<
  1. Environment and Lifestyle

ഇവ ശീലമാക്കിയാൽ കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം

ആരോഗ്യവും തിളക്കവുമുള്ള ചർമ്മം സ്വന്തമാക്കാൻ ശരിയായ പരിചരണം ആവശ്യമാണ്. ചർമ്മം കൂടുതൽ സോഫ്റ്റ് ആകാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. നല്ല ആരോഗ്യത്തിനെന്നപോലെ ചർമ്മത്തിൻറെ സൗന്ദര്യവും നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മോശം ജീവിതശൈലി ചർമ്മത്തെയും ദോഷകരമായി ബാധിക്കും. ചില ആളുകളിൽ ചർമ്മ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നതിൻറെ ഒരു പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലം തന്നെയാണ്.

Meera Sandeep
If you make a habit of these, you can get glowing skin
If you make a habit of these, you can get glowing skin

ആരോഗ്യവും തിളക്കവുമുള്ള ചർമ്മം സ്വന്തമാക്കാൻ ശരിയായ പരിചരണം ആവശ്യമാണ്. ചർമ്മം കൂടുതൽ സോഫ്റ്റ് ആകാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.  നല്ല ആരോഗ്യത്തിനെന്നപോലെ ചർമ്മത്തിൻറെ സൗന്ദര്യവും നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മോശം ജീവിതശൈലി ചർമ്മത്തെയും ദോഷകരമായി ബാധിക്കും. ചില ആളുകളിൽ ചർമ്മ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നതിൻറെ ഒരു പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലം തന്നെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമ്മത്തിനും ആരോഗ്യത്തിനും ഗ്രീൻ ടീയുടെ അത്ഭുതകരമായ ഗുണങ്ങൾ

* ആരോഗ്യമുള്ള ചർമ്മത്തിന് ആദ്യം ചെയ്യേണ്ടത് പതിവായുള്ള ക്ലീനിങ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവയാണ്. നിങ്ങളുടെ ചർമ്മത്തിന് ശരിയായ പോഷകങ്ങൾ ലഭിക്കുകയും മൃദുവും പോഷണവും നിലനിർത്തുകയും ചെയ്യുന്ന ഒരു മോയ്സ്ചറൈസിംഗ് ബോഡി സോപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ചര്‍മ്മ സൗന്ദര്യത്തിന് ഈ ഭക്ഷണങ്ങൾ കഴിയ്ക്കാം

* നമ്മൾ കഴിക്കുന്ന ഭക്ഷണം ചർമ്മ സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.   കഴിക്കുന്നതെന്തായാലും അത് നമ്മുടെ ചർമ്മത്തിലും മുടിയിലുമെല്ലാം പ്രതിഫലിക്കും. നല്ല സമീകൃതാഹാരത്തിന്റെ ഫലമാണ് ആരോഗ്യമുള്ള ചർമ്മം. കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനുള്ള ഊർജ്ജമാണ്.  ഭക്ഷണത്തിൽ കാണപ്പെടുന്ന പോഷകങ്ങൾ, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവ കൊളാജൻ ഉൽപാദനത്തെയും ആരോഗ്യകരമായ കോശ സ്തരങ്ങളെയും പിന്തുണയ്ക്കുകയും അൾട്രാവയലറ്റ് രശ്മികൾ പോലുള്ള ദോഷകരമായ സമ്മർദ്ദങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രാത്രിയിൽ മുടി അഴിച്ചിടുന്നതാണോ കെട്ടിവെക്കുന്നതാണോ നല്ലത്

*  ആവശ്യത്തിനുള്ള വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും ജലാംശവും നിലനിർത്തുന്നതുമാക്കുവാനുള്ള എളുപ്പവഴിയാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മുഖക്കുരു, പാടുകൾ എന്നിവ തടയാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

* ചർമ്മ ശുദ്ധീകരണത്തിനും ശരിയായ പോഷകാഹാരത്തിനുമൊപ്പം, സന്തുഷ്ടമായ ചർമ്മത്തിന് പ്രധാനമായ മറ്റൊരു വശം വ്യായാമമാണ്. നമ്മൾ വ്യായാമം ചെയ്ത് കലോറി കത്തിക്കുമ്പോൾ ശരീരം എൻഡോർഫിൻസ് എന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഈ എൻഡോർഫിനുകൾ തലച്ചോറിലെ റിസപ്റ്ററുകളുമായി ഇടപഴകുകയും നല്ല വികാരങ്ങളും സന്തോഷകരമായ ചിന്തകളും ഉണർത്തുകയും ചെയ്യുന്നു. സന്തോഷത്തിന്റെയും ഉന്മേഷത്തിന്റെയും ഈ വികാരം ചർമ്മത്തിൽ പ്രതിഫലിക്കുന്നു, അങ്ങനെ നിങ്ങളുടെ മാനസികാവസ്ഥയെ പൂർണ്ണമായും മാറ്റാനും നിങ്ങളെയും നിങ്ങളുടെ ചർമ്മത്തെയും തിളക്കമുള്ളതാക്കാനും ഇതിന് ശക്തിയുണ്ട്.

English Summary: If you make a habit of these, you can get glowing skin

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds