നമ്മുടെ ജീവിതശൈലി, ഭക്ഷണക്രമം, മുടിയോടുള്ള അശ്രദ്ധമായ മനോഭാവം എന്നിവ മുടി കൊഴിയുന്നതിനും, വരണ്ടതാകുന്നതിനും കാരണമാകും. മാത്രമല്ല ,സമ്മർദ്ദവും മോശം അന്തരീക്ഷവും മുടി കൊഴിച്ചിലിന് കാരണമാകും. മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ ഏറ്റവും എളുപ്പമുള്ള പരിഹാരമാണെങ്കിലും, പ്രകൃതിദത്തവും എളുപ്പത്തിൽ ലഭ്യമായതുമായ വാഴപ്പഴത്തിനെ കുറിച്ച് നാം മറക്കുന്നു.
കേശസംരക്ഷണത്തിൽ വാഴപ്പഴം എങ്ങനെയൊക്കെ ഉപയോഗിക്കാം?
വാഴപ്പഴം മുടിക്ക് എങ്ങനെ ഗുണം ചെയ്യും
വിറ്റാമിനുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, സിലിക്കൺ എന്നിവയുടെ അവശ്യ സ്രോതസ്സുകളാൽ നിറഞ്ഞ വാഴപ്പഴം നിങ്ങളുടെ മുടിക്ക് അത്യുത്തമമാണ്, കൂടാതെ കേടായ മുടി വീണ്ടെടുക്കാൻ സഹായിക്കുന്നു. അവ നിങ്ങളുടെ തലയോട്ടിയെ ഈർപ്പമുള്ളതാക്കുകയും കൈകാര്യം ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും നിങ്ങളുടെ മുടി മൃദുവും മിനുസമാർന്നതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.
മുടിക്ക് ബനാന പാക്ക് പ്രകൃതിദത്തമായ സൂപ്പർ കണ്ടീഷണറായി കണക്കാക്കപ്പെടുന്നു, അത് നിങ്ങളുടെ മുടിക്ക് ബൗൺസ് നൽകുകയും മനോഹാരിത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആന്റിമൈക്രോബയൽ ഗുണങ്ങളാൽ നിറഞ്ഞ, വാഴപ്പഴ ഹെയർ പായ്ക്കുകൾക്ക് താരൻ കുറയ്ക്കാനും കഴിയും.
വാഴപ്പഴവും പാലും ഹെയർ മാസ്ക്
മുടി ഡൈകളിലും സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളിലും കാണപ്പെടുന്ന വിഷ രാസവസ്തുക്കൾ മുടി കൊഴിച്ചിലിന് കാരണമാകും. നിങ്ങളുടെ മുടി സംരക്ഷിക്കാനും വേനൽക്കാലത്ത് ജലാംശം നിലനിർത്താനും, വാഴപ്പഴവും പാലും ഹെയർ മാസ്ക് ഉപയോഗിക്കുക. ഈ ഹെയർ മാസ്ക് മുടി പൊട്ടുന്നത് തടയും. വാഴപ്പഴവും പാലും മിക്‌സ് ചെയ്ത് മുടിയിൽ പുരട്ടുക. 40 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
വാഴപ്പഴം, ഒലിവ് ഓയിൽ, കറ്റാർ വാഴ ഹെയർ മാസ്ക്
വിറ്റാമിൻ എ, ബി, സി, ഇ എന്നിവയാൽ സമ്പന്നമായ കറ്റാർ വാഴ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു. നേരെമറിച്ച്, വാഴപ്പഴം നിങ്ങളുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും അവയെ വൃത്തിയാക്കുകയും വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. നേന്ത്രപ്പഴം, ഒലിവ് ഓയിൽ, കറ്റാർ വാഴ എന്നിവ ഒരുമിച്ചു അരക്കുക. നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ഇത് തുല്യമായി പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക.
വാഴപ്പഴം, തൈര്, ലാവെൻഡർ അവശ്യ എണ്ണ ഹെയർ മാസ്ക്
വരണ്ടതും നരച്ചതുമായ മുടിയെ നന്നാക്കിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ വാഴപ്പഴം, തൈര്, ലാവെൻഡർ അവശ്യ എണ്ണ എന്നിവ കൊണ്ടുള്ള ഹെയർ മാസ്‌ക് അനുയോജ്യമാണ്. ഇത് നിങ്ങൾക്ക് മിനുസമാർന്നതും തിളക്കമുള്ളതുമായ മുടി തൽക്ഷണം നൽകുന്നതിന് സഹായിക്കുന്നു. വാഴപ്പഴം, ഒലിവ് ഓയിൽ, നാരങ്ങ നീര്, ലാവെൻഡർ അവശ്യ എണ്ണ, തൈര് എന്നിവ ഒരുമിച്ച് മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
വാഴപ്പഴം, അവോക്കാഡോ ഹെയർ മാസ്ക്
ബയോട്ടിൻ അടങ്ങിയ അവോക്കാഡോ നിങ്ങളുടെ മുടിയെ ആരോഗ്യമുള്ളതാക്കുകയും പൊട്ടുന്നത് തടയുകയും അതിന് തിളക്കം നൽകുകയും ചെയ്യുന്നു. ഇതിൽ വാഴപ്പഴം ചേർക്കുന്നത് മുടിയുടെ കേടുപാടുകൾ പരിഹരിക്കുകയും മുടിയും തലയോട്ടിയും സുഖപ്പെടുത്തുകയും ചെയ്യുന്നു. പഴുത്ത വാഴപ്പഴവും അവോക്കാഡോയും ഒന്നിച്ച് ഇളക്കുക. ഇതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടിയിലും തലയോട്ടിയിലും മാസ്ക് പുരട്ടുക. 15 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക.
ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിലോ? വാഴപ്പഴം ഹെയർ പാക്ക് ഉപയോഗിക്കാം
Share your comments