ബ്യൂട്ടി പാർലറിൽ പോയി മുടി കഴുകുന്നവർ ഇഷ്ടം പോലെയുണ്ട്. പാർലറിൽ മുടി കഴുകുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. അത് മുടിക്ക് ഒരു പ്രത്യേക ഭംഗിയും നൽകും. നല്ല സുഖകരമായ മസാജും ശരിയായ താപനിലയിലുള്ള വെള്ളവുമെല്ലാം ചേർന്ന സുഖകരമായ സലൂൺ ഹെയർ വാഷിന് തികച്ചും വ്യത്യസ്തമായൊരു ഫീലിംഗ് തന്നെയാണ് ഉള്ളത്. എന്നാൽ ഇതേ ഫലങ്ങൾ ലഭിക്കാൻ സലൂണിൽ പോകാതെ, വീട്ടിൽ തന്നെ ചെയ്യവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ മുടി കൊഴിച്ചിൽ, താരൻ എന്നിവ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്കുകൾ ഉപയോഗിക്കാം
* മുടിയും ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കാനുള്ള വിശ്രമവേള കൂടിയാണ് കുളിക്കുന്ന സമയം. മുടി കഴുകുന്നതിനുള്ള ശരിയായ താപനില ചൂടോ തണുപ്പോ അല്ല. അതേസമയം, ചൂടുവെള്ളം മുടിയിഴകൾക്ക് കേടുവരുത്തുകയും, നല്ല തണുത്ത വെള്ളം മുടി കഴുകുന്നത് അസ്വസ്ഥമാക്കുകയും ചെയ്യുന്നു. അതിനാൽ, വിദഗ്ദ്ധർ ചെറുചൂടുള്ള വെള്ളമാണ് മുടി കഴുകാനുള്ള വെള്ളമായി തിരഞ്ഞെടുക്കുന്നത്. മുടി ഷാംപൂ ചെയ്യുമ്പോൾ ചെറുചൂടുള്ള വെള്ളം ഏറ്റവും മികച്ചതാണ്, കാരണം ഇത് ശിരോചർമ്മം തുറക്കാനും അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു. ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ കണ്ടീഷണർ ഉപയോഗിച്ച് തല കഴുകുമ്പോൾ തണുത്ത വെള്ളം ഉപയോഗിക്കുക. അത് മുടിയെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കി മാറ്റും.
ബന്ധപ്പെട്ട വാർത്തകൾ: മുടി നല്ല സ്റ്റൈലിഷ് ആകാൻ ഒരു ഹെയർ സ്പാ വീട്ടിൽ തന്നെ എങ്ങനെ ചെയ്യാം
* ഷാമ്പൂ ഒരു നാണയത്തിൻറെ വലുപ്പത്തിൽ എടുക്കുക, തലയുടെ മുകളിൽ നിന്ന് ശിരോചർമ്മത്തിലേക്ക് മൃദുവായി മസാജ് ചെയ്യുക. നനഞ്ഞിരിക്കുമ്പോൾ നിങ്ങളുടെ മുടി മൂന്നിരട്ടി ദുർബലമാകുമെന്ന് ഓർക്കുക, അതിനാൽ നിങ്ങളുടെ നഖങ്ങൾ ഉപയോഗിച്ച് മുറുക്കെ തലയിൽ ഉറച്ച് മസാജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. പകരം, വിരൽത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന ഉള്ളി ഹെയർ ഓയിൽ: മുടി ആരോഗ്യത്തോടെ വളരും
* അടുത്ത തവണ മുടി കഴുകുമ്പോൾ രണ്ട് തവണ ഇത് ആവർത്തിക്കുക. ആദ്യ റൗണ്ട് തല കഴുകുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങൾ മുടിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു, രണ്ടാമത്തെ തവണ നിങ്ങളുടെ ശിരോചർമ്മം വൃത്തിയാക്കുന്നു.
* ഷാമ്പൂ കഴുകി കഴുകി കളഞ്ഞ ശേഷം കണ്ടീഷണർ ഉപയോഗിക്കുക. മുടിയിഴകളിലാണ് കണ്ടീഷണർ പ്രയോഗിക്കേണ്ടത് ഇത് രണ്ടോ മൂന്നോ മിനിറ്റ് നേരത്തേക്ക് വിടുക, അതിന്റെ ഗുണങ്ങൾ നിങ്ങളുടെ മുടി ഇഴകളിലേക്ക് തുളച്ചുകയറാൻ അനുവദിക്കുക.
* ഇനി മുടി നന്നായി കഴുകി വൃത്തിയാക്കണം. ഷാമ്പൂ, കണ്ടീഷണർ എന്നിവയൊന്നും മുടിയിൽ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് ശേഷം ഒരു മൈക്രോ ഫൈബർ ടവൽ ഉപയോഗിച്ച് മുടി നന്നായി പൊതിയുക. വെള്ളം ഈ ടവൽ കൊണ്ട് ഒപ്പിയെടുത്ത ശേഷം ഒരു ഹെയർ സെറം ഉപയോഗിക്കുക. ഇത് ഏത് പരുപരുത്ത മുടിക്കും ഒരു സോഫ്റ്റ് ടെക്സ്ചർ നൽകും. കൂടാതെ, മുടിക്ക് തിളക്കം നൽകുകയും, കെട്ടുകൾ വേർപെടുത്തുകയും, മുടിയുടെ തിളക്കവും മൃദുത്വവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Share your comments