പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ഓർക്കാൻ കൂടി കഴിയില്ല നമുക്ക്. തടി, മൺ , ലോഹ പാത്രങ്ങളെ റീപ്ലേസ് ചെയ്ത് പല വർണങ്ങളിലുള്ള മനോഹരമായ പ്ലാസ്റ്റിക് പാത്രങ്ങൾ നമ്മുടെ അടുക്കളയിൽ കുറിയേറിയിട്ട് വർഷങ്ങൾ പലതായി. അടുക്കളയിൽ മാത്രമല്ല, ചെരുപ്പ് ,ബാഗുകൾ, വാഹനം തുടങ്ങി നമ്മുടെ ജീവിതത്തിലെ എ ടു ഇസെഡ് വസ്തുക്കളും പ്ലാസ്റ്റിക്കാൽ നിർമ്മിതമാണ്.നിർമിക്കാൻ വളരെ എളുപ്പവും ,വിലക്കുറവും, കൊണ്ടുനടക്കാനുള്ള സൗകര്യവുമാണ് പ്ലാസ്റ്റിക്കിനു നമ്മുടയിടയിൽ ഇത്രയും സ്വീകാര്യത നൽകിയത് .പ്ലാസ്റ്റിക് നിർമാണത്തിൽ ചേർക്കുന്ന രാസവസ്തുക്കൾ മനുഷ്യശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ് ആന്റിമണി, താലൈസ്,ഡിസ്ഫിനോൾ എന്നിവ വളരെയധികം ദൂഷ്യഫലങ്ങൾ അടങ്ങിയവയാണ്.
ലോകത്താകമാനം പ്ലാസ്റ്റിക്കിൻ്റെ ഏതു ഉത്പന്നങ്ങളും ഒന്ന് മുതൽ ഏഴുവരെയുള്ള കാറ്റഗറി ആയി നമ്പറുകൾ നൽകിയിട്ടുണ്ട്. ഓരോ നമ്പറിനും അതിന്റെതായ ഉപയോഗങ്ങൾ ഉണ്ട് ഓരോ നമ്പറിങ്ങും സൂചിപ്പിക്കുന്നത് അതിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളുടെ അളവ് അനുസരിച്ചാണ്. ആഹാരസാധങ്ങൾ എടുക്കാൻ ഉപയോഗിക്കാവുന്ന നമ്പറുകൾ ഏതെല്ലാം എന്ന് നോക്കാം. ഒരു പ്ലാസ്റ്റിക്ക് ഉത്പന്നത്തിൽ ട്രയാങ്കിളിൽ ഒന്ന് എന്നാണ് അടയാളപ്പെടുത്തിയിട്ടുമുള്ളത് എങ്കിൽ ആ വസ്തു ഒരു തവണ മാത്രം ഉപയോഗിച്ച് കളയേണ്ടതാണ് . രണ്ട് എന്ന് സീരിയൽ നമ്പർ ഉള്ള ഉത്പന്നങ്ങൾ പാനീയങ്ങളും ,ആഹാരസാധങ്ങളും ഉപയോഗിക്കാൻ സേഫ് ആണ്. മൂന്ന് സീരിയൽ നമ്പർ വളരെ അപകടം പിടിച്ച പി വി സി ആണ് അടങ്ങിയിരിക്കുന്നത് യാതൊരു കാരണവശാലും കുട്ടികൾക്ക് കളിക്കാനോ ആഹാരപാനീയങ്ങൾ എടുക്കാനോ ഇത് ഉപയോഗിക്കരുത് . 4, 5 നമ്പറുകൾ ഉള്ള ഉത്പന്നങ്ങൾ ആഹാരസാധങ്ങൾ എടുക്കാൻ താരതമ്യേന സേഫ് ആണ്. സിക്സ് സെവൻ നമ്പറുകൾ അപകടകാരിയാണ് ഒരു കാരണവശാലും അടുക്കളയിലോ ആഹാരസാധനങ്ങൾ എടുക്കാനോ ഉപയോഗിക്കരുത് .
Share your comments