1. Environment and Lifestyle

കഴുത്തിലെ കറുപ്പ് കുറയ്ക്കാൻ ഇങ്ങനെ ചെയ്യാം

കഴുത്ത് കറുപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശുചിത്വമില്ലായ്മയാണ്. നിങ്ങൾ ദിവസവും കുളിച്ചാലും കഴുത്തിന്റെ പിൻഭാഗം വൃത്തിയാക്കിയില്ലെങ്കിൽ, അത് കഴുത്തിൽ അഴുക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും. പൊണ്ണത്തടി, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, ത്വക്ക് അവസ്ഥ, പ്രമേഹം എന്നിവയും കഴുത്തിലെ കറുപ്പിന് കാരണമാകുന്ന ചില കാരണങ്ങളാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Saranya Sasidharan
Here's how to reduce dark spots on the neck
Here's how to reduce dark spots on the neck

കഴുത്തിൽ കറുപ്പ് ഉണ്ടാകുന്നത് വളരെ സാധാരണമാണ്. കഴുത്തിന് ചുറ്റുമുള്ള ഹൈപ്പർപിഗ്മെന്റേഷൻ വിവിധ കാരണങ്ങളാൽ സംഭവിക്കാം. ഇത് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിന് വേണ്ടി ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇത് തീർച്ചയായും നിങ്ങളെ സംരക്ഷിക്കും എന്നതിൽ സംശയമില്ല.

കറുത്ത കഴുത്തിന് കാരണമാകുന്നത് എന്താണ്?

കഴുത്ത് കറുപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശുചിത്വമില്ലായ്മയാണ്. നിങ്ങൾ ദിവസവും കുളിച്ചാലും കഴുത്തിന്റെ പിൻഭാഗം വൃത്തിയാക്കിയില്ലെങ്കിൽ, അത് കഴുത്തിൽ അഴുക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും. പൊണ്ണത്തടി, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, ത്വക്ക് അവസ്ഥ, പ്രമേഹം എന്നിവയും കഴുത്തിലെ കറുപ്പിന് കാരണമാകുന്ന ചില കാരണങ്ങളാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൂടാതെ, കഴുത്തിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആണ്. അതിനാൽ, ഹോർമോൺ മാറ്റങ്ങൾക്ക് പുറമേ, സൂര്യപ്രകാശം എളുപ്പത്തിൽ ബാധിക്കും. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കഴുത്തിന്റെ പിൻഭാഗത്തും സൺസ്ക്രീൻ പുരട്ടുന്നത് നല്ലതാണ്.

നിങ്ങളുടെ ഇരുണ്ട കഴുത്ത് എങ്ങനെ വൃത്തിയാക്കാം?

കഴുത്തിലെ കറുപ്പ് അകറ്റാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ:

1. സ്‌ക്രബ് ചെയ്യുക

ഓരോ തവണ കുളിക്കുമ്പോഴും കഴുത്തിന്റെ പിൻഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് സാധാരണ എല്ലാവരും ചെയ്യാറില്ല. അതിനാലാണ് ഇത് ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത്, അത്കൊണ്ട് തന്നെ നിങ്ങളുടെ കഴുത്തിന്റെ പിൻഭാഗത്ത് നല്ല സ്‌ക്രബ് നൽകാൻ ഇത് ഓർമ്മിക്കുക., വളരെ കഠിനമായി ഉരച്ചാൽ അഴുക്ക് കളയാൻ കഴിയില്ല മാത്രമല്ല പൊട്ടുന്നതിനും കാരണമാകുന്നു.

2. ഉരുളക്കിഴങ്ങ്

നിങ്ങളുടെ ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവയിൽ ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മസംരക്ഷണത്തിനും സഹായിക്കുന്നു. അതിനാൽ, ഒരു ഉരുളക്കിഴങ്ങ് കഷ്ണം എടുത്ത് കഴുത്തിലെ ഇരുണ്ട ഭാഗങ്ങളിൽ വൃത്താകൃതിയിൽ 5 മിനിറ്റ് നേരം തടവുക, എന്നിട്ട് കഴുകിക്കളയുക.

3. കറ്റാർ വാഴ സ്‌ക്രബ്

കറ്റാർ വാഴയുടെ സജീവ ഘടകമായ അലോയിൻ മെലാനിൻ ചർമ്മത്തിലെ കറുപ്പ് കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതിന് മാത്രമല്ല, തണുത്ത ജെൽ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. അല്ലെങ്കിൽ ചർമ്മം കറുക്കുന്നത് മൂലമുണ്ടാകുന്ന വരൾച്ചയിൽ നിന്ന് സഹായിക്കുന്നു. ഒന്നുകിൽ കറ്റാർവാഴയുടെ ഇലകളിൽ നിന്ന് പിഴിഞ്ഞെടുത്ത ജെൽ നേരിട്ട് പുരട്ടാം അല്ലെങ്കിൽ ഇലകൾ വെയിലത്ത് ഉണക്കി എടുത്തത് മിക്‌സ് ചെയ്ത് ഒരു നുള്ള് തൈര് ചേർത്ത് സ്‌ക്രബ് ഉണ്ടാക്കി ചർമ്മത്തിൽ പുരട്ടി കഴുകി കളയാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: തൊണ്ട വേദനയ്ക്കും ജലദോഷത്തിനും വീട്ടിൽ തന്നെ ഔഷധം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Here's how to reduce dark spots on the neck

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds