1. Environment and Lifestyle

ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷിതാക്കൾക്ക് കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം?

ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. അറിയാനുള്ള ആകാംക്ഷ, ബോറടി മാറ്റാന്‍, വിഷാദം അകറ്റാൻ, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍ എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ പ്രയാസമില്ലാതെ ഈ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന്‍ സാധിക്കും. കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും.

Meera Sandeep
How can parents save their children from drug addiction?
How can parents save their children from drug addiction?

ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. അറിയാനുള്ള ആകാംക്ഷ, ബോറടി മാറ്റാന്‍, വിഷാദം അകറ്റാൻ, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍ എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്.  തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ പ്രയാസമില്ലാതെ ഈ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന്‍ സാധിക്കും. കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: മദ്യപാനം ഉപേക്ഷിക്കാൻ സഹായിക്കുന്ന ടിപ്പുകൾ

സാമൂഹികമായ ഇടപെടലുകൾ കുറച്ച്, എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടും. അകാരണമായ കോപം, ബഹളം, വിഷാദം തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാകാം. ലഹരിയെന്ന മഹാവിപത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചിലത്.

ബന്ധപ്പെട്ട വാർത്തകൾ: വാർത്തകളറിയാനുള്ള അമിത ആസക്തി മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കാം - പഠനം

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- കുട്ടികൾക്ക് ആവശ്യത്തിലധികം പോക്കറ്റ് മണി നല്‍കാൻ പാടില്ല. എന്ന് കരുതി ന്യായമായ ആവശ്യങ്ങള്‍ക്ക് നല്‍കാതിരിക്കുകയുമരുത്. ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടു എന്നുറപ്പിക്കാനായാല്‍ എത്രയും പെട്ടെന്ന് കൗണ്‍സലിങ് നല്‍കണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോര്‍ക്കുക.

- കുട്ടികളെ ഭീഷണിപ്പെടുത്തിയോ മര്‍ദ്ദിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും ആവശ്യമായി വരും.

ബന്ധപ്പെട്ട വാർത്തകൾ: എട്ട് കാര്യങ്ങൾ പ്രവർത്തികമാക്കിയാൽ പഞ്ചസാര ആസക്തി ഒഴിവാക്കാം

- പെട്ടെന്ന് നിര്‍ത്താന്‍ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയില്‍ കുട്ടി ചിലപ്പോള്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ കുട്ടിയെ തിരിച്ചുകൊണ്ടുവരണം.

- ഇന്റർനെറ്റിലും മൊബൈലിലും ലഹരിയെ വാഴ്ത്തിപ്പാടുന്ന ചിത്രങ്ങളും ഗാനങ്ങളും വരുമ്പോൾ കുട്ടികളുടെ മനസ്സ് അതിന്റെ പുറകെ പോകാം. കാണുന്ന സിനിമകളിൽ കൈയിൽ മദ്യക്കുപ്പിയും വിരലുകൾക്കിടയിൽ കഞ്ചാവുമായി സൂപ്പർതാരം നിൽക്കുന്നത് കാണുമ്പോള്‍ കുട്ടികൾക്ക് അനുകരിക്കാൻ തോന്നും.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How can parents save their children from drug addiction?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds