ചിക്കൻ മലയാളി നോൺ വെജുമാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്, ചിക്കൻ തന്നെ പലതരത്തിൽ കറി വെക്കാം. തേങ്ങ അരച്ചെടുത്ത്, മസാലയിട്ട്, ഫ്രൈ ആക്കി നിങ്ങൾക്ക് കറി വെക്കാം.
നല്ല കിടിലൻ ചെട്ടിനാട് ചിക്കൻ കറി ആയാലോ ഇന്ന്; പരീക്ഷിച്ച് നോക്കാം
ചിക്കൻ ചെട്ടിനാട് റെസിപ്പിയെക്കുറിച്ച്: വീട്ടിൽ പരീക്ഷിക്കാവുന്ന മികച്ച ചിക്കൻ റെസിപ്പികളിൽ ഒന്നാണിത്. തമിഴ്‌നാട്ടിലെ ചിക്കന്‍ കറി രീതികളില്‍ ഒന്നാണ് ചെട്ടിനാടൻ ചിക്കൻ കറി. തേങ്ങയും ഉള്ളിയും ചേർത്ത കുരുമുളകിൻ്റെ സ്വാദിഷ്ടമായ യഥാർത്ഥ ചെട്ടിനാട് പേസ്റ്റിൽ പാകം ചെയ്ത ജനപ്രിയ ചിക്കൻ കറി.
ഈ തെക്കൻ ശൈലിയിലുള്ള ചിക്കൻ കറി ഒരിക്കൽ നിങ്ങൾ കഴിച്ചാൽ നിങ്ങൾക്ക് പിന്നെ ഈ സ്വാദിഷ്ടമായ രുചിയിൽ നിന്നും പിൻമാറാൻ പറ്റില്ല.
ചിക്കൻ കഷണങ്ങൾ ഇഞ്ചി, വെളുത്തുള്ളി, ജീരകം, പെരുംജീരകം, കുരുമുളക്, ചുവന്ന മുളക് എന്നിവയിൽ മാരിനേറ്റ് ചെയ്ത് ഉള്ളി, തക്കാളി, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ഉപയോഗിച്ച് പാകം ചെയ്ത ചിക്കൻ പാചകക്കുറിപ്പ് ആണിത്. നിങ്ങൾക്കിത് ചോറിനോപ്പമോ അല്ലെങ്കിൽ ചപ്പാത്തിക്കൊപ്പമോ, പൊറോട്ടയ്ക്കൊപ്പമോ കഴിക്കാവുന്നതാണ്.
ചെട്ടിനാട് ചിക്കൻ്റെ ചേരുവകൾ
-
500 ഗ്രാം ചിക്കൻ
-
75 മില്ലി എണ്ണ
-
150 ഗ്രാം ഉള്ളി
-
100 ഗ്രാം തക്കാളി
-
2 ഗ്രാം കറുവപ്പട്ട
-
2 ഗ്രാം ഗ്രാമ്പൂ
-
2 ഗ്രാം ഏലം
-
5 ഗ്രാം ജീരകം
-
2 ഗ്രാം കറിവേപ്പില
-
10 ഗ്രാം മഞ്ഞൾ പൊടി
-
ഉപ്പ് ആവശ്യത്തിന്
-
25 ഗ്രാം മല്ലിയില
പേസ്റ്റ് ഉണ്ടാക്കാൻ
-
100 ഗ്രാം ഉള്ളി
-
50 ഗ്രാം ഇഞ്ചി
-
50 ഗ്രാം വെളുത്തുള്ളി
-
50 ഗ്രാം പെരുംജീരകം
-
20 ഗ്രാം ജീരകം
-
25 ഗ്രാം കുരുമുളക്
-
10 ഗ്രാം ചുവന്ന മുളക്
-
100 ഗ്രാം തേങ്ങ
ചെട്ടിനാട് ചിക്കൻ എങ്ങനെ ഉണ്ടാക്കാം
1. പേസ്റ്റിനുള്ള ചേരുവകൾ നന്നായി അരച്ചെടുക്കുക.
2. ചിക്കൻ വൃത്തിയാക്കി കഷണങ്ങളായി മുറിക്കുക. പേസ്റ്റ് ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യുക.
3. തക്കാളി, മല്ലിയില, ഉള്ളി എന്നിവ അരിഞ്ഞെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക
4. എണ്ണ ചൂടാക്കി കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ, ജീരകം എന്നിവ ചേർത്ത് വഴറ്റുക.
5. അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ഉള്ളി സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക.
6. ശോഷം തക്കാളി ചേർത്ത് 5 മിനിറ്റ് വഴറ്റുക.
7. മാരിനേറ്റ് ചെയ്ത ചിക്കൻ, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇടവിട്ട് വെള്ളം തളിച്ച് 10 മിനിറ്റ് വഴറ്റി എടുക്കുക.
8. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒരു അടപ്പ് കൊണ്ട് മൂടി വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ കൂടുതൽ മുളകും കുരുമുളകും ചേർക്കുക.(നിങ്ങളുടെ എരിവിന് അനുസരിച്ച് തീരുമാനിക്കാം)
9. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.
ചെട്ടിനാടൻ ചിക്കൻ റെഡി...
ബന്ധപ്പെട്ട വാർത്തകൾ : കിടക്കുന്നതിന് മുമ്പ് തേങ്ങ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
Share your comments