<
  1. Environment and Lifestyle

ചൂട് വെള്ളം vs തണുത്ത വെള്ളം; ആയുർവേദ പ്രകാരം കുളിക്കാൻ ഏതാണ് നല്ലത്

ഓരോന്നിനും അതിന്റേതായ നേട്ടങ്ങളുണ്ടെങ്കിലും, ഒരാൾ തിരഞ്ഞെടുക്കേണ്ടത് പ്രായം, നിലവിലെ സീസൺ, ശീലങ്ങൾ, രോഗത്തിന്റെ ചരിത്രം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിക്കുന്നതിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കാൻ വായന തുടരുക.

Saranya Sasidharan
Hot water vs Cold water; Which is better according to Ayurveda
Hot water vs Cold water; Which is better according to Ayurveda

എല്ലാ ദിവസവും കുളിക്കുന്നവരാണ് മലയാളികൾ അല്ലെ? എന്നാൽ നല്ലൊരു ശതമാനം പേരും തണുത്ത വെള്ളത്തിൽ ( നോർമൽ വെള്ളം) കുളിക്കുമ്പോൾ ചിലർ ചൂട് വെള്ളത്തിൽ കുളിക്കാനാണ് ഇഷ്ടം. അത് പോലെ തന്നെ രണ്ടും ഇഷ്ടപ്പെടുന്നവരുണ്ട്.

കുളിക്കാൻ ചൂടുവെള്ളവും തണുത്ത വെള്ളവും തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ ചിന്താകുലയായിട്ടുണ്ടോ? ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഓരോന്നിനും അതിന്റേതായ നേട്ടങ്ങളുണ്ടെങ്കിലും, ഒരാൾ തിരഞ്ഞെടുക്കേണ്ടത് പ്രായം, നിലവിലെ സീസൺ, ശീലങ്ങൾ, രോഗത്തിന്റെ ചരിത്രം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിക്കുന്നതിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കാൻ വായന തുടരുക.

തണുത്ത വെള്ളത്തിൽ കുളിക്കുന്നതിന്റെ ഗുണങ്ങൾ

ഒരു തണുത്ത വെള്ളത്തിലെ കുളി നാഡികളുടെ അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും രാവിലെ നിങ്ങൾക്ക് ഒരു കിക്ക് സ്റ്റാർട്ട് നൽകുകയും ചെയ്യുന്നു. അലസത അകറ്റാനും ഇത് സഹായിക്കുന്നു, ദിവസും മുഴുവനും ഉർജ്ജ്വ സ്വലയായി നിലനിൽക്കാൻ സഹായിക്കുന്നു.

തണുത്ത വെള്ളത്തിലെ കുളി, ബീറ്റാ-എൻഡോർഫിൻസ് പോലുള്ള വിഷാദരോഗത്തെ തോൽപ്പിക്കുന്ന രാസവസ്തുക്കളെ വർദ്ധിപ്പിക്കുകയും വിഷാദരോഗത്തെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ടെസ്റ്റോസ്റ്റിറോണിന്റെ പ്രകാശനം ഉത്തേജിപ്പിച്ച് പുരുഷന്മാരിലെ പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുന്നത് തണുത്ത വെള്ളത്തിലെ കുളിയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിച്ചേക്കാം.

തണുത്ത വെള്ളത്തിലെ കുളി ശരീരത്തിലെ ലിംഫറ്റിക്, രോഗപ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി അണുബാധകൾക്കെതിരെ പോരാടുന്ന കോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചൂടുവെള്ളത്തിൽ കുളിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ചൂടുള്ള താപനില അണുക്കളെ കൂടുതൽ നശിപ്പിക്കുന്നു. അതിനാൽ തന്നെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കുന്നു.

ചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികളുടെ വഴക്കം വർദ്ധിപ്പിക്കുകയും വേദനയുള്ള പേശികളെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും നിങ്ങളുടെ ശരീരത്തെ പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്ന് പറയപ്പെടുന്നു.

ചുമയും ജലദോഷവും ചികിത്സിക്കുന്നതും പ്രയോജനകരമാണ്, കാരണം നീരാവി ശ്വാസനാളം വൃത്തിയാക്കാനും നിങ്ങളുടെ തൊണ്ടയിലും മൂക്കിൽ നിന്നും കഫം കുറയ്ക്കാനും സഹായിക്കുന്നു.

ഇത് പ്രകാരം നോർമൽ വെള്ളത്തിൽ കുളിച്ചാലും ചൂട് വെള്ളത്തിൽ കുളിച്ചാലും അത് ആരോഗ്യത്തിന് പല തരത്തിൽ നല്ലതാണ്. എന്നാൽ ചൂട് വെള്ളത്തിൽ അമിതമായി കുളിക്കുന്നത് അത്ര നല്ലതല്ല. 

ബന്ധപ്പെട്ട വാർത്തകൾ : പ്രമേഹത്തിനെ തടയാൻ കിവി ജ്യൂസ് കഴിക്കാം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Hot water vs Cold water; Which is better according to Ayurveda

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds