക കീടങ്ങളെയും ഇത് പ്രതിരോധിക്കും. കറ്റാർവാഴയ്ക്ക് നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണ് ആവശ്യമാണ്, വരണ്ടതും വെയിൽ നിറഞ്ഞതുമായ അവസ്ഥയിൽ നന്നായി വളരും. അമിതമായ നനവ് ഇതിന് ആവശ്യമില്ല, എന്നാൽ മിതമായ പരിചരണം ആവശ്യമാണ്.
സ്നേക്ക് പ്ലാൻ്റ്
ചെറിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഈ ചെടി വളരെ നല്ല രീതിയിൽ ഇത് വളർത്താം. നാസ കണ്ടെത്തിയ ഏറ്റവും മികച്ച വായു ശുദ്ധീകരണ സസ്യങ്ങളിൽ ഒന്നാണ് സ്നേക്ക് പ്ലാൻ്റ്. ഈ പ്ലാന്റിന് അധിക ശ്രദ്ധ ആവശ്യമില്ല.
തുളസി
ധാരാളം ഔഷധഗുണങ്ങളുള്ള ഈ ചെടി വായുവിനെ ശുദ്ധീകരിക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. തുളസിക്ക് പതിവായി സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്, അതിനാൽ ഈ ചെടി സൂക്ഷിക്കാനുള്ള ഏറ്റവും നല്ല സ്ഥലം ജനാലയ്ക്കടുത്തായിരിക്കും. നിങ്ങളുടെ തുളസിയിൽ അമിതമായി വെള്ളം നൽകേണ്ട ആവശ്യമില്ല. വാസ്തു ശാസ്ത്രത്തിൽ, തുളസി വീട്ടിലെ വാസ്തു അപാകതകൾ ഇല്ലാതാക്കുന്നതിനാൽ അത് വളരെ ശുഭകരമായി കണക്കാക്കുന്നു.
മണി പ്ലാന്റ്
തുടക്കക്കാർക്ക് വളർത്താൻ പറ്റിയ സസ്യങ്ങളിൽ ഒന്നാണ് മണി പ്ലാൻ്റ്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഒരു ഇൻഡോർ ചെടിയാണിത്. എല്ലാത്തരം കാലാവസ്ഥയിലും വളരുന്ന ഇതിന് പെട്ടെന്നുള്ള താപനില വ്യതിയാനങ്ങളെ നേരിടാൻ കഴിയും. ആളുകൾ അവ ജനലുകളിലും വാതിലുകളിലും പച്ചപ്പ് കൊണ്ട് അലങ്കരിക്കാൻ മണി പ്ലാന്റ് ഉപയോഗിക്കുന്നു.
Share your comments