1. Environment and Lifestyle

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വീട്ടിൽ ചെയ്യാവുന്ന പൊടികൈകൾ

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പലവഴികൾ തേടുന്നവരാണ് നാം. അതിനുവേണ്ടി മുഖസൗന്ദര്യം വർദ്ധനവിനുള്ള ക്രീമുകളും, ഫേസ് പായ്ക്കുകളും വാങ്ങി പണം അമിതമായി ചെലവഴിക്കുന്നവരും ഉണ്ട്. എന്നാൽ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില വഴികളുണ്ട് അവ നമുക്ക് പരിചയപ്പെടാം.

Priyanka Menon

We are looking for many ways to enhance facial beauty. For that, there are those who spend a lot of money buying face creams and face packs to enhance their beauty. But there are some easy ways to do it at home and let's get acquainted with them.

മുഖത്തെ കറുപ്പ് മാറുവാൻ

1. ജാതിക്ക പാലിൽ അരച്ചു തേയ്ക്കുക

2. നീർമരുത് തൊലി അരച്ച് തേനിൽ ചാലിച്ച് മുഖത്ത് പുരട്ടുക.

3. ഉലുവ പാലിൽ അരച്ച് പുരട്ടുക.

4. പേരാലിൻ പഴുത്ത ഇല അരച്ചു വെണ്ണ കൂടി പുരട്ടുക.

5. രക്തചന്ദനം അരച്ച് വെള്ളരിക്ക നീരിൽ പതിവായി പുരട്ടുക.

മുഖത്തെ പാടുകൾ മാറുവാൻ

1. പച്ചമോര് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം പച്ചവെള്ളത്തിൽ കഴുകുക.

2. പനിനീരിൽ കറുപ്പ് ചാലിച്ച് മുഖത്ത് പുരട്ടുക.

3. മഞ്ചട്ടി പൊടി പച്ചവെള്ളത്തിൽ അരച്ച് ചേർത്ത് പുരട്ടുക.

4. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് പുരട്ടുക.

5. മഞ്ഞളും ചെറുനാരകത്തിൻറെ തളിരിലയും അരച്ചു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ചൂടുവെള്ളത്തിൽ കഴുകുക.

English Summary: Homemade tips to enhance facial beauty

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds