പ്രകൃതി ഉൽപ്പന്നങ്ങളുടെയും മരുന്നുകളുടെയും വിപണി ഇപ്പോൾ വളരെ പ്രാധാന്യമുള്ളതാണ്, അതുകൊണ്ട് തന്നെ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്കും അതിന്റെതായ ആവശ്യമേറെയാണ്. ഔഷധ സസ്യ കൃഷി എപ്പോഴും നല്ലൊരു വരുമാന മാർഗമാണ്. ഔഷധ ചെടിയുടെ കൃഷിക്ക് ദീർഘമായ കൃഷിയിടമോ നിക്ഷേപമോ ആവശ്യമില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.
ഇപ്പോൾ പല കമ്പനികളും കരാർ അടിസ്ഥാനത്തിൽ മരുന്നുകൾ കൃഷി ചെയ്യുന്നത് കൊണ്ട് തന്ന അവസരണങ്ങൾ ഏറെയാണ്. കൃഷി ആരംഭിക്കുമ്പോഴുള്ള ചിലവ് മാത്രമെടുത്താൽ വരുമാനം തിരിച്ചുകിട്ടുന്നത് ലക്ഷങ്ങളാണ്.
തുളസി, ആർട്ടിമിസിയ അൻവ, ലൈക്കോറൈസ്, കറ്റാർ വാഴ തുടങ്ങിയ മിക്കവാറും എല്ലാ സസ്യങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരുന്നവയാണ്. ഈ ചെടികളിൽ ചിലത് ചെറിയ ചട്ടികളിലും വളർത്താമെന്നത് കൊണ്ട് തന്നെ അധിക സ്ഥലവും ഇതിന് ആവശ്യമായി വരുന്നില്ല.
തുളസി സാധാരണയായി മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഔഷധ സസ്യമാണ്. തുളസിയിൽ യൂജെനോൾ, മീഥൈൽ സിന്നമേറ്റ് എന്നിവ അടങ്ങിയിരിക്കുന്ന നിരവധി തരം ബാസിലുകൾ ഉള്ളതുകൊണ്ട് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കാൻ അവ ഉപയോഗിക്കുന്നു. ഒരു ഹെക്ടറിൽ തുളസി മുളപ്പിക്കാൻ വെറും 15 ആയിരം രൂപയാണ് ചിലവ്, എന്നാൽ 3 മാസത്തിനു ശേഷം ഈ വിളവെടുക്കുമ്പോൾ ഏകദേശം 3 ലക്ഷം രൂപയ്ക്ക് ലഭിക്കുന്നു.
പതഞ്ജലി, ഡാബർ, വൈദ്യനാഥ് തുടങ്ങിയ ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികൾ തുളസി കൃഷി കരാർ കൃഷി ചെയ്യുന്നുണ്ട്. തുളസി വിത്തിനും എണ്ണയ്ക്കും വിപണിയിൽ നല്ല വിലയാണ് . എണ്ണയും തുളസി വിത്തുകളും എല്ലാ ദിവസവും പുതിയ നിരക്കിൽ വിൽക്കുന്നുണ്ട്.
ഔഷധ ചെടി കൃഷി ചെയ്യുന്നതിതിനും, ഭാവിയിൽ വഞ്ചിക്കപ്പെടാതിരിക്കാനും നിങ്ങൾക്ക് നല്ല പരിശീലനം ആവശ്യമായി വരുന്നുണ്ട്. ലക്നൗ ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആൻഡ് ആരോമാറ്റിക് പ്ലാന്റ് (CIMAP) ഈ ചെടികളുടെ കൃഷിക്ക് പരിശീലനം നൽകുന്നുണ്ട്. CIMAP വഴി, ഫാർമസ്യൂട്ടിക്കൽ കമ്പനികളും നിങ്ങളുമായി കരാർ ഒപ്പിടുകായും അത് വഴി നിങ്ങൾക്ക് മെച്ചപ്പെട്ട ലാഭം കിട്ടുകയും ചെയ്യുന്നു.
Share your comments