1. Health & Herbs

എട്ട് കാര്യങ്ങൾ പ്രവർത്തികമാക്കിയാൽ പഞ്ചസാര ആസക്തി ഒഴിവാക്കാം

നിങ്ങളുടെ ദിവസം പ്രോട്ടീൻ, കൊഴുപ്പ്, ഫൈറ്റോന്യൂട്രിയന്റ് എന്നിവയിൽ നിന്നു തുടങ്ങുന്നു. പഴങ്ങളിലും പച്ചക്കറികളിലും സ്വാഭാവികമായി കാണപ്പെടുന്ന ബയോ ആക്ടീവ് ഘടകങ്ങളാണ് ഫൈറ്റോന്യൂട്രിനുകൾ. ഒരു ആപ്പിളോ കാരറ്റോ ഒരു കുമ്പിൾ നിറയെ ബെറികളോ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മറ്റെന്തിനോ ടെങ്കിലുമൊപ്പം കഴിക്കാം. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.

Arun T
പഞ്ചസാര
പഞ്ചസാര

പഞ്ചസാരയിൽനിന്ന് നമുക്ക് ഊർജ്ജമൊന്നും കിട്ടുന്നില്ലെന്നതാണ് വാസ്തവം. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകളാണ് നമുക്ക് അനുഭവപ്പെടുന്നത്. ഇതാണ് ഉന്മേഷമായി തെറ്റിദ്ധരിക്കപ്പെടുന്നത്. പക്ഷേ, തളർച്ചയും അമിത ഉത്കണ്ഠയും ഉന്മേഷരാഹിത്യവുമാണ് അന്തിമഫലം.

പഞ്ചസാരയോടുള്ള ആസക്തി കുറച്ചാൽ പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയുടെ അപകടസാദ്ധ്യതകളും നമുക്ക് കുറച്ചുകൊണ്ടുവരാനാകും. അതോടു കൂടി നിങ്ങളുടെ ശരീരപോഷണപ്രക്രിയ മെച്ചപ്പെടുകയും സ്വാഭാവിക മായി ഉത്തേജിക്കപ്പെട്ട് ശരീരത്തിലെ കൊഴുപ്പും പഞ്ചസാരയുമെല്ലാം ദഹിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരത്തിൽ കുറവ് സംഭവിക്കുന്നു. തൂക്കം കുറയ്ക്കുന്നത് നിങ്ങൾ ഗൗരവമായിട്ട് എടുക്കുന്നെങ്കിൽ പഞ്ചസാരയുടെ ഉപയോഗം നിർത്തുമെന്ന് നിങ്ങൾ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. ഇതിന് സഹായിച്ചേക്കാവുന്ന ഒരു പദ്ധതി ഇതാ

പഞ്ചസാര (Sugar) ആസക്തി കുറയ്ക്കാനുള്ള പദ്ധതികൾ (Steps to reduce sugar addiction)

1. നിങ്ങളുടെ ദിവസം പ്രോട്ടീൻ, കൊഴുപ്പ്, ഫൈറ്റോന്യൂട്രിയന്റ് എന്നിവയിൽ നിന്നു തുടങ്ങുന്നു. പഴങ്ങളിലും പച്ചക്കറികളിലും സ്വാഭാവികമായി കാണപ്പെടുന്ന ബയോ ആക്ടീവ് ഘടകങ്ങളാണ് ഫൈറ്റോന്യൂട്രിനുകൾ. ഒരു ആപ്പിളോ കാരറ്റോ ഒരു കുമ്പിൾ നിറയെ ബെറികളോ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മറ്റെന്തിനോ ടെങ്കിലുമൊപ്പം കഴിക്കാം. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.

2. ദിവസം മൂന്നു നേരം പ്രധാന ഭക്ഷണവും, രണ്ടു പ്രാവശ്യം ലഘു ഭക്ഷണവും കഴിക്കുക. ലഘുഭക്ഷണത്തിൽ പരിപ്പ് വിത്ത് (nuts & seeds), പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയിരിക്കുന്നു എന്നത് ഉറപ്പുവരുത്തൂ. മധുരപദാർത്ഥങ്ങളെ കഴിവതും അകറ്റിനിർത്തു.

3. ഭക്ഷണചര്യയിൽ എൽ ഗ്ലൂട്ടാമിൻ ഉൾപ്പെടുത്താൻ ശ്രമിക്കൂ. എൽ ഗ്ലൂട്ടാമിൻ ഒരു തരം അമിനോ ആസിഡാണ്. പ്രോട്ടീൻ സമന്വയിപ്പിച്ച് ശരീരത്തിന്റെ വൃക്കകളുടെ അമ്ലപൂരകത്വം നിലനിർത്താനും സെല്ലുലാർ ഊർജ്ജം പകർന്നുതരാനും ഇത് സഹായിക്കുന്നു. ബീഫ്, കോഴിമുട്ട, കാബേജ്, ബീറ്റ്റൂട്ട്, ബീൻസ്, ചീര, പാഴ്സി, മിസോ തുടങ്ങിയവയിൽ എൽ ഗ്ലൂട്ടാമിൻ ലഭ്യമാണ്.

4. ഓരോ തവണയും മധുരം കഴിക്കാൻ തോന്നുമ്പോൾ നടക്കാൻ പോവുകയോ ആരോടെങ്കിലും സംസാരിച്ചോ മറ്റോ 10-20 നിമിഷ നേരത്തേക്ക് മനസ്സിന്റെ ശ്രദ്ധ തിരിക്കൂ. സാധാരണഗതിയിൽ അതിനോടകം ആ ആഗ്രഹം (craving) അപ്രത്യക്ഷമാകുന്നു.

5. ഏതെങ്കിലും പഴവർഗ്ഗങ്ങൾ കഴിക്കൂ. പഞ്ചസാര ഒഴിവാക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. പഴങ്ങളിൽ ആരോഗ്യത്തിന് ഉത്തമമായ പ്രകൃതിദത്ത മധുരം അടങ്ങിയിട്ടുണ്ട്.

6. ശർക്കര ചേർത്ത തുളസിച്ചായയോ, ഇഞ്ചി ചേർത്ത ചായയോ, അല്ലെങ്കിൽ നാരങ്ങയും തേനും ശർക്കരയും (Jaggery) ചേർത്ത ഗ്രീൻടിയോ കഴിക്കൂ.

7. നിങ്ങൾ സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുമ്പോൾ, മധുര പലഹാരങ്ങൾ എടുക്കാൻ തുനിഞ്ഞാൽ നിങ്ങളെ തടയാൻ പറ്റിയ ഒരാളെയും കൂടെ കൊണ്ടുപോകൂ. ഇപ്രകാരം ചെയ്താൽ മധുരമുള്ളതെല്ലാം വാങ്ങിക്കൂട്ടി വീട്ടിൽ എത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ പറ്റും.

8. മറ്റുള്ളവരോടും നിങ്ങളുടെ ഈ അമിത ആസക്തിയെപ്പറ്റി സംസാ രിക്കൂ. സമാനപ്രശ്നങ്ങൾ ഉള്ളവരുമായി ഒത്തുചേരൂ. അതിനെ ഒറ്റയ്ക്കു മറികടക്കാൻ ശ്രമിക്കരുത്. പഞ്ചസാരയുടെ ആസക്തിയിൽ നിന്നും വിമുക്തി നേടിയ ആരുടെയെങ്കിലും സഹായത്തോടെ നിങ്ങളുടെ വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കൂ.

ഈ മാർഗ്ഗങ്ങളെല്ലാം സ്വീകരിക്കുകയാണെങ്കിൽ പഞ്ചസാരയോടുള്ള നിങ്ങളുടെ ആസക്തി പതുക്കെ കുറഞ്ഞുവരുന്നതായും, അത് കഴിക്കാനുള്ള ആഗ്രഹം നിലച്ചുവരുന്നതായും കാണാം. ഇങ്ങനെ ചെയ്തു. വിജയിച്ച ഒട്ടേറെ ആളുകളുണ്ട്.

English Summary: To avoid the addiction to sugar use these tips in your life

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds