ഓണത്തിനോ അല്ലെങ്കിൽ വിഷുവിനോ ഇനി അതുമല്ലെങ്കിൽ ഇടയ്ക്ക് വീടുകളിൽ തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ കറിയാണ് കൂട്ട് കറി. സാധാരണ ഇത് മലബാറുകാരാണ് തയ്യാറാക്കുന്നത്. പേര് കേൾക്കുന്നത് പോലെ തന്നെ ഇത് ധാരാളം പച്ചക്കറികൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. കൂട്ട് കറി ഉണ്ടെങ്കിൽ വേറെ കറികളൊന്നും വേണ്ട എന്നാണ് പറയാറ്. അത്രയ്ക്ക് സ്വാദാണ് കറിയ്ക്ക്.
ഇത് എങ്ങനെ വീടുകളിൽ തയ്യാറാക്കാമെന്ന് നിങ്ങൾക്ക് അറിയാമോ? ഇല്ലെങ്കിൽ ഇത് വായിച്ച് ഉടനെ തന്നെ കൂട്ട് കറി നിങ്ങൾ വീടുകളിൽ പരീക്ഷിക്കൂ...
കൂട്ട് കറി ഉണ്ടാക്കുന്ന വിധം
ചേരുവകൾ
1. കടല - 1 കപ്പ്
2. ചേന ചെറുതായി അരിഞ്ഞത് –
3. പച്ചക്കായ അരിഞ്ഞത് – 1 വലിയത്
4. മഞ്ഞൾപ്പൊടി
5. മുളക് പൊടി
6. കുരുമുളക് പൊടി
7. തേങ്ങാ ചിരകിയത്
8. വെളിച്ചെണ്ണ
9. കറിവേപ്പില
10. ഉഴുന്ന്
11. വെളിച്ചെണ്ണ
12. കടുക്
13. ഉപ്പ്
കറി ആക്കുന്ന വിധം
കുതിർത്തെടുത്ത കടലയും പച്ചക്കായ അരിഞ്ഞെടുത്തതും ചെന അരിഞ്ഞെടുത്തതും കൂടെ ഉപ്പ്, മഞ്ഞൾപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് കുക്കറിലോ അല്ലാതെയോ നന്നായി വേവിച്ച് എടുക്കുക. ഈ സമയത്ത് തേങ്ങ ചിരകിയത് (പച്ചക്കറികൾക്ക് അനുസരിച്ച്) ജീരകം, അൽപ്പം കുരുമുളക് എന്നിവ കുറച്ച് വെള്ളം മാത്രം ഒഴിച്ച് ഒതുക്കി എടുക്കുക. ശേഷം ഒതുക്കി എടുത്ത തേങ്ങാ കൂടി ചേർത്ത് ഇളക്കി കടല വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വെക്കുക.
ചീനച്ചട്ടിയിലോ അല്ലെങ്കിൽ പാനിലോ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉവുന്ന് പരിപ്പ്, ജീരകം, കറിവേപ്പില, തേങ്ങാക്കൊത്ത്, വറ്റൽ മുളക് എന്നിവ ഇട്ട് ഇതിലേക്ക് ഒരു കപ്പ് തേങ്ങാ കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കാം. തേങ്ങയുടെ കളർ മാറുമ്പോൾ വാങ്ങി നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന കറിക്കൂട്ടിലേക്ക് ചേർത്ത് ഇളക്കി എടുക്കാം.
സ്വാദിഷ്ടമായ കൂട്ട് കറി ഇതാ തയ്യാറായി കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്കിത് ചോറിൻ്റെ കൂടെ കഴിച്ചാൽ വേറെ ഒരു കറിയുടേയും ആവശ്യം വേണ്ടി വരില്ല ചോറ് കഴിക്കാൻ.
ബന്ധപ്പെട്ട വാർത്തകൾ: അമിതമായി കഴിച്ചാൽ തക്കാളിയും വിഷം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments